ഞാനിവിടെ ഫ്ലഡ് എന്ന ആപ്ലിക്കേഷനാണു ഉപയോഗിച്ചിരിക്കുന്നത് .ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം ലിങ്ക് വീഡിയോയുടെ ഡിസ്ക്രിപ്ഷനിലുണ്ട്.ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണാക്കുംബോള്‍ സ്റ്റോറേജ് ആക്സസ് ചെയ്യാനുള്ള പെര്മിഷന് ഇതുപോലെ ചോദിക്കും.ഗിവ് പെര്മിഷന് എന്നത് അമര്‍ത്തി അത് അനുവദിക്കാം അതിനായ് അലൗ എന്നത് അമര്‍ത്തിയാല്‍ മതി.ഇപ്പോള്‍ ആപ്ലിക്കേഷനില്‍ ഇതുപോലെ ഒരു പോപ്പൗട്ട് മെസ്സേജ് കാണാം.
വൈഫൈയില്‍ മാത്രം ടോറന്റ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയോ എന്നാണു.അത് ടിക്മാര്‍ക്ക് കിടക്കയാണു.അതിനാല്‍ വൈ ഫൈ വഴി ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്താല്‍ മാത്രമേ ടോറന്റില്‍ നിന്നും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവൂ.ആ ടിക് മാര്‍ക്ക് മാറ്റിയാല്‍ മൊബൈല്‍ ഡാറ്റ ഉപയോഗിച്ചും ഡൗണ്‍ ലോഡ് ചെയ്യാം അതിനാല്‍ മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നവര്‍ ആ ടിക് മാര്‍ക്ക് ഒഴിവാക്കിയ ശേഷം ഓ ക്കെ അമര്‍ത്തുക.ഇപ്പോള്‍ ആപ്ലിക്കേഷന്‍ ഇങ്ങിനെ കാണാം.മുകളില്‍ ഓള് എന്നും ക്യൂഡ് എന്നും ഫിനിഷ്ഡ് എന്നും ആഡ് ചെയ്യപ്പെടുന്ന ടോറന്റുകളുടെ പ്രോഗ്രസ്സ് അനുസരിച്ച് തരം തിരിച്ച് കാണാന്‍ 3 ടാബുകളും താഴെ ഫോള്‍ഡറില്‍ നിന്നും ടോറന്റ് ആഡ് ചെയ്യാന്‍ ഒരു പ്ലസ് ബട്ടനും കാണാം
ഇപ്പോ ഈ ഒരു ടോറന്റിന്റെ വിവരങ്ങള്‍ ഇതുപോലെ കാണാം എത്ര സൈസ് ഉണ്ട് എന്നൊക്കെ കാണാം.ഡൗണ്‍ ലോഡ് ആകുന്ന ലൊക്കേഷനൊക്കെ ആവശ്യമെങ്കില്‍ മാറ്റിക്കൊടുക്കാം.അതിനു ശേഷം മുകളില്‍ കാണുന്ന പ്ലസ് ബട്ടന് അമര്‍ത്തിയാല്‍ ടോറന്റ് ഫയല്‍ ഫ്ലഡിലേക്ക് ആഡ് ചെയ്യപ്പെടുകയും അത് ഡൗണ്‍ ലോഡ് ആവാന്‍ തുടങ്ങയും ചെയ്യും.ഒരേ സമയം ഒന്നിലധികം ഫയലുകള്‍ ആഡ് ചെയ്യാനും അവ ഒരേ സമയം ഡൗണ്‍ ലോഡ് ചെയ്യാനും ഫ്ലഡിലൂടെ സാധിക്കും.മികച്ച സ്പീഡില്‍ ഫയലുകള്‍ ഡൗണ്‍ ലൊഡ് ചെയ്യാന്‍ ആകുന്നുണ്ട് ഫ്ലഡ്ഡിലൂടെ.ഫയല്‍ ഡൗണ്‍ ലോഡ് ആയിക്കഴിഞ്ഞാല്‍ ഫിനിഷ്ഡ് എന്ന ടാബിനു കീഴേക്ക് അത് മറും അവിടെ ഫയല്‍ സെലക്റ്റ് ചെയ്ത് മുകളിലെ ബട്ടന് അമര്‍ത്തിയാല്‍ നമ്മള് ഡൗണ്‍ ലോഡ് ചെയ്ത ഫയലില്‍ നിന്നും സീഡിങ്ങ് അഥവാ മറ്റുള്ളവരിലേക്ക് നടക്കുന്ന ഫയല്‍ ട്രാന്‍സ്ഫര്‍ സ്റ്റോപ്പ് ചെയ്യാം.