വാട്ട്സാപ്പിലെ ചാറ്റിങ്ങ് രസകരമാക്കാന്‍

വാട്ട്സാപ്പിലെ ചാറ്റിങ്ങ് രസകരമാക്കാന്‍ നമ്മളില്‍ പലരും ആ ചാറ്റിങ്ങിനിടയില്‍ അപ്പുറത്തെ കൂട്ടുകാരനെ കളിയാക്കാനായും നമ്മുടെ ഫീലിങ്ങ് അറിയിക്കാനും ഇമോജികളും സ്റ്റിക്കറുകളും ഉപയോഗിക്കുന്നുണ്ട്.ഇപ്പോള്‍ നമ്മള്‍ കൂടുതലും ഉപയോഗിക്കുന്നത്
ദാ ഇതുപോലെ മലയാള സിനിമയിലെ പ്രസിദ്ധമായ ക്യാരക്റ്ററുകളുടെ രസകരമായ ഫോട്ടോയും ഡയലോഗും ചേര്‍ത്ത സ്റ്റിക്കറുകള്‍ ആണു.

എന്നാല്‍ അതിനു പകരം ആ ഡയലോഗുകളുടെ യദാര്‍ത്ഥ വോയ്സ് ക്ലിപ്പ് തന്നെ അയക്കാന്‍ നമുക്ക് സാധിച്ചാല്‍ ചാറ്റിങ്ങ് അതിലേറെ രസകരമാകും..ഉദാഹരണം ഇത് കണ്ട് നോക്കുക… കൊള്ളാം അല്ലേ ? ഒരാള്‍ അയക്കുന്ന മറുപടിയെ കളിയാക്കി പകരം രസകരമാ​‍യ ഡയലോഗുകള്‍ അയക്കുന്ന ഈ പരിപാടി .. പക്ഷേ ഇത്തരം ഡയലോഗുകള്‍ എല്ലാം നെറ്റില്‍ നിന്നും ഒരാള്‍ക്ക് എളുപ്പത്തില്‍ തപ്പിയെടുത്ത് ഓഡിയോ ആക്കി മാറ്റുക എളുപ്പമല്ല എന്നാല്‍ ഇത്തരം ആയിരക്കണക്കിനു വോയ്സ് കളക്ഷന്‍ നിങ്ങള്‍ക്ക് കിടുന്ന ഒരു ആപ്ലിക്കേഷന്‍ ആണു റില്‍ എന്നത്..വളരെ സിമ്പിള്‍ ആയി ഉപയോഗിക്കാവുന്ന ആ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനെ പരിചയപ്പെടാം നമുക്കിന്നീ വീഡിയോയിലൂടെ..