കുറച്ച് കൂട്ടുകാര്‍ക്കെങ്കിലും ഞാന്‍ എന്താണു പറയാന്‍ പോകുന്നതെന്നു ഐഡിയ കിട്ടിക്കാണും.ഓഗ് മെന്റഡ് റിയാലിറ്റി എന്നും വെര്‍ച്വല്‍ റിയാലിറ്റി എന്നും നിങ്ങള്‍ കേട്ടിട്ടുണ്ടാകും . കൃത്രിമമായ് ഒരു വസ്തുവിനെയോ ജീവിയേയോ നമ്മുടെ കണ് മുന്നിലെ യദാര്‍ത്ഥ കാഴ്ചകളിലേക്ക് സംയോജിപ്പിക്കുന്ന ടെനോളജിയെ ഓഗ് മെന്റഡ് റിയാലിറ്റി അഥവാ ഏ അര് എന്നും കൃതിമമായ് സൃഷ്ടിക്കപ്പെട്ട ഒരു ദൃശ്യത്തിലേക്ക് നമ്മളും എത്തപ്പെടുന്നു എന്ന തോന്നല്‍ നമ്മളില്‍ സൃഷ്ടിക്കുന്ന ടെക്നോളജിക്ക് വെര്‍ച്വല്‍ റിയാലിറ്റി അഥവാ വി ആര് എന്നും എളുപ്പത്തില്‍ പറയാം.അത്തരത്തില്‍ ഏ ആര് സാങ്കേതിക വിദ്യ ഉപയോഗിച്ച് നൂറുകണക്കിനു പക്ഷി മൃഗാദികളേയും മറ്റ് വസ്തുക്കളേയും നമ്മുടെ കണ്ണിനു മുന്നില്‍ എത്തികുന്ന ഒരു ഫ്രീ ആപ്ലിക്കേഷന്‍ ആണു ഏ ആര് ലൂപ എന്നത്,.ആ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ഐഫോണിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ലഭ്യമാണു.അതിലെ വിവിധ കാറ്റഗറികളില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്തു അല്ലെങ്കില്‍ ജീവിയെ സെലക്റ്റ് ചെയ്ത് തുടര്‍ന്നു വരുന്ന ക്യാമറ ഭാഗം നമുക്ക് മുന്നില്‍ ഒന്നു സ്കാന്‍ ചെയ്ത് കൊടുത്താല്‍ ആ വസ്ഥു അല്ലെങ്കില്‍ ജീവി അവിടെ പ്രത്യക്ഷപ്പെടും.ആവശ്യമായ രീതിയില്‍ അതിനെ കൈ പ്രസ്സ് ചെയ്ത് ഹോള്‍ഡ് ചെയ്ത് സൂം ചെയ്യാനും ആവശ്യമായ വശങ്ങളിലേക്ക് തിരിക്കാനും ഒക്കെ നിങ്ങള്‍ക്കാകും.നിങ്ങള്‍ക്ക് ആ ദൃശ്യം താഴെയുള്ള ക്യാപ്ചര്‍ ബട്ടന് അമര്‍ത്തി വീഡിയോ ആയും ഫോട്ടോ ആയും ഗിഫ് അനിമേഷന്‍ ആയും ഒക്കെ റെക്കോഡ് ചെയ്യാനും അതിനു ശേഷമത് ഗാലറിയിലേക്ക് സേവ് ചെയ്യാനും ആകും
ഓഗ് മെന്റഡ് റിയാലിറ്റി – AR വെര്‍ച്വല്‍ റിയാലിറ്റി – VR
