ഒരു ക്രെഡിറ്റ് കാര്‍ഡ് എടുക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക്

ഒരു ക്രെഡിറ്റ് കാര്‍ഡ് എടുക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്. ഐസി ഐ സിയുടെ ക്രെഡിറ്റ് കാര്‍ഡ് എങ്ങിനെ എടുക്കാം ? എന്താണു അതിന്റെ ബെനഫിറ്റ് ? എന്നൊക്കെ പറയും മുന്‍പ് മുന്‍പ് ഇത്തരത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വന്ന കമന്റുകളില്‍ നിന്നും എനിക്ക് മനസ്സിലായ ഒരു കാര്യം കൂടി പറയാം പലര്‍ക്കും ഇന്നും ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും തമ്മിലെ വ്യത്യാസം അറിയില്ല. നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ ബാലന്‍സ് ആയി കാഷ് ഉണ്ടെങ്കില്‍ ആ ക്യാഷ് ചിലവാക്കുന്നതിനു ബാങ്കുകള്‍ നല്‍കുന്ന

കാര്‍ഡിനെ ഡെബിറ്റ് കാര്‍ഡ് എന്നും ബാങ്ക് കടമായ് ഒരു നിശ്ചിത തുക നമുക്ക് അനുവദിക്കയും ആ തുക ഒരുമിച്ചോ ആവശ്യാനുസരണമോ നമുക്ക് ചിലവഴിക്കാനായ് നമുക്ക് നല്‍കുന്ന കാര്‍ഡിനെ ക്രെഡിറ്റ് കാര്‍ഡെന്നും പറയാം.

ഇനി ഗുണങ്ങള്‍ നോക്കാം

ക്രെഡിറ്റ് കാര്‍ഡിലൂടെ നമ്മള്‍ ചിലവാക്കുന്ന തുക നിശ്ചിത ദിവസത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ നമുക്ക് പലിശയോ മറ്റു ഫീകളോ ഒന്നും വരില്ല.അതേ സമയം തീയതി വൈകിയാല്‍ നമ്മള്‍ പലിശ നല്‍കേണ്ടിയും വരും. കൃത്യമായ് പണം തിരികെ അടയ്ക്കാന്‍ കഴിയും എന്നുള്ള ബിസിനസ്സുകാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഒരനുഗ്രഹമാണു.ഓരോ വര്‍ഷവും നിശ്ചിത തുക ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടക്കുന്ന പര്‍ച്ചേസിലൂടെ ആയാല്‍ ആനുവല്‍ ചാര്‍ജ്ജ് എന്ന രീതിയില്‍ ഈടാക്കുന്ന തുകയും കമ്പനികള്‍ നമുക്ക് തിരികെ തരും കടമെടുത്താല്‍ കൃത്യ സമയത്ത് തിരികെ അടയ്ക്കാന്‍ കെല്‍പ്പുള്ളവനു ഒരു പൈസ പോലും കൂടുതല്‍ ചിലവ് വരാതെ തുക സ്ഥിരമായ് കടമെടുക്കാന്‍ കഴിയുന്ന സംവിധാനമാണു ക്രെഡിറ്റ് കാര്‍ഡ്. അതെങ്ങിനെ എന്നു കൂടി അറിയാത്തവര്‍ക്കായ് വിശദമാക്കാം

എനിക്ക് ഐ സി ഐ സിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉണ്ട്.അവര്‍ അതില്‍ ഒരു ലക്ഷം രൂപയാണു അനുവദിച്ചിരിക്കുന്നത്.എല്ലാ മാസവും 3 ം തീയതി ഞാന്‍ കഴിഞ്ഞ മൂന്നാം തീയതിക്ക് ശേഷമെടുത്ത എല്ലാ പര്‍ച്ചേസിന്റെയും തുക ചേര്‍ത്ത് അവര്‍ ബില്‍ പ്രിന്റ് ചെയ്യും,അതിന്റെ തുക ആ മാസം 23 നു തിരികെ അടയ്ക്കുകയും വേണം..എല്ലാ മാസവും എനിക്ക് ഈ ഡേറ്റുകള്‍ തന്നെ ആയിരിക്കും..അതായത് ഈ ഫെബ്രുവരി മാസം 3 നു ശേഷവും മാര്‍ച്ച് 3 നും അകമായ് ഞാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങിയാല്‍ ആ തുക മാര്‍ച്ച് മാസം 23 നു ഞാന്‍ തിരികെ അടച്ചാല്‍ മതി അതിനു ഞാന്‍ ഒരു രൂപ പോലും പലിശ നല്‍കേണ്ടതില്ല.അതേ സമയം മാര്‍ച്ച് 24 നു ആണു അടക്കുന്നതെങ്കില്‍ പലിശ ആവുകയും ചെയ്യും. ഞാന്‍ ഓട്ടോ പേ സിസ്റ്റം ഉപയോഗിക്കുന്നതിനാല്‍ ഞാന്‍ മറന്നാലും അക്കൗണ്ടില്‍ കാഷ് ഉണ്ടെങ്കില്‍ കൃത്യം എല്ലാ മാസവും 23 നു തന്നെ കാഷ് പേ ആയിക്കോളും. ഇതാണു ക്രെഡിറ്റ് കാര്‍ഡിന്റെ പ്രധാന ഗുണം.നാലാം തീയതിയാണു ഒരു ലക്ഷം രൂപയുടെ പര്‍ച്ചേസ് നടത്തുന്നതെങ്കില്‍ നാല്‍പ്പത് ദിവസത്തിനു മുകളില്‍ ഞാന്‍ എനിക്കനുവദിച്ചിരിക്കുന്ന ഒരു ലക്ഷം രൂപ ഉപയോഗിക്കുന്നതിനു പത്ത് പൈസ പോലും പലിശ നല്‍കുന്നില്ല. ഇതുപോലെ എന്നും കൃത്യമായ് നമുക്ക് ഈ ക്യാഷ് റോള്‍ ചെയ്യാം

ഇനി മറ്റ് ചില ഗുണങ്ങള്‍
ആവശ്യമെങ്കില്‍ നമ്മള്‍ എടുക്കുന്ന തുക നിശ്ചിത മാസ തവണകളായ് തിരികെ അടയ്ക്കാം.അതിനു ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുടെ കസ്റ്റമര്‍ കെയറിലേക്ക് ഒരു ഫോണ്‍ കോള്‍ വിളിച്ചാല്‍ മാത്രം മതി അതുമല്ല എങ്കില്‍ അതാത് കമ്പനിയുടെ വെബ് സൈറ്റില്‍ ആ സൗകര്യം നമുക്ക് കാണാം. മാസ തവണയായ് അടക്കുംബോള്‍ അതിനു പലിശ ആകുമെന്നത് പ്രത്യേകം ശ്രദ്ധിക്കുക

നമ്മള്‍ ആമസോണ്‍ ഫ്ലിപ് കാര്‍ട്ട് തുടങ്ങിയവയിലൊക്കെ സാധനങ്ങള്‍ വാങ്ങുംബോള്‍ നിശ്ചിത % തുക കാഷ് ബാക്കും പലിശയില്ലാതെ മാസ തവണകളായ് സാധനം അവരില്‍ നിന്നും വാങ്ങാ​‍നും ധാരാളം ഓഫറുകള്‍ ലഭിക്കുന്നു

മൂവീ ടിക്കറ്റ്,ഫുഡ് ഐറ്റംസ് തുടങ്ങിയവ വാങ്ങാനും ഇതുപോലെ നിരവധി ഓഫര്‍ എന്നും കിട്ടും കൂടാതെ ചില ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നമ്മള്‍ പെട്രോള്‍ അടിക്കുന്ന തുകയ്ക്ക് വരെ കാഷ് ബാക്ക് ലഭിക്കുന്നുണ്ട്,കൂടാതെ എയര്‍ പോര്‍ട്ടിലൊക്കെ എക്സ്ക്ലുസീവ് ലോഞ്ചില്‍ വിശ്രമിക്കാനുള്ള സൗകര്യവും ചില കാര്‍ഡുകള്‍ ഓഫര്‍ ചെയ്യുന്നു.

ഇത്തരത്തില്‍ ഐ സി ഐ സി ഐ നല്‍കുന്ന 3 വിവിധ ക്രെഡിറ്റ് കാര്‍ഡുകള്‍ ആണു Platinum , HPCL Coral , Coral ക്രെഡിറ്റ് കാര്‍ഡ് എന്നിവ
ICICI Bank™ Platinum Chip Credit Card നു ജോയിനിങ്ങ് ഫീ അല്ലെങ്കില്‍ ആനുവല്‍ ഫീസ് ഒന്നും തന്നെ ഇല്ല,ഒരു ക്രെഡിറ്റ് കാര്‍ഡ് ആദ്യമായെടുക്കണം എന്നുള്ളവര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണു തീയതി തെറ്റി അടയ്ക്കുന്നവര്‍ക്ക് ഇതിന്റെ പലിശ നിരക്ക് എന്നത് 3.4% per month (40.80% വര്‍ഷത്തില്‍ എന്ന രീതിയില്‍ ആണു). ഈ കാര്‍ഡിനു മറ്റു ഓഫറുകള്‍ കുറവാണു.23 വയസുള്ളവര്‍ക്കാണു ഐ ഐ സിയുടെ ഈ ക്രെഡിറ്റ് കാര്‍ഡിനു അപ്ലൈ ചെയ്യാന്‍ ആവുക,ശംബളമായ് വര്‍ഷത്തില്‍ ₹ 2.4lakhs കിട്ടുന്നവര്‍ക്കും. സെല്‍ഫ് എംപ്ലോയ്ഡ് ആണെങ്കില്‍ ₹ 6 lakhs വര്‍ഷത്തില്‍ വരുമാനം ഉള്ളവര്‍ക്ക് ഈ കാര്‍ഡിനു അപ്ലൈ ചെയ്യാം PAN Card and Aadhaar Card.
Address Proof – Voter Card/Aadhaar Card/Driving License/Passport Copy.
Last 6 months bank statements. ഇത്രയുമുണ്ടെങ്കില്‍ ഇതിനു അപ്ലൈ ചെയ്യാം

ICICI Bank HPCL Coral Credit Card ആണെടുക്കുന്നതെങ്കില്‍ വണ്‍ ടൈം ഫീ ഇനത്തില്‍ 199 രൂപ + ജി എസ് ടി നല്‍കണം ആനുവല്‍ ഫീ ആയും അതേ തുക നല്‍കണം.ഒരു വര്‍ഷം 50000 രൂപയ്ക്ക് ആകെ പര്‍ച്ചേസ് നടത്തിയാല്‍ ആനുവല്‍ ഫീ അവര്‍ തിരികെ തരും.ഈ ഒരു കാര്‍ഡിനു ലഭിക്കുന്ന ഓഫറുകളും റിവാര്‍ഡുകളും ആണു ഈ കാണുന്നത്

ICICI Bank™ Coral Credit Card ആണു നിങ്ങളെടുക്കുന്നതെങ്കില്‍ വണ്‍ ടൈം ഫീ ഇനത്തില്‍ 500 രൂപ + ജി എസ് ടി നല്‍കണം ആനുവല്‍ ഫീ ആയും അതേ തുക നല്‍കണം.ഒരു വര്‍ഷം 150000 രൂപയ്ക്ക് ആകെ പര്‍ച്ചേസ് നടത്തിയാല്‍ ആനുവല്‍ ഫീ അവര്‍ തിരികെ തരും

ഇനി എങ്ങിനെ ഇതിനു അപ്ലൈ ചെയ്യാമെന്നു നോക്കാം,വീഡിയോയുടെ ഡിസ്ക്രിപ്ഷനിലും കമന്റ് ബോക്സിലും അപ്ലൈ ചെയ്യാനുള്ള ലിങ്ക് ഞാന്‍ വച്ചിട്ടുണ്ട്.അതില്‍ ക്ലിക്ക് ചെയ്താല്‍ ഞാന്‍ മുന്നേ പരിചയപ്പെടുത്തിയ കാഷ് കരോ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവരാണെങ്കില്‍ അത് ഓപ്പണാകും.അല്ലെങ്കില്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറയും ,അത് ഇന്‍സ്റ്റാള്‍ ചെയ്യുക.അതിലൂടെ അപ്ലൈ ചെയ്താല്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് അപ്രൂവായാല്‍ 700 രൂപയുടെ ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് എക്സ്ട്രാ ബെനിഫിറ്റ് ആയി ലഭിക്കും.ഇന്‍സ്റ്റാള്‍ ചെയ്തവര്‍ അതില്‍ കാണുന്ന ഫ്ലാറ്റ് റുപീസ് 700 റിവാര്‍ഡ്സ് എന്നതില്‍ അമര്‍ത്തിയാല്‍ വരുന്ന സ്ക്രീനിലെ ജോയിന്‍ ഫ്രീ എന്നത് അമര്‍ത്തി പേരും ഒരു മെയില്‍ ഐഡിയും പാസ്സ് വേഡും മൊബൈല്‍ നംബറും നല്‍കി തുടര്‍ന്നു വരുന്ന സ്ക്രീനില്‍ ഓടിപി എന്റര്‍ ചെയ്ത് വെരിഫൈ ഓ ടി പി അമര്‍ത്തിയാല്‍ ദാ ഇതുപോലെ വിവിധ ഐ ഐ സി അ ക്രെഡിറ്റ് കാര്‍ഡുകളുടെ ചിത്രവും വിവരങ്ങളും കാണാം.അതില്‍ ഏതാണോ നിങ്ങള്‍ക് വേണ്ടത് അത് സെലക്റ്റ് ചെയ്ത് ഇന്‍സ്റ്റന്റ് അപ്ലൈ എന്നത് അമര്‍ത്തുക.

ഇനിവരുന്ന സ്ക്രീനില്‍ പേരും പാന്‍ കാര്‍ഡ് നംബറും ഫോണ്‍ നംബറും നല്‍കിയാല്‍ അടുത്ത സ്റ്റെപ്പില്‍ ഓടിപി എന്റര്‍ ചെയ്യാന്‍ പറയും അപ്പോള്‍ വരുന എസ് എം എസിലെ അ കോഡ് അവിടെ എന്റര്‍ ചെയ്ത് നെക്സ്റ്റ് സ്റ്റെപ്പിലേക് കടക്കുംബോള്‍ ഈമെയില്‍ ചോദിക്കും അതിനു ശേഷം വീട്ട് നംബര്‍ ഉള്‍പ്പെടെ മേല്‍വിലാസം ടൈപ്പ് ചെയ്ത് തുടര്‍ന്നു , മെയ്ല്‍ ഓര്‍ ഫീമെയ്ല്‍ എന്നും ഡേറ്റ് ഓഫ് ബര്‍ത്തും . നിങ്ങള്‍ സാലറീഡ് ആണോ സെല്‍ഫ് എമ്പ്ലോയ്ഡ് ആണോ , ഇന്‍കം ടാക്സ് ഫില്‍ ചെയ്തതാണെങ്കില്‍ അതിന്റെ വിവരവും കമ്പനിയുടെ പേരും ഓഫീസ് അഡ്ഡ്രസ്സും മുന്‍പ് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടോ,ഐ ഐസിയുമായ് വല്ല ബന്ധവും ഉണ്ടോ എന്നൊക്കെയുള്ള വിവരം ഒക്കെ നല്‍കണം.ഇത്രയും നല്‍കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഐ സി ഐ സിയുടെ ക്രെഡിറ്റ് കാര്‍ഡ് വെര്‍ഫിക്കേഷന്‍ ടീം നിങ്ങളെ ബന്ധപ്പെട്ട് ബാക്കി വിവരങ്ങള്‍ ആരാഞ്ഞു ആ​‍വശ്യമായ ഡോക്കുമെന്റ്സും വാങ്ങി നിങ്ങള്‍ അര്‍ഹനാണു എങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കും