Andoer L4 PRO Motorized Camera Video Dolly

ആന്‍ഡോയെറിന്റെ L4 PRO Motorized Camera Video Dolly നമുക്ക് കിട്ടുന്നത് ഇത്തരമൊരു ബോക്സിലാണു,പുറത്തായ് ഫിലിമിങ്ങ് എക്യുപ്മെന്റ് എന്നെഴുതിയിരിക്കുന്നതല്ലാതെ മറ്റൊരു ബ്രാന്റിങ്ങും സ്പെക്കും ഒന്നും കവറിനു പുറത്തായ് നമുക്ക് കാണാനാവില്ല.പാക്കേജ് ഓപ്പണാക്കിയാല്‍ ഏറ്റവും മുകളിലായി യൂസര്‍ മാനുവല്‍ വച്ചിരിക്കുന്നത് കാണാം,ചൈനീസിലും ഇംഗ്ലീഷിലും ഉള്ള യൂസര്‍ മാനുവലാണിത്.ഇനി ദാ ഇതുപോലെ കുറേ ഐറ്റം കൂടി ഇതിലുണ്ട്. വാഹനത്തിന്റെ കീയുടെ മോഡലിലുള്ള ബ്ലാക്ക് നിറത്തിലുള്ള ഒരു റിമോട്ട് ഈ പാക്കേജിലുണ്ട്.ഗോള്‍ഡും ഓറഞ്ചും നിറത്തിലുള്ള ഒരു കണക്റ്റര്‍ സ്ക്രൂ പാക്കേജിലുണ്ട്.നല്ല കനവും ക്വാളിറ്റിയുമുള്ള മെറ്റീരിയല്‍ ആണിതിനായ് ഉപയോഗിച്ചിരിക്കുന്നത്.

Read more

ടെലഗ്രാമിലെ Voice Chats 2.0 എങ്ങിനെ ഉപയോഗിക്കാം ?

ടെലഗ്രാമില്‍ സ്വന്തമായ് ഗ്രൂപ്പോ ചാനലോ ഉള്ളവര്‍ക്ക് മാത്രമാണു ഈ സൗകര്യം ഉപയോഗിക്കാനാവുക.അല്ലാത്തവര്‍ പുതിയൊരു ചാനലോ ഗ്രൂപ്പോ ക്രിയേറ്റ് ചെയ്താല്‍ മതി.ഗ്രൂപ്പിന്റെ അല്ലെങ്കില്‍ ചാനലിന്റെ പേരു കാണിക്കുന്ന ടൈറ്റില്‍ ബാറില്‍ വലത് വശത്തെ മൂന്നു ഡോട്ടുകളില്‍ പ്രസ്സ് ചെയ്ത ശേഷം വരുന്ന ഇന്‍ഫോ സ്ക്രീനിലെ വലതു വശത്തെ മൂന്നു ഡോട്ടുകളില്‍ ടച്ച് ചെയ്താല്‍ സ്റ്റാര്‍ട്ട് വോയ്സ് ചാറ്റ് എന്നു കാണാം.അപ്പോള്‍ താഴെയായ് നിങ്ങളുടെ പേഴ്സണല്‍ അക്കൗണ്ടിന്റെ പേരും ഗ്രൂപ്പ്

Read more

CCTV ഫിറ്റ് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍

നാം കണ്ണടയ്ക്കുംബോള്‍ നമുക്ക് ചുറ്റിലുമുള്ള കാര്യങ്ങള്‍ സദാ വീഷിച്ച് നമുക്ക് പിന്നീട് കാണാനായ് പകര്‍ത്തുന്ന ഉപകരണമാണു സി സി ടിവി.ഇന്നു നമുക്കതിന്റെ ആ​‍വശ്യകത വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ നമ്മളില്‍ പലരും സി സി ടി വി സിസ്റ്റം വീടുകളിലും ഓഫീസുകളിലും ഫിറ്റ് ചെയ്യുന്നുണ്ട്.ഇത്തരത്തില്‍ ഒരു സിസ്റ്റം ഫിറ്റ് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ആണു ഞാന്‍ ഇന്നിവിടെ നിങ്ങളുമായ് പങ്കുവയ്ക്കാന്‍ പോകുന്നത്.

Read more

ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ സ്ഥാപനത്തിന്റെ പേരു വരുത്താം നമ്മുടെ ഫോട്ടോ വരുത്താം

ബിസിനസ്സുംകാരും കൊച്ചുകൂട്ടുകാരും എല്ലാം പലപ്പോഴായ് എന്നോട് ചോദിക്കുന്ന കാര്യമാണു എങ്ങിനെ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ അവരുടെ സ്ഥാപനത്തിന്റെ പേരു വരുത്താം,എങ്ങിനെ അവരുടെ ഫോട്ടോ വരുത്താം എന്നൊക്കെ ..അതിനു സഹായകരമായ ചില വിവരങ്ങള്‍ ആണു ഇന്നത്തെ വീഡിയോയില്‍

Read more

MEDIBUDDY

ആരോഗ്യവും വിദ്യാഭ്യാസവും ആണു ഏറ്റവും വലിയ സ്വത്തെന്നു പഴയ ആളുകള്‍ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.എന്നാല്‍ വിദ്യാഭ്യാസം കൂടിയിട്ടും നമ്മള്‍ നമ്മുടെ ആരോഗ്യത്തിനെക്കുറിച്ച് ശരിയായി ശ്രദ്ധിക്കാറില്ല..ശരിയല്ലേ ..ഒരു പനി വന്നാല്‍ ഓ പനിയല്ലേ എന്നും പറഞ്ഞു നാട്ടിലെ ജംഗ്ഷനിലെ പലചരക്ക് കടയില്‍ നിന്നും വരെ ഏതെങ്കിലും ടാബ്ലറ്റ് വാങ്ങി കഴിച്ച് സ്വയം ചികിത്സിക്കുന്നവരാണു നമ്മള്‍. ഇതിനുള്ള മെയിന്‍ കാരണമെന്നു പറയുന്നത് ഡോക്ടറെ കാണാന്‍ പോകാനും ക്യൂ നില്‍ക്കാനും ഒക്കെ മടിയാണു. അവസാനം പനി വലുതായി ന്യുമോണിയ വരെ ആയി ആളു മരിച്ച് പോയ സംഭവങ്ങള്‍ വരെ ഉണ്ട്,പ്രത്യേകിച്ചും കൊറോണ കൂടി വന്നപ്പോള്‍..

Read more