വെള്ളമടിക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന ആപ്ലിക്കേഷന്‍ Water Reminder

Water Reminder എന്നാണു ആപ്ലിക്കേഷന്റെ പേരു ,ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു ഓപ്പണാക്കിയാല്‍ ലെറ്റ്സ് ഗോ എന്നത് അമര്‍ത്തി നമ്മുടെ ജെന്ററും വെയ്റ്റും സെലക്റ്റ് ചെയ്യുക.അതിനു ശേഷം രാവിലെ എഴുന്നേല്‍ക്കുന്ന സമയവും രാത്രി കിടന്നുറങ്ങുന്ന സമയവും സെലക്റ്റ് ചെയ്യുക.ഈ സമയത്തിന്റെ ഇടവേളകളിലായിരിക്കും ആപ്ലിക്കേഷന്‍ നമ്മളെ വെള്ളം കുടിക്കാന്‍ ഓര്‍മ്മിപ്പികുക.ഇപ്പോള്‍ ആപ്ലിക്കേഷന്‍ നമ്മള്‍ ഒരു ദിവസം കുടിച്ചിരിക്കേണ്ട മിനിമം വെള്ളം ഇത്ര ലിറ്റര്‍ ആണെന്നു കാണിക്കും.അതിനു ശേഷം ആപ്ലിക്കേഷന്റെ ഫീച്ചേഴ്സ് ഇതുപോലെ കാണിച്ച ശേഷം വരുന്ന സ്ക്രീനില്‍ സ്റ്റാര്‍ട്ട് അമര്‍ത്തിയാല്‍ നമുക്ക് ആപ്ലിക്കേഷന്റെ ഹോം കാണാം.

ആപ്ലിക്കേഷന്‍ ഓരോ നിശ്ചിത സമയമാകുംബോഴും വെള്ളം വീഴുന്ന ഒരു ശബ്ദത്തിന്റെ അകമ്പടിയോടെ ഇത്തരം നോട്ടിഫിക്കേഷന്‍ അയച്ച് നമ്മളെ വെള്ളം കുടിക്കാനായ് ഓര്‍മ്മിപ്പിച്ച്കൊണ്ടിരിക്കും.ആ സമയത് വെള്ളം കുടിച്ച ശേഷം നോട്ടിഫിക്കേഷന്‍ അമര്‍ത്തിയിട്ട് ആപ്ലിക്കേഷനില്‍ സെന്ററില്‍ കാണുന്ന ഈ കപ്പിന്റെ ഐക്കണ്‍ അമര്‍ത്തണം.അപ്പോള്‍ നമ്മള്‍ വെള്ളം കുടിച്ചതായ് മാര്‍ക്ക് ചെയ്യപ്പെടും.അതിനൊപ്പം ഇനി എത്ര വെള്ളം കൂടി കുടിക്കണമെന്നും കാണിക്കും.നമ്മള്‍ സ്ഥിരം വെള്ളം കുടിക്കുന്ന പാത്രമനുസരിച്ച് വെള്ളത്തിന്റെ അളവില്‍ മാറ്റമുണ്ടെങ്കില്‍ അത് മാറ്റുന്നതിനായി വലത് വശത്തുള്ള ചെറിയ കപ്പില്‍ അമര്‍ത്തി അതില്‍ നിന്നും അളവ് സെലക്റ്റ് ചെയ്യാം. താഴെയായ് ഇനി വെള്ളം കുടിക്കേണ്ട സമയങ്ങള്‍ കാണിച്ചിരിക്കുന്നതിനൊപ്പമുള്ള മൂന്നു ഡോട്ടില്‍ അമര്‍ത്തിയും അളവ് മാറ്റം വരുത്താം

ആപ്ലിക്കേഷനു മുകളിലായ് കാണുന്ന ഹിസ്റ്ററി എന്നത് സെലക്റ്റ് ചെയ്താല്‍ നിങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം ഓരോ ആഴ്ചയിലും മാസവും കുടിച്ച വെള്ളത്തിന്റെ ശരാശരിയും മറ്റു വിവരങ്ങളും കാണാം.സെറ്റിങ്ങ്സ് എന്നത് സെലക്റ്റ് ചെയ്താല്‍ റിമൈന്റര്‍ നോട്ടിഫിക്കേഷന്റെ ശബ്ദം മാറ്റാനും റിമൈന്റര്‍ മോഡ് മാറ്റാനും നമ്മള്‍ സെറ്റ് ചെയ്ത വെയ്റ്റും ജെന്ററും ഒക്കെ മാറ്റാനും നമുക്ക് സൗകര്യം കാണാം.ഭാരം ജെന്റര്‍ എന്നിവ മാറുന്നത് അനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവിലും മാറ്റം വരുന്നത് ഇവിടെ ശ്രദ്ധിക്കുമല്ലോ..

വാട്ട്സാപ്പിലെ ചാറ്റിങ്ങ് രസകരമാക്കാന്‍

വാട്ട്സാപ്പിലെ ചാറ്റിങ്ങ് രസകരമാക്കാന്‍ നമ്മളില്‍ പലരും ആ ചാറ്റിങ്ങിനിടയില്‍ അപ്പുറത്തെ കൂട്ടുകാരനെ കളിയാക്കാനായും നമ്മുടെ ഫീലിങ്ങ് അറിയിക്കാനും ഇമോജികളും സ്റ്റിക്കറുകളും ഉപയോഗിക്കുന്നുണ്ട്.ഇപ്പോള്‍ നമ്മള്‍ കൂടുതലും ഉപയോഗിക്കുന്നത്
ദാ ഇതുപോലെ മലയാള സിനിമയിലെ പ്രസിദ്ധമായ ക്യാരക്റ്ററുകളുടെ രസകരമായ ഫോട്ടോയും ഡയലോഗും ചേര്‍ത്ത സ്റ്റിക്കറുകള്‍ ആണു.

Read moreവാട്ട്സാപ്പിലെ ചാറ്റിങ്ങ് രസകരമാക്കാന്‍

Giga Pixel Ai ഏത് കുഞ്ഞന്‍ ചിത്രവും അതിലേറെ ക്വാളിറ്റിയില്‍ വലിയ ചിത്രമാക്കി മാറ്റാം

Kerala Youtuber

എന്റെ കമ്പ്യൂട്ടറില്‍ കലാഭവന്‍ മണിച്ചേട്ടന്റെ ഒരു ചെറിയ ഫോട്ടോ ഉണ്ട്.അതിന്റെ പ്രോപ്പര്‍ട്ടീസ് നോക്കിയാല്‍ നമുക്ക് മനസ്സിലാക്കാം അത് വെറും 12 കെ ബി സൈസ് മാത്രമേയുള്ളൂ എന്നും അതിന്റെ വീതി 220 പിക്സല്‍ ആണെന്നും നീളം 275 പിക്സല്‍ ആണെന്നും.അതൊന്നു സൂം ചെയ്ത് നോക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സ്കിന്‍ ഒക്കെ ബ്ലര്‍ ആകുന്നത് പോലെയും കണ്ണൊക്കെ ക്ലിയര്‍ അല്ലാത്തത് പോലെയും നമുക്ക് കാണാം,എന്നാല്‍ ഈ ചെറിയ ചിത്രം ഇതിന്റെ 600 ഇരട്ടി വലിപ്പത്തില്‍ ഹൈ ക്വാളിറ്റിയില്‍ നമുക്ക് ക്വാളിറ്റി ഇതിലും കൂടുതല്‍ കിട്ടുന്ന വിധത്തില്‍ നിര്‍മ്മിക്കാന്‍ ആകും.

Read moreGiga Pixel Ai ഏത് കുഞ്ഞന്‍ ചിത്രവും അതിലേറെ ക്വാളിറ്റിയില്‍ വലിയ ചിത്രമാക്കി മാറ്റാം

Video to Whatsapp Sticker

ഇതിനായ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് വീഡിയോ ടു അനിമേറ്റഡ് സ്റ്റിക്കര്‍ ഫോര്‍ ഡബ്ല്യിയു എ എന്ന ആപ്ലിക്കേഷന്‍ ആണു.ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം.ഐഫോണിനു ഇത് ലഭ്യമല്ല.ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണാക്കിയാല്‍ ഇതുപോലെ കാണുന്ന മെസ്സേജുകള്‍ നെക്സ്റ്റ് എന്നതമര്‍ത്തി ഒഴിവാക്കി അടുത്തതായ് വരുന്ന ടേംസ് ഐ അഗ്രീ എന്നത് അമര്‍ത്തി പെര്‍മിഷനുകളും അലൗ ചെയ്താല്‍ ഇതുപോലെ ഒരു ഇന്റര്‍ഫേസ് നമുക്ക് കാണാം.ഇവിടെ താഴെ കാണുന്ന പ്ലസ് ബട്ടന്‍ അമര്‍ത്തി അക്സ്പ്റ്റ് എന്നത് അമര്‍ത്തിയാല്‍ വീഡിയോ ടു സ്റ്റിക്കര്‍, ജിഫ് ടു സ്റ്റിക്കര്‍,സേര്‍ച്ച് ഓണ്‍ ലൈന്‍ എന്നിങ്ങനെ മൂന്നു ഒപ്ഷന്‍ കാണാം.വീഡിയോ ടു സ്റ്റിക്കര്‍ എന്നത് സെലക്റ്റ് ചെയ്താല്‍ നമുക്ക് ഇഷ്ടമുള്ള ഒരു വീഡിയോ ഫോണില്‍ നിന്നും സെലക്റ്റ് ചെയ്യാന്‍ സൗകര്യം കാണാം.

Read moreVideo to Whatsapp Sticker

Andoer L4 PRO Motorized Camera Video Dolly

ആന്‍ഡോയെറിന്റെ L4 PRO Motorized Camera Video Dolly നമുക്ക് കിട്ടുന്നത് ഇത്തരമൊരു ബോക്സിലാണു,പുറത്തായ് ഫിലിമിങ്ങ് എക്യുപ്മെന്റ് എന്നെഴുതിയിരിക്കുന്നതല്ലാതെ മറ്റൊരു ബ്രാന്റിങ്ങും സ്പെക്കും ഒന്നും കവറിനു പുറത്തായ് നമുക്ക് കാണാനാവില്ല.പാക്കേജ് ഓപ്പണാക്കിയാല്‍ ഏറ്റവും മുകളിലായി യൂസര്‍ മാനുവല്‍ വച്ചിരിക്കുന്നത് കാണാം,ചൈനീസിലും ഇംഗ്ലീഷിലും ഉള്ള യൂസര്‍ മാനുവലാണിത്.ഇനി ദാ ഇതുപോലെ കുറേ ഐറ്റം കൂടി ഇതിലുണ്ട്. വാഹനത്തിന്റെ കീയുടെ മോഡലിലുള്ള ബ്ലാക്ക് നിറത്തിലുള്ള ഒരു റിമോട്ട് ഈ പാക്കേജിലുണ്ട്.ഗോള്‍ഡും ഓറഞ്ചും നിറത്തിലുള്ള ഒരു കണക്റ്റര്‍ സ്ക്രൂ പാക്കേജിലുണ്ട്.നല്ല കനവും ക്വാളിറ്റിയുമുള്ള മെറ്റീരിയല്‍ ആണിതിനായ് ഉപയോഗിച്ചിരിക്കുന്നത്.

Read moreAndoer L4 PRO Motorized Camera Video Dolly