ആപ്ലിക്കേഷന്‍ ഓപ്പണാക്കിയ ശേഷം സൈന്‍ അപ് എന്നു കാണുന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ നമുക്ക് ഇതുപോലെ ഒരു ഫോം കാണാം.അതില്‍ നിങ്ങളുടെ പേരും ഈമെയില്‍ ഐഡിയും അക്കൗണ്ടിനു നല്‍കാനുദ്ദേശിക്കുന്ന പാസ്സ് വേഡും മൊബൈല്‍ നംബറും നല്കി ഗെറ്റ് ഓ ടി പി എന്നത് അമര്‍ത്തിയാല്‍ ഫോണിലേക്ക് വരുന്ന എസ് എം എസിലെ കോഡ് അടുത്ത ഭാഗത്ത് എന്റര്‍ ചെയ്ത് വെരിഫൈ ഓ ടി പി എന്നത് അമര്‍ത്തുംബോള്‍ ഇതില്‍ അംഗമാകുന്ന പ്രക്രിയ പൂര്‍ത്തിയാകുന്നു.
ആപ്ലിക്കേഷന്റെ ഹോം സ്ക്രീനില്‍ തന്നെ ബെസ്റ്റ് സെല്ലേഴ്സ് എന്ന പേരില്‍ നിരവധി ബ്രാന്റുകളുടെ ഓഫറുകള്‍ ഇതുപോലെ കാണാം.ഇലക്ട്രോണിക്സ്,മെന്‍ ഫാഷന്‍, വിമണ്‍ ഫാഷന്‍ എന്നിങ്ങനെ നിരവധി ടാബുകള്‍ ആയി മറ്റു വ്യത്യസ്ഥ ഉല്‍പ്പന്നങ്ങളുടെ ശ്രേണിയിലുള്ള ഓഫറുകളും കാണാം.ഇതിലെല്ലാമുള്ള ഓരോ പ്രൊഡക്റ്റും നിങ്ങള്‍ എടുത്ത് നോക്കുംബോള്‍ അവയ്ക്കൊപ്പം അതിന്റെ വിലയും അത് വിറ്റാല്‍ നിങ്ങള്‍ക്ക് കിട്ടുന്ന പ്രോഫിറ്റ് എത്ര എന്നും കാണാം.അവിടെ കാണുന്ന ഷെയര്‍ എന്ന ബട്ടന് അമര്‍ത്തിയാല്‍ നിങ്ങള്‍ക്ക് ഈ പ്രൊഡക്റ്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടേയോ ഫ്രണ്ട്സിനു ഷെയര്‍ ചെയ്യാം.പച്ച നിറത്തിലുള്ള ബട്ടന് അമര്‍ത്തിയാല്‍ ഡയറക്റ്റായ് വാട്ട്സാപ്പില്‍ സ്റ്റാറ്റസിടാം അല്ലെങ്കില്‍ വാട്ട്സാപ്പിലെ സുഹൃത്തിനു ഷെയര്‍ ചെയ്യാം
ഈ ആപ്ലിക്കേഷനിലുള്ളവ മാത്രമേ വില്ക്കാനാവുകയുള്ളോ പലരും ചിന്തിക്കുന്നുണ്ടാകും.ഇവരുടെ നിരവധി പാര്‍ട്ണര്‍ വെബ് സൈറ്റുകളുടെ പേരും അവര്‍ നല്കുന്ന കമ്മീഷന് ഓഫറുകളും പ്രോഫിറ്റ്സ് എന്ന ഐക്കണ്‍ അമര്‍ത്തിയാല്‍ കാണാം.ഉദാഹരണം മിന്ത്ര ഏണ് കരോ പാര്‍ട്ണര്‍ ആണു.ആ മിന്ത്രയുടെ വെബ് സൈറ്റില്‍ ഉള്ള ഏത് പ്രൊഡക്റ്റും നമുക്കിതിലൂടെ വില്‍ക്കാനും വരുമാനം നേടാനും ആകും.അതിനായി മേക്ക് ലിങ്ക്സ് എന്നത് അമര്‍ത്തിയ ശേഷം മിന്ത്രയില്‍ ഉള്ള പ്രൊഡക്റ്റിന്റെ ലിങ്ക് ഇവിടെ പേസ്റ്റ് ചെയ്ത് കൊടുത്ത് മേക്ക് പ്രോഫിറ്റ് ലിങ്ക് എന്നത് അമര്‍ത്തിയാല്‍ ഇതുപോലെ കാണാം.ഇനി ഷെയര്‍ അമര്‍ത്തിയോ ലിങ്ക് കോപ്പി ചെയ്തോ ആ പ്രൊഡക്റ്റ് വിവരം മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാം.അങ്ങിനെ ഷെയര്‍ ചെയ്യുന്നവയ്ക്കും ഓഫര്‍ ലഭിക്കും.
ഇങ്ങിനെ നിങ്ങള്‍ വില്‍ക്കുന്ന ഓരോ പ്രൊഡക്റ്റിന്റെയും ഏണിങ്ങ്സ് നിങ്ങള്‍ക്ക് പ്രൊഫൈല്‍ എന്നത് നോക്കിയാല്‍ കാണാം.അതില്‍ മൈ ഏണിങ്ങ്സ് എന്നതില്‍ നമ്മളുടെ സുഹൃത്തുക്കള്‍ പ്രൊഡക്റ്റുകള്‍ വാങ്ങിയ വകയില്‍ നമുക്ക് വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ അതും നമ്മുടെ സുഹൃത്തുക്കളില്‍ ആര്‍ക്കെങ്കിലും നമ്മള് ഏണ് കരോ റെഫര്‍ ചെയ്യുകയും അവര്‍ അതിലൂടെ വരുമാനം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് എങ്കില്‍ അതിന്റെ നിശ്ചിത ശതമാനം നമുക്ക് ലഭിച്ചിരിക്കുന്നതും കാണാം
പത്തു രൂപയോ അതിലേറെയോ ഏണിങ്ങ്സില് ബാലന്‍സ് കാണിക്കുന്നുണ്ട് എങ്കില്‍ നമുക്കത് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണു.അതിനായ് താഴെ കാണുന്ന റിക്വസ്റ്റ് പ്രോഫിറ്റ് പേയ്മെന്റ് എന്നത് അമര്‍ത്തി ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ നല്കിയാല് ഫോണിലേക്ക് വരുന്ന മറ്റൊരു ഓ ടി പി മെസ്സേജിലെ കോഡ് ഒരിക്കല്‍ കൂടി എന്റര്‍ ചെയ്യണം.അപ്പോള്‍ നമുക്കിത് പോലെ മെസ്സേജ് കാണാം.ഏകദേശം ഏഴ് ദിവസത്തിനുള്ളില്‍ ആ പേയ്മെന്റ് നമുക്ക് ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്നതാണു