സ്കോപസ് SC5520GWV GPON ഓ എന്‍ ടി

നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത് സ്കോപസ് എന്ന ബ്രാന്റിന്റെ SC5520GWV GPON ഓ എന്‍ ടി അഥവാ ഓ എന്‍ യു ആണു.ഇത്തരമൊരു പാക്കേജിലാണു നമുക്കിത് ലഭിക്കുന്നത് .ഇരു സൈഡിലായി മെയ്ഡ് ഇന്‍ തായ്‌വാന്‍ എന്നു പ്രിന്റ് ചെയ്തിരിക്കുന്നത് കാണാം മെയ്ഡ് ഇന്‍ തായ്‌വാന്‍ ആണെങ്കിലും സ്കോപ്പസ് എന്നത് ഒരു യൂറോപ്യന്‍ ക്മ്പനിയാണു.പല കമ്പനികള്‍ക്കും

അവരവരുടെ ബ്രാന്റ് നെയിമില്‍ പ്രൊഡക്റ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ഒര്‍ജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍ ആണിവര്‍. ഇതിന്റെ വില 1890 രൂപയാണു.ഈ പാക്കേജില്‍ ഓ എന്‍ ടി കൂടാതെ ലാന്‍ കേബിളും ടെലഫോണ്‍ കേബിളും പവര്‍ അഡാപ്റ്ററുമുണ്ട് വൈ നിറത്തിലുള്ളതാണു.നല്ല ബില്‍ഡ് ക്വാളിറ്റിയുണ്ട് എന്നു നമുക്കിത് കയ്യിലെടുക്കുംബോള്‍ തന്നെ മനസ്സിലാകും. ഓ എന്‍ ടി ഇതിന്റെ ഫ്രണ്ട് സൈഡിലായി ഇതുപോലെ 11 സ്റ്റാറ്റസ് നോട്ടിഫിക്കേഷന്‍ ലൈറ്റുകള്‍ കാണാം .രണ്ട് വൈ ഫൈ ആന്റിനകള്‍ ഉള്ള ഈ ഡിവൈസിന്റെ പുറകിലായ് പവര്‍ സ്വിച്ചും പവര്‍ അഡാപ്റ്റര്‍ കണക്റ്റ് ചെയ്യാനുള്ള പോര്‍ട്ടും റീ സെറ്റ് ബട്ടനും രണ്ട് ലാന്‍ ഔട്ട് പുട്ട് പോര്‍ട്ടുകളും ടെലഫോണ്‍ കണക്റ്റ് ചെയ്യാനുള്ള FXS പോര്‍ടും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ കണക്റ്റ് ചെയ്യാനുള്ള PON പോര്‍ട്ടും കാണാം

MEDIATEK EN 7526FCU എന്നതാണു ഈ യൂണിറ്റില്‍ ഉപയോഗിച്ചിരിക്കുന്ന പ്രൊസസ്സര്‍.ഇത് 2.5 ഗിഗാ ഹെട്സില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ ബില്‍റ്റ് വൈ ഫൈ ട്രാന്‍സ്മീറ്റര്‍ കൂടിയുള്ള യൂണിറ്റ് ആണു.INDOOR MAXIMUM 120 METER OUTDOOR MAXIMUM 360 METERS ഇതാണു വൈ ഫൈക്ക് കിട്ടുന്ന റേഞ്ച്.

ഹൈ ക്വാളിറ്റി വോയ്പ് കോളുകളും സാധ്യമാക്കും വിധം Gigabit ന്റെ GPON സാങ്കേതിക വിദ്യയുടെ സപ്പോര്‍ട്ടും ഈ യൂണിറ്റിനുണ്ട്. ലാന്‍ പോര്‍ട്ടുകളില്‍ ഒന്നാമത്തേത് 1000 എം ബി പി എസ് വരെ ഔട്ട് സപ്പോര്‍ട്ടും രണ്ടാമത്തേത് പരമാവധി 100 എം ബി പി എസ്സും ആണു.അതിനാല്‍ ലാന്‍ ഒന്നില്‍ തന്നെ കണക്റ്റ് ചെയ്യാന്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ പ്ലാന്‍ അനുസരിച്ചുള്ള പരമാവധി സ്പീഡും ലാനിലൂടെ കണക്റ്റ് ചെയ്യുന്ന ഡിവൈസുകള്‍ക്ക് ലഭിക്കും.


2.488Gpbs സ്പീഡ് വരെ പി ഓ എന്‍ പോര്‍ട്ടിലൂടെ സ്വീകരിക്കാം.250 ഗ്രാം ഭാരമുള്ള ഈ ടെര്‍മിനല്‍ 12 വോള്‍ട്ടിലാണു പ്രവര്‍ത്തിക്കുന്നത്.300 എം ബി പി എസ് വരെ വൈ ഫൈ ട്രാന്‍സ്മിഷന്‍ സ്പീഡ് ഉണ്ട്.

ഇനി ഇതിന്റെ ഡാഷ് ബോര്‍ഡിലേക്ക് കടക്കാം http://192.168.20.1/ എന്നതാണു വൈ ഫൈ വഴി കണ്‍ട്രോള്‍ പാനലില്‍ കയറാനുള്ള യു ആര്‍ എല്‍. അഡ്മിന്‍ എന്നത് ഡീഫോള്‍ട്ട് യൂസര്‍ നെയിമും ഡീഫോള്‍ട്ട് പാസ്സ് വേഡ് സ്കോപ്പസ് എന്നതുമാണു.