വെള്ളമടിക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന ആപ്ലിക്കേഷന്‍ Water Reminder

Water Reminder എന്നാണു ആപ്ലിക്കേഷന്റെ പേരു ,ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു ഓപ്പണാക്കിയാല്‍ ലെറ്റ്സ് ഗോ എന്നത് അമര്‍ത്തി നമ്മുടെ ജെന്ററും വെയ്റ്റും സെലക്റ്റ് ചെയ്യുക.അതിനു ശേഷം രാവിലെ എഴുന്നേല്‍ക്കുന്ന സമയവും രാത്രി കിടന്നുറങ്ങുന്ന സമയവും സെലക്റ്റ് ചെയ്യുക.ഈ സമയത്തിന്റെ ഇടവേളകളിലായിരിക്കും ആപ്ലിക്കേഷന്‍ നമ്മളെ വെള്ളം കുടിക്കാന്‍ ഓര്‍മ്മിപ്പികുക.

ഇപ്പോള്‍ ആപ്ലിക്കേഷന്‍ നമ്മള്‍ ഒരു ദിവസം കുടിച്ചിരിക്കേണ്ട മിനിമം വെള്ളം ഇത്ര ലിറ്റര്‍ ആണെന്നു കാണിക്കും.അതിനു ശേഷം ആപ്ലിക്കേഷന്റെ ഫീച്ചേഴ്സ് ഇതുപോലെ കാണിച്ച ശേഷം വരുന്ന സ്ക്രീനില്‍ സ്റ്റാര്‍ട്ട് അമര്‍ത്തിയാല്‍ നമുക്ക് ആപ്ലിക്കേഷന്റെ ഹോം കാണാം.

ആപ്ലിക്കേഷന്‍ ഓരോ നിശ്ചിത സമയമാകുംബോഴും വെള്ളം വീഴുന്ന ഒരു ശബ്ദത്തിന്റെ അകമ്പടിയോടെ ഇത്തരം നോട്ടിഫിക്കേഷന്‍ അയച്ച് നമ്മളെ വെള്ളം കുടിക്കാനായ് ഓര്‍മ്മിപ്പിച്ച്കൊണ്ടിരിക്കും.ആ സമയത് വെള്ളം കുടിച്ച ശേഷം നോട്ടിഫിക്കേഷന്‍ അമര്‍ത്തിയിട്ട് ആപ്ലിക്കേഷനില്‍ സെന്ററില്‍ കാണുന്ന ഈ കപ്പിന്റെ ഐക്കണ്‍ അമര്‍ത്തണം.അപ്പോള്‍ നമ്മള്‍ വെള്ളം കുടിച്ചതായ് മാര്‍ക്ക് ചെയ്യപ്പെടും.അതിനൊപ്പം ഇനി എത്ര വെള്ളം കൂടി കുടിക്കണമെന്നും കാണിക്കും.നമ്മള്‍ സ്ഥിരം വെള്ളം കുടിക്കുന്ന പാത്രമനുസരിച്ച് വെള്ളത്തിന്റെ അളവില്‍ മാറ്റമുണ്ടെങ്കില്‍ അത് മാറ്റുന്നതിനായി വലത് വശത്തുള്ള ചെറിയ കപ്പില്‍ അമര്‍ത്തി അതില്‍ നിന്നും അളവ് സെലക്റ്റ് ചെയ്യാം. താഴെയായ് ഇനി വെള്ളം കുടിക്കേണ്ട സമയങ്ങള്‍ കാണിച്ചിരിക്കുന്നതിനൊപ്പമുള്ള മൂന്നു ഡോട്ടില്‍ അമര്‍ത്തിയും അളവ് മാറ്റം വരുത്താം

ആപ്ലിക്കേഷനു മുകളിലായ് കാണുന്ന ഹിസ്റ്ററി എന്നത് സെലക്റ്റ് ചെയ്താല്‍ നിങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം ഓരോ ആഴ്ചയിലും മാസവും കുടിച്ച വെള്ളത്തിന്റെ ശരാശരിയും മറ്റു വിവരങ്ങളും കാണാം.സെറ്റിങ്ങ്സ് എന്നത് സെലക്റ്റ് ചെയ്താല്‍ റിമൈന്റര്‍ നോട്ടിഫിക്കേഷന്റെ ശബ്ദം മാറ്റാനും റിമൈന്റര്‍ മോഡ് മാറ്റാനും നമ്മള്‍ സെറ്റ് ചെയ്ത വെയ്റ്റും ജെന്ററും ഒക്കെ മാറ്റാനും നമുക്ക് സൗകര്യം കാണാം.ഭാരം ജെന്റര്‍ എന്നിവ മാറുന്നത് അനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവിലും മാറ്റം വരുന്നത് ഇവിടെ ശ്രദ്ധിക്കുമല്ലോ..