Giga Pixel Ai ഏത് കുഞ്ഞന്‍ ചിത്രവും അതിലേറെ ക്വാളിറ്റിയില്‍ വലിയ ചിത്രമാക്കി മാറ്റാം

എന്റെ കമ്പ്യൂട്ടറില്‍ കലാഭവന്‍ മണിച്ചേട്ടന്റെ ഒരു ചെറിയ ഫോട്ടോ ഉണ്ട്.അതിന്റെ പ്രോപ്പര്‍ട്ടീസ് നോക്കിയാല്‍ നമുക്ക് മനസ്സിലാക്കാം അത് വെറും 12 കെ ബി സൈസ് മാത്രമേയുള്ളൂ എന്നും അതിന്റെ വീതി 220 പിക്സല്‍ ആണെന്നും നീളം 275 പിക്സല്‍ ആണെന്നും.അതൊന്നു സൂം ചെയ്ത് നോക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സ്കിന്‍ ഒക്കെ ബ്ലര്‍ ആകുന്നത് പോലെയും കണ്ണൊക്കെ ക്ലിയര്‍ അല്ലാത്തത് പോലെയും നമുക്ക് കാണാം,എന്നാല്‍ ഈ ചെറിയ ചിത്രം ഇതിന്റെ 600 ഇരട്ടി വലിപ്പത്തില്‍ ഹൈ ക്വാളിറ്റിയില്‍ നമുക്ക് ക്വാളിറ്റി ഇതിലും കൂടുതല്‍ കിട്ടുന്ന വിധത്തില്‍ നിര്‍മ്മിക്കാന്‍ ആകും.

ഇതിനു നമ്മെ സഹായിക്കുന്നത് ടോപാസ് ഗിഗാ പിക്സല്‍ എ ഐ എന്ന സോഫ്റ്റ് വെയര്‍ ആണു.സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ആക്കിയാല്‍ ഇതുപോലെ മുകളില്‍ മെനുവും സെന്ററിലായ് ചിത്രങ്ങള്‍ സെലക്റ്റ് ചെയ്യാനുള്ള സ്ഥലവും താഴെയായ് ചില ടൂട്ടോറിയലുകളുടെ ഭാഗങ്ങളും വലത് സൈഡില്‍ എഡിറ്റിങ്ങിനാവശ്യമായ മറ്റു സൗകര്യങ്ങളും കാണാം.നമ്മള്‍ സോഫ്റ്റ് വെയറിന്റെ സെന്ററിലെ ബ്രൗസ് എന്നത് സെലക്റ്റ് ചെയ്ത് നമുക്ക് എഡിറ്റ് ചെയ്യാനുള്ള ഫോട്ടോ സെലക്റ്റ് ചെയ്യണമാദ്യം.ഇപ്പോള്‍ ഞാന്‍ ഫോട്ടോ സെലക്റ്റ് ചെയ്ത് കൊടുത്തു.ഇപ്പോള്‍ നമുക്ക് സോഫ്റ്റ് വെയറിന്റെ ഇടത്തും വലത്തുമായ് ഒര്‍ജിനല്‍ എന്നും പ്രിവ്യൂ എന്നു നാം എഡിറ്റ് നടത്തിയ ശേഷമുള്ള ഔട്ട് പുട്ടെന്ന നിലയിലും ഫോട്ടോകളുടെ കമ്പാരിസണ്‍ പ്രിവ്യൂ കാണാം .

വലത്തേ സൈഡില്‍ എഡിറ്റിറ്റിങ്ങ് ഒപ്ഷനുകളിലെ ഓട്ടോ അപ്ഡേറ്റ് പ്രിവ്യൂ എന്നത് എനേബിളാക്കിയാല്‍ അപ്പോള്‍ തന്നെ ഈ സോഫ്റ്റ് വെയര്‍ ഓട്ടൊമാറ്റിക്ക് ആയി ഫോട്ടോയിലെ നഷ്ടപ്പെട്ട ഭാഗങ്ങള്‍ കൂട്ടി ചേര്‍ത്ത് പ്രിവ്യൂ വലത്ത് വശത്ത് നമുക്ക് കാണിച്ച് തരും,പൂര്‍ണ്ണമായും ചീത്തയായവ ഇതുപയോഗിച്ച് പുന സൃഷ്ടിക്കാനാവില്ല എങ്കിലും 60 വരെ ഫെയ്സ് ഒക്കെ നഷ്ടപ്പെട്ടത് പുന്‍സൃഷ്ടിക്കപ്പെടുന്നുണ്ട്.ഒപ്പം നമുക്ക് മനസ്സിലാക്കാം ചിത്രത്തിന്റെ ഷാര്‍പ്പ്നെസ്സും കോണ്ട്രാസ്റ്റും ആകെ മൊത്തം നല്ലൊരു പിക്സല്‍ ഡെന്‍സിറ്റിയും കൈവന്നിരിക്കുന്നതായിട്ട്.മുകളില്‍ സൂം ചെയ്ത് നോക്കാന്‍ സൗകര്യം കാണാം,സൂം ചെയ്ത ശേഷം ആ പ്രിവ്യൂവില്‍ പ്രസ്സ് ചെയ്ത് പിടിച്ച് നമുക്ക് ആവശ്യമുള്ള ഭാഗം മാത്രം പ്രിവ്യൂ ആയി കാണുന്ന രീതിയില്‍ നമുക്ക് മൂവ് ചെയ്ത് വയ്ക്കാന്‍ ആകും ആവശ്യമെങ്കില്‍ അത് ചെയ്യുക ഇപ്പോ നമുക്ക് രണ്ട് ഫൊട്ടോയിലേയും വ്യതാസം ശരിക്കും മനസ്സിലാക്കാന്‍ ആകുന്നുണ്ട്.ഇനി വലത് വശത്ത് എഡിറ്റിങ്ങിനുള്ള ഒപ്ഷന്‍സ് കാണിക്കുന്നതില്‍ 2 എക്സ്,4 എക്സ് 6 എക്സ് എന്നൊക്കെ കാണാം.അതില്‍ ഓരോന്നിലും സെലക്റ്റ് ചെയ്താല്‍ ഈ ഫോട്ടോ ക്വാളിറ്റി നഷ്ടം ഒട്ടും ഇല്ലാതെ അറുനൂറു % വലിപ്പത്തില്‍ വരെ സൂം ആകുന്നതു കാണാം.

ഈ ഫയല്‍ നമ്മള്‍ സേവ് ചെയ്താല്‍ ആ ഫയലിന്റെ സൈസും അതിനനുസരിച്ച് വലുതാകും.ഫയലിന്റെ വീതിയും നീളവുമൊക്കെ നമ്മുടെ ഇഷ്ടാനുസരണം സെറ്റ് ചെയ്ത് ഫയല്‍ ആ ക്വാളിറ്റിയില്‍ നിര്‍മ്മിക്കാനും ഇതില്‍ സൗകര്യം ഇതുപോലെ കാണാം.പിക്ചറിലെ ബ്ലര്‍,ഗ്രൂപ്പ് ഫോട്ടൊകളിലെ ഫെയ്സ് റീസ്റ്റോറേഷന്‍ കൂടുതല്‍ ഭംഗിയാക്കല്‍ തുടങ്ങിയവയ്ക്കുള്ള ഒന്നു രണ്ട് സൗകര്യങ്ങളും വലത്ത് വശത്ത് കാണാം.ആവശ്യമെങ്കില്‍ മാത്രം അവ ചെയ്യാം,അല്ലെങ്കില്‍ ഓട്ടോ ആയി സെറ്റ് ചെയ്യാം.അതിനു ശേഷം സേവ് ഇമേജ് എന്നത് അമര്‍ത്തി നമുക്കിഷ്ടമുള്ള ലൊക്കേഷനിലേക്ക് ഔട്ട് പുട്ട് സേവ് ചെയ്യാം.ഇപ്പോള്‍ നമ്മള്‍ എഡിറ്റ് ചെയ്യാന്‍ ഉപയോഗിച്ച 12 കെബി സൈസുള്ള ഒര്‍ജിനല്‍ ചിത്രത്തിനൊപ്പം നമുക്കിവിടെ 1 എം ബിക്ക് മുകളിലുള്ള 1320 ഇന്റ്യൂ 1650 പിക്സല്‍ റെസല്യൂഷനിലേക്ക് മാറിയിരിക്കുന്ന നമ്മള്‍ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ ഫയലും കാണാം.ഇനി രണ്ട് ഫയലും ഓപ്പണാക്കി നോക്കിയാല്‍ ചിത്രത്തിന്റെ ക്വാളിറ്റിയും വലിപ്പവും ഒര്‍ജിനല്‍ ചിത്രത്തേക്കാള്‍ വളരെ ഏറെ മെച്ചപ്പെട്ടിരിക്കുന്നതായ് കാണാം.ഇങ്ങിനെ നമുക്ക് ഏത് കുഞ്ഞന്‍ ചിത്രവും അതിലേറെ ക്വാളിറ്റിയില്‍ വലിയ ചിത്രമാക്കി മാറ്റാം