ഡ്രൈവിങ്ങ് ടെസ്റ്റിനുള്ള തീയതി എങ്ങിനെ ഓണ്‍ലൈന്‍ ആയി സെലക്റ്റ് ചെയ്യാം

ഗൂഗിള്‍ ക്രോം ഓപ്പണാക്കി https://parivahan.gov.in/ എന്ന വെബ്സൈറ്റ് ഓപ്പണാക്കണം ആദ്യം . സൈറ്റ് ഓപ്പണായിക്കഴിയുംബോള്‍ ഇടത് വശത്തെ മെനുവില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് റിലേറ്റഡ് സര്‍വീസസ് എന്നത് സെലക്റ്റ് ചെയ്യുക.ഇനി വരുന്ന പേജില്‍ ഈ കാണുന്ന ഭാഗത്ത് കേരളമെന്നത് സെലക്റ്റ് ചെയ്ത് കൊടുക്കുക.ഇപ്പോള്‍ ലേണേഴ്സ് ലൈസന്‍സിനും ഡ്രൈവിങ്ങ് ലൈസന്‍സിനുമെല്ലാം അപ്ലൈ ചെയ്യാനുള്ള സൗകര്യങ്ങള്‍ കാണുന്നതിനു താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ അപ്പോയ്മെന്റ്സ് എന്ന ഒരു ഐക്കണ്‍ കാണാം

അത് സെലക്റ്റ് ചെയ്യുക.ഇപ്പോള്‍ മറ്റൊരു വെബ് പേജ് ഓപ്പണാകും ഇവിടെ നമുക്ക് ആവശ്യമെങ്കില്‍ ഭാഷ ഇംഗ്ലീഷ് മാറ്റി ഹിന്ദി ആക്കാനുള്ള സൗകര്യമുണ്ട്.ഇപ്പോള്‍ വെബ് പേജിന്റെ വലത് സൈഡിലേക്ക് മെനു മാറിയിരിക്കുന്നത് കാണാം അത് അമര്‍ത്തിയ ശേഷം ഇടത് വശത്തെ മെനു ലിസ്റ്റില്‍ നിന്നും സ്ലോട്ട് ബുക്കിങ്ങ് എന്നത് സെലക്റ്റ് ചെയ്യുക.അതില്‍ കൂടുതല്‍ ഒപ്ഷന്‍സ് ഇങ്ങിനെ കാണാം ,അതില്‍ നിന്നും ഡി എല്‍ ടെസ്റ്റ് സ്ലോട്ട് ബുക്കിങ്ങ് എന്നത് സെലക്റ്റ് ചെയ്യുക.ഇപ്പോള്‍ മറ്റൊരു പേജ് ഓപ്പണാകും അതില്‍ രണ്ട് ഒപ്ഷന്‍സ് ആണുള്ളത് .ആപ്ലിക്കേഷന്‍ നംബറോ ലേണേഴ്സ് ലൈസന്‍സ് നംബറോ ഏത് വേണമെങ്കിലും ഉപയോഗിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യമാണത്.അവിടെ ആപ്ലിക്കേഷന്‍ നംബര്‍ സെലക്റ്റ് ചെയ്യാം .അതിനു ശേഷം താഴെ കാണുന്ന ഫോമ്മില്‍ നിങ്ങളുടെ ആപ്ലിക്കേഷന്‍ നംബര്‍,ഡേറ്റ് ഓഫ് ബര്‍ത്ത് എന്നിവ എന്റര്‍ ചെയ്ത ശേഷം വെരിഫിക്കേഷന്‍ കോഡ് കാണിക്കുന്നത് തെറ്റാതെ മുകളിലെ കോളത്തില്‍ ടൈപ്പ് ചെയ്ത് കൊടുക്കുക.എന്നിട്ട് സബ് മിറ്റ് അമര്‍ത്തുക.ഇപ്പോള്‍ നമ്മുടെ വിവരങ്ങള്‍ ഇതുപോലെ കാണാന്‍ ആകും.അതിനെല്ലാം താഴെയായ് നമ്മള്‍ ലേണേഴ്സ് എടുക്കാന്‍ അപേക്ഷിച്ച സമയത്ത് കൊടുത്തതിന്‍ പ്രകാരം ഏതെല്ലാം ടൈപ്പ് വാഹനങ്ങളുടെ ലൈസന്‍സിനുള്ള ടെസ്റ്റിനു ഹാജരാകാനാണു തീയതി സെലക്റ്റ് ചെയ്യുന്നതെന്നു ചോദിക്കും.അതില്‍ എല്ലാം ഇതുപോലെ ടിക് മാര്‍ക്കിടുക.അതിനു ശേഷം പ്രൊസീഡ് ടു ബുക്ക് എന്ന ബട്ടന്‍ അമര്‍ത്തുക..ഇനി വരുന്ന പേജില്‍ ഇതുപോലെ ഒരു കലണ്ടര്‍ കാണാം.അതില്‍ പച്ച നിറത്തിലുള്ള തീയതികള്‍ ആയിരിക്കും ടെസ്റ്റിനു ഹാജരാവാന്‍ ലഭ്യമായ തീയതികള്‍.അതില്‍ നിന്നും ഒരു തീയതി സെലക്റ്റ് ചെയ്യുക.നിങ്ങള്‍ക്ക് ആ മാസം ടെസ്റ്റ് നടത്താന്‍ കോണ്‍ഫിഡന്‍സ് ആവില്ല എങ്കില്‍ മറ്റൊരു മാസം കലണ്ടറിലെ നെക്സ്റ്റ് അമര്‍ത്തി സെലക്റ്റ് ചെയ്യാവുന്നതാണു.തീയതി സെലക്റ്റ് ചെയ്താല്‍ അതിനു താഴെയായ് ആ ദിവസം ടെസ്റ്റിനു ലഭ്യമായ സമയവും കാണിക്കും.അതില്‍ ഇഷ്ടമുള്ള ഒന്നു സെലക്റ്റ് ചെയ്യുക.അതിനു ശേഷം ബുക് സ്ലോട്ട് എന്നത് അമര്‍ത്തിയാല്‍ നമ്മള്‍ അപേക്ഷയോടൊപ്പം നല്‍കിയ മൊബൈല്‍ നംബറിലേക്ക് ഒരു എസ് എം എസ് വരും. അടുത്ത പേജില്‍ ആ എസ് എം എസില്‍ ഉള്ള കോഡ് എന്റര്‍ ചെയ്ത് സബ്മിറ്റ് എന്നത് അമര്‍ത്തിയാല്‍ ടെസ്റ്റിനുള്ള അപ്പോയ്മെന്റ് കണ്‍ഫേം ചെയ്യാനായ് ഒരിക്കല്‍ കൂടി ഇതുപോലെ കാണാം.താഴെയുള്ള കണ്‍ഫേം. ടു സ്ലോട്ട് ബുക്ക് എന്നത് അമര്‍ത്തിയാല്‍ നമ്മുടെ അപേക്ഷ സബ്മിറ്റ് ആ​‍യതിന്റെ വിവരങ്ങള്‍ കാണാം.താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ പ്രിന്റ് എന്നുണ്ട്.അതമര്‍ത്തിയാല്‍ അപേക്ഷ സബ്മിറ്റ് ആയതിന്റെയും തീയതി അനുവദിച്ചതിന്റേയും രേഖകള്‍ ഇതുപോലെ പി ഡി എഫ് ആയി നമുക്ക് ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കും.ഒപ്പം ആ വിവരങ്ങള്‍ മൊബൈലിലേക്കും എസ് എം എസ് ആയി വന്നിട്ടുണ്ടാകും.