Andoer L4 PRO Motorized Camera Video Dolly

ആന്‍ഡോയെറിന്റെ L4 PRO Motorized Camera Video Dolly നമുക്ക് കിട്ടുന്നത് ഇത്തരമൊരു ബോക്സിലാണു,പുറത്തായ് ഫിലിമിങ്ങ് എക്യുപ്മെന്റ് എന്നെഴുതിയിരിക്കുന്നതല്ലാതെ മറ്റൊരു ബ്രാന്റിങ്ങും സ്പെക്കും ഒന്നും കവറിനു പുറത്തായ് നമുക്ക് കാണാനാവില്ല.പാക്കേജ് ഓപ്പണാക്കിയാല്‍ ഏറ്റവും മുകളിലായി യൂസര്‍ മാനുവല്‍ വച്ചിരിക്കുന്നത് കാണാം,ചൈനീസിലും ഇംഗ്ലീഷിലും ഉള്ള യൂസര്‍ മാനുവലാണിത്.ഇനി ദാ ഇതുപോലെ കുറേ ഐറ്റം കൂടി ഇതിലുണ്ട്. വാഹനത്തിന്റെ കീയുടെ മോഡലിലുള്ള ബ്ലാക്ക് നിറത്തിലുള്ള ഒരു റിമോട്ട് ഈ പാക്കേജിലുണ്ട്.ഗോള്‍ഡും ഓറഞ്ചും നിറത്തിലുള്ള ഒരു കണക്റ്റര്‍ സ്ക്രൂ പാക്കേജിലുണ്ട്.നല്ല കനവും ക്വാളിറ്റിയുമുള്ള മെറ്റീരിയല്‍ ആണിതിനായ് ഉപയോഗിച്ചിരിക്കുന്നത്.

ബ്ലാക്ക് നിറത്തില്‍ ഉള്ള വീഡിയോ ഡോളിയും പാക്കേജില്‍ കാണാം.നല്ല കനം ഉണ്ട് ഈ വീഡിയോ ഡോളിക്ക്.296 ഗ്രാമുണ്ട് ഇതിന്റെ ഭാരം .ഒരു പാക്കറ്റിലായ് സ്ക്രൂ ടൈറ്റ് ചെയ്യാനുള്ള അലന്‍ കീയും ഒരു റബര്‍ റിങ്ങും ഉണ്ട്.കാമറ കണക്റ്റ് ചെയ്യാനുള്ള ബ്ലാക്ക് നിറത്തിലുള്ള ബാള്‍ഹെഡ്ഡും പാക്കറ്റിലുണ്ട് ഇതുകൂടാതെ ഇത് ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള യു എസ് ബി കേബിളും പാക്കേജിലുണ്ട്

ഇതാണു ആന്‍ഡോയെറിന്റെ മൊട്ടോറൈസ്ഡ് ഡോളി.ഇതിന്റെ ഫ്രണ്ട് സൈഡിലും ഇരു സൈഡിലും ചക്രങ്ങള്‍ കാണാം.മുകള്‍ ഭാഗത്തായിട്ട്
ആന്‍ഡോയെര്‍ ബ്രാന്റിങ്ങും കാമറ ട്രൈപോഡിലൊക്കെ കണക്റ്റ് ചെയ്യുന്ന തരം യൂണിവേഴ്സല്‍ ബോള്‍ട്ടും കുറച്ച് വലിയ ബോള്‍ട്ടും ഘടിപ്പിക്കാനുള്ള ത്രെഡ്സ്ലോട്ടുകളും കാണാം.അവിടെയാണു നമ്മള്‍ മൊബൈല്‍ അല്ലെങ്കില്‍ ഡി എസ് എല്‍ ആര്‍ കാമറകള്‍ കണക്റ്റ് ചെയ്യേണ്ടത്. താഴെയായ് ഇതുപോലെ ഇരു സൈഡിലേയും വീലിന്റെ പൊസിഷന്‍ കുറച്ച് കൂടി നീക്കാനുള്ള ബോള്‍ട്ട് കാണാം.അതഡ്ജസ്റ്റ് ചെയ്യാനുള്ള അല്ലന്‍ കീയാണു പാക്കേജില്‍ നാം നേരത്തേ കണ്ടത്,ഹെവി പ്ലാസ്റ്റിക് മെറ്റീരിയല്‍ ഉപയോഗിച്ചുള്ള ബോഡിയാണു ഈ ഡോളിക്ക്.ഇതിന്റെ ഇടത്തും വലത്തുമുള്ള ചക്രങ്ങള്‍ നമുക്ക് ഇതുപോലെ വലിച്ച് 180 ഡിഗ്രീ വരെ ആംഗിള്‍ മാറ്റാം. ഇതിന്റെ ഒരു സൈഡിലായ് ഇത് മൂവ് ചെയ്യുന്ന സ്പീഡ് 3 ലെവല്‍ വരെ അഡ്ജസ്റ്റ് ചെയ്യാനുള്ള രണ്ട് സ്വിച്ചുണ്ട്,കൂടാതെ ആ സ്പീഡിന്റെ ലെവല്‍ എല്‍ ഇ ഡി നോട്ടിഫിക്കേഷനായിട്ടും കാണിക്കും.മറു സൈഡില്‍ യു എസ് ബി കണക്റ്റ് ചെയ്തു ചാര്‍ജ്ജ് ചെയ്യാനും പവര്‍ ഓണും ഓഫുമാക്കാനുമുള്ള സ്വിച്ചും കാണാം , റിമോട്ടില്‍ മൂവ് ചെയ്യിക്കാനും അത് സ്റ്റോപ്പ് ചെയ്യാനും ഉള്ള ബട്ടനും റിവേഴ്സ് മൂവിനുള്ള ബട്ടനും സ്പീഡ് അഡ്ജ്സസ്റ്റ് ചെയ്യാനുള്ള ബട്ടനും കാണാം.ബട്ടന്‍ ബാറ്ററിയാണു ഇതില്‍ ഉപയോഗിക്കുന്നത് .അത് 18 മണിക്കൂര്‍ തുടര്‍ച്ചയായ് റിമോട്ട് യൂസ് ചെയ്യാനും 2 വര്‍ഷം വരെ സ്റ്റാന്റ് ബൈ ആയും ഇരിക്കും എന്നു കമ്പനി പറയുന്നു

കാമറ ട്രൈപോഡില്‍ കാണുന്ന തരത്തിലുള്ള മികച്ച ബോള്‍ ഹെഡ് ആണു ആന്‍ഡോയെര്‍ ഇതില്‍ നമുക്ക് തരുന്നത്.360 ഡിഗ്രീയില്‍ തിരിക്കാന്‍ സാധിക്കുന്ന ബോള്‍ ഹെഡ്.ഡി എസ് എല്‍ ആര്‍ ഒക്കെ അതിന്റെ ബേസില്‍ നമുക്ക് ഫിറ്റ് ചെയ്യാം.ഇനി നമുക്ക് ആ ഓറഞ്ച് നിറത്തിലെ സ്ക്രൂ കണക്റ്റ് ചെയ്തിട്ട് അതിന്മേല്‍ ഒരു മൊബൈല്‍ ഹോല്‍ഡര്‍ വച്ച് നോക്കാം.ഈ മൊബൈല്‍ ഹോള്‍ഡര്‍ പാക്കേഇനൊപ്പം കിട്ടുന്നതല്ലട്ടോ.ഇനി മൊബൈല്‍ വച്ചിട്ട് റിമോട്ടില്‍ പ്ലേ ബട്ടന്‍ അമര്‍ത്തിയാല്‍ ഡോളി അത് നില്‍ക്കുന്ന പൊസിഷനില്‍ നിന്നും ഇടത്തോട്ടും വലത്തോട്ടും റൗണ്ട് ചെയ്തുകൊള്ളും.അതിനു റിവേഴ്സ് ബട്ടനും ഉപയോഗിക്കാം.ഈ സമയത്ത് കാമറയില്‍ റെക്കോഡ് കൊടുത്താല്‍ സ്മൂത്ത് ആയിട്ട് ആ ഫ്രെയിമിനു മുന്നിലുള്ള ഒബ്ജക്റ്റിന്റെ വീഡിയോ റെക്കോഡ് ചെയ്തെടുക്കാം. 3 കിലോ വരെയുള്ള കാമറ ഇതിന്മേല്‍ നമുക്ക് ഫിറ്റ് ചെയ്യാം റീ ചാര്‍ജ്ജ് ചെയ്യാവുന്ന3.7V ന്റെ.1800 എം എ എച്ചിന്റെ ലിതിയം അയേണ്‍ ബാറ്ററിയാണു ഇതിലുള്ളത് 3 മണിക്കൂര്‍ ആണു ഇത് ഫുള്‍ ചാര്‍ജ്ജ് ആകുന്നതിനാവശ്യമായ സമയം.6 മണിക്കൂര്‍ വരെ ആ ഒരു ചാര്‍ജുകൊണ്ട് ഇത് ഉപയോഗിക്കാം

ഇതിന്റെ ഇരു സൈഡിലേയും ചക്രങ്ങള്‍ വിവിധ ആംഗിളുകളിലേക്ക് തിരിച്ചാല്‍ ഇത് ഫ്രെയിമിനു ചുറ്റുമായും ഫ്രെയിമിനു പാരലല്‍ ആയും ഒക്കെ മൂവ് ചെയ്തുകൊള്ളും