കോവിഡ് വാക്സീന്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നതെങ്ങിനെ എന്നു മനസ്സിലാക്കാം

മൊബൈലില്‍ ഗൂഗിള്‍ ക്രോം ഓപ്പണാക്കി അഡ്ഡ്രസ്സ് ബാറില്‍ http://cowin.gov.in/ എന്ന വെബ് സൈറ്റ് ഓപ്പണാക്കുകയാണു രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യമായ് നമ്മള്‍ ചെയ്യേണ്ടത്.ചില ഇന്റര്‍നെറ്റ് സര്‍വീസുകളില്‍ ഈ വെബ് സൈറ്റ് എടുക്കുന്ന സമയത്ത് ഇത്തരത്തില്‍ ഒരു എറര്‍ മെസ്സേജാണു വരുന്നത് അതിനാല്‍ ഇത്തരത്തില്‍ ഒരു എറര്‍ മെസ്സേജ് വന്നാല്‍ മറ്റൊരു ഇന്റര്‍നെറ്റ് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് വെബ് സൈറ്റ് ഓപ്പണായ് കിട്ടും

ഇപ്പോള്‍ ഓപ്പണാകുന്ന വെബ് സൈറ്റിന്റെ കുറച്ച് താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ ഒരു മാപ്പ് കാണാം.മാപ്പിനു കീഴെയായ് രജിസ്റ്റര്‍ യുവര്‍ സെല്‍ഫ് എന്ന നീല ബട്ടനുണ്ട് അതമര്‍ത്തിയാല്‍ ഇതുപോലെ ഒരു വെബ് പേജ് ഓപ്പണാകും അവിടെ നിങ്ങളുടെ മൊബൈല്‍ നംബര്‍ എന്റര്‍ ചെയ്ത് എറ്റ് ഓ ടി പി എന്നത് അമര്‍ത്തിയാല്‍ ഒരു കോഡ് എസ് എം എസ് ആയി വരും.ചില സമയത്ത് കോഡ് വരാന്‍ താ​‍മസമുള്ളതിനാല്‍ കോഡ് വന്നില്ല എന്നു കരുതി തുടരെ ഗെറ്റ് ഓ ടി പി എന്നത് അമര്‍ത്തരുത്.കോഡ് വന്നു കഴിയുംബോള്‍ എന്റര്‍ ഓ ടി പി എന്ന ഭാഗത്ത് അത് എന്റര്‍ ചെയ്ത് വെരിഫൈ എന്നത് അമര്‍ത്തിയാല്‍ അപ്പോള്‍ ഇതുപോലെ ഒരു വെബ് പേജ് ആകും ഓപ്പണാവുക

ഇവിടെ ആദ്യം ഫോട്ടോ ഐഡി പ്രൂഫെന്നത് സെലക്റ്റ് ചെയ്ത് അധാര്‍ കാര്‍ഡ് , ലൈസന്‍സ്,പാന്‍ കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലും സെലക്റ്റ് ചെയ്യുക.നിങ്ങള്‍ ഏതാണോ സെലക്റ്റ് ചെയ്യുന്നത് അതിന്റെ വിവരങ്ങള്‍ തൊട്ട് താഴെയുള്ള കോളത്തില്‍ രേഖപ്പെടുത്തണം.കൂടാതെ അതേ പ്രൂഫ് തന്നെ ആയിരിക്കണം വാക്സിനേഷനായ് ചെല്ലുംബോഴും കയ്യില്‍ കരുതേണ്ടത്.

അടുത്തതായ് ഫോട്ടോ ഐഡി പ്രൂഫില്‍ സെലക്റ്റ് ചെയ്ത ഡോക്കുമെന്റില്‍ രേഖപ്പെടുത്തിയ പേരെന്താണോ അത് അതുപോലെ തന്നെ തെറ്റാതെ നെയിം എന്നതില്‍ ടൈപ്പ് ചെയ്യുക.അതിനു ശേഷം മെയില്‍ ഓര്‍ ഫീമെയില്‍ എന്നത് സെലക്റ്റ് ചെയ്ത് അതിനു താഴെയുള്ള കോളത്തില്‍ ജനിച്ച വര്‍ഷവും രേഖപ്പെടുത്തി രജിസ്റ്റര്‍ ബട്ടന്‍ അമര്‍ത്തിയാല്‍ അടുത്ത ഘട്ടമായ അപ്പോയ്മെന്റ് തീയതി സെലക്ഷനിലേക്ക് കടക്കാം.

ഇവിടെ പേരു കാണിച്ചിരിക്കുന്ന ടേബിളിനു താഴെ നമുക്ക് കൂടുതല്‍ ആളുകളെ ആഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. അതായത് ഒരു മൊബൈല്‍ നംബറിനു കീഴില്‍ മാക്സിമം 4 പേരെ വാക്സിനേഷനായ് ചേര്‍ക്കാന്‍ സാധിക്കും.പേരിനു നേരെ വലത് വശത്ത് രണ്ട് ഐക്കണ്‍ കാണാം ഒന്നു പേരു ഡിലീറ്റ് ചെയ്യാനും മറ്റൊന്നു കലണ്ടര്‍ ഐക്കണ്‍ ആണു.ആ കലണ്ടര്‍ ഐക്കണ്‍ അമര്‍ത്തിയാല്‍ ഷെഡ്യൂള്‍ അപ്പോയ്മെന്റ് എന്ന ബട്ടണ്‍ കാണാം.അതമര്‍ത്തുംബോള്‍ നമ്മുടെ സംസ്ഥാനവും ജില്ലയും ബ്ലോക്കും പോസ്റ്റ് ഓഫീസ് കോഡും സെലക്റ്റ് ചെയ്യാനുള്ള സൗകര്യങ്ങള്‍ വരും .അതില്‍ ചിലപ്പോ നിങ്ങളുടെ സ്വന്തം പ്രദേശം കാണിച്ചില്ലെങ്കിലും ഏറ്റവും അടുത്തുള്ള ഏരിയ സെലക്റ്റ് ചെയ്യാം .അങ്ങിനെ സെലക്റ്റ് ചെയ്താല്‍ താഴെയായ് ആ പ്രദേശത്തുള്ള വാക്സിനേഷന്‍ ലഭ്യമാകുന്ന സെന്ററുകള്‍ ഏതെന്നു കാണിക്കും.അതില്‍ ഫ്രീ ആയി വാക്സിന്‍ നല്‍കുന്നതും പെയ്ഡ് ആയി വാക്സിന്‍ നല്‍കുന്നതുമാ​‍യ ഹെല്‍ത്ത് സെന്ററുകള്‍ , ഹോസ്പിറ്റലുകള്‍ ഏതെല്ലാം എന്നു കാണിക്കും ,അവയുടെ പേരില്‍ സെലക്റ്റ് ചെയ്യുംബോള്‍ ആ സെന്ററില്‍ ആ ആഴ്ച വാക്സിനേഷനു ലഭ്യമായ സ്ലോട്ടുകള്‍ എത്ര എന്നു കാണിക്കും. ഒപ്പം രാവിലെയാണൊ ഉച്ചയ്ക്കാണോ സ്ലോട്ട് ഒഴിവെന്നും കാണിക്കു.അതില്‍ ഇഷ്ടമുള്ളത് സെലക്റ്റ് ചെയ്യാം അല്ലെങ്കില്‍ നെക്സ്റ്റ് വീക്ക് എന്നത് അമര്‍ത്തി ആ ആഴ്ചയില്‍ ലഭ്യമായ സ്ലോട്ടും ഉച്ചയ്ക്കാണോ അതിനു മുന്‍പാണോ എന്നതും സെലക്റ്റ് ചെയ്യാം.അതിനു ശേഷം ബുക്ക് എന്നത് അമര്‍ത്തിയാല്‍ ഇതുപോലെ അപ്പോയ്മെന്റിനായ് അനുവദിക്കുന്ന വിവരങ്ങള്‍ കാണാം.അത് എല്ലാം വായിച്ച ശേഷം ഓകെ ആണെങ്കില്‍ കണ്‍ഫേം എന്നത് അമര്‍ത്താം.തുടര്‍ന്നു നമുക്ക് ആപ്പോയ്മെന്റ് വിവരം ഇതുപോലെ കാണാന്‍ ആകും അത് ഡൗണ്‍ ലോഡ് ചെയ്തെടുക്കാനും ഇവിടെ സൗകര്യമുണ്ട്