ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ സ്ഥാപനത്തിന്റെ പേരു വരുത്താം നമ്മുടെ ഫോട്ടോ വരുത്താം

ബിസിനസ്സുംകാരും കൊച്ചുകൂട്ടുകാരും എല്ലാം പലപ്പോഴായ് എന്നോട് ചോദിക്കുന്ന കാര്യമാണു എങ്ങിനെ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ അവരുടെ സ്ഥാപനത്തിന്റെ പേരു വരുത്താം,എങ്ങിനെ അവരുടെ ഫോട്ടോ വരുത്താം എന്നൊക്കെ ..അതിനു സഹായകരമായ ചില വിവരങ്ങള്‍ ആണു ഇന്നത്തെ വീഡിയോയില്‍

ഗൂഗിളില്‍ നമ്മുടെ വിവരങ്ങള്‍ ലിസ്റ്റ് ചെയ്യാന്‍ ശ്രമിക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ടത് ഇന്നു നമ്മള്‍ അതിനു ശ്രമിച്ച് പിറ്റേന്നു തന്നെ ആ റിസള്‍ട്ട് ലഭ്യമാവില്ല എന്നു ആണു.ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുംബോള്‍ നമ്മുടെ പ്രൊഡക്റ്റ് അല്ലെങ്കില്‍ നമ്മളെപറ്റിയുള്ള വിവരങ്ങള്‍ ലിസ്റ്റ് ചെയ്യാന്‍ശ്രമിക്കുന്നതിനെ സേര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ അഥവാ എസ് ഇ ഓ സിയോ എന്നു പറയുന്നു.നിരവധി സിയോ ടെക്നിക്കുകളിലൂടെ നിങ്ങളെപറ്റിയുള്ള വിവരങ്ങള്‍ കൂടുതല്‍ കൃത്യമായും നമ്മള്‍ ഉദ്ദേശിക്കുന്ന ഒരു വാക്ക് സേര്‍ച്ച് ചെയ്യുംബോഴും ഒക്കെ വരുത്താന്‍ ആകും.അങ്ങിനെ നമ്മള്‍ ഉദ്ദേശിക്കുന്ന ഒരു വാക്ക് അത് സേര്‍ച്ച് ചെയ്യുംബോള്‍ നമ്മുടെ ബിസിനസ്സിന്റെ അല്ലെങ്കില്‍ നമ്മുടെ പേഴ്സണല്‍ വിവരങ്ങള്‍ റിസള്‍ട്ട് ആയി ഗൂഗിള്‍ നല്‍കണമെങ്കില്‍ ആറു മാസമൊക്കെ കൃത്യമായ് നമ്മള്‍ സിയോ ചെയ്തിരിക്കണം.അത്തരത്തില്‍ നമ്മള്‍ സേര്‍ച്ചിങ് ചെയ്യുന്ന വാക്കിനെ കീ വേഡ് എന്നു പറയുന്നു.

നിങ്ങള്‍ നിങ്ങളുടെ ബിസിനസ്സ് ഫേമിനിട്ടിരിക്കുന്ന പേരു അല്ലെങ്കില്‍ നിങ്ങളുടെ പേരു അത് മറ്റാര്‍ക്കും ഇല്ല അല്ലെങ്കില്‍ വിരളമാണു എങ്കില്‍ അത് വളരെ പെട്ടന്നു ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുംബോള്‍ വരുത്താന്‍ ആകും.അതായത് രതീഷ് എന്നാണു എന്റെ പേരു ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ ധാരാളം രതീഷുമാര്‍ ഉള്ളതിനാല്‍ എന്റെ പേരും ഫോട്ടോയും വരിക എന്നത് നല്ല ബുദ്ധിമുട്ടാണു.എന്നാല്‍ രതീഷ് ആര്‍ മേനോന്‍ എന്നാണെങ്കിലോ വിരളമായിരിക്കും ആ പേരുള്ളവര്‍ അതുകൊണ്ട് തന്നെ എന്റെ പേരും ഫോട്ടോയും ആയിരിക്കും റിസള്‍ട്ടുകളില്‍ വരിക

അപ്പോ ഇത്തരത്തില്‍ പേരും ഫോട്ടോയും വരാന്‍ നിരവധി ടെക്നിക്കുകള്‍ ഉള്ളതില്‍ പ്രധാനപ്പെട്ട 3 കാര്യങ്ങളില്‍ ഒന്നു സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന പേരില്‍ പ്രൊഫൈലുകള്‍ ക്രിയേറ്റ് ചെയ്യുകയും അവയില്‍ നിത്യവും ഫോട്ടോയും നിങ്ങളുടെ വിവരങ്ങളും അപ്ഡേറ്റ് ചെയ്യുക എന്നതാണു..രണ്ടാമത്തേത് സ്വന്തമായ് വെബ് സൈറ്റുകള്‍ ഉണ്ടാക്കുകയും അവയും സ്ഥിരമായ് അപ്ഡേറ്റ് ചെയ്യുക എന്നതാണു.ഇനി സ്വന്തം വെബ് സൈറ്റ് ഇല്ലാത്തവര്‍ക്ക് ഡയറക്ടറി വെബ് സൈറ്റുകള്‍ ഉപയോഗിക്കാം

നമ്മള്‍ ഗൂഗിളില്‍ പലതും സേര്‍ച്ച് ചെയ്യുംബോ വരുന്നവ മിക്കതും ഇത്തരം ഡയറക്ടറി സൈറ്റുകള്‍ ആണു,ഉദാഹരണം ആയുര്‍വേദിക് ഹോസ്പിറ്റല്‍സ് ഇന്‍ കേരള എന്നു സേര്‍ച്ച് ചെയ്താല്‍ വരുന്ന ലൈവ്കേരള.കോം അത്തരത്തില്‍ ഫ്രീ ആയുള്ള ഒരു ഡയറക്ടറി ആണു.
ഇതുപോലെ നിരവധി ഡയറക്ടറികള്‍ ഫ്രീ ആയി ലഭിക്കുന്നവ ഉണ്ട് അതിലെല്ലാം നിങ്ങളുടെ പേരും ഫോട്ടൊകളും ബിസിനസ്സും എല്ലാം ആഡ് ചെയ്യുക.ഇതില്‍ ആഡ് ചെയ്യുന്നത് ഒരുദാഹരണമായ് ഞാന്‍ കാണിച്ച് തരാം

ലൈവ് കേരള.കോം ഓപ്പണാക്കുക.അതെടുക്കുംബോ ഇതുപോലെ ഒരു ഇന്റര്‍ഫേസ് കാണാം.ഇവിടെ ആവശ്യമെങ്കില്‍ ഈ സൈറ്റിലുള്ള വിവരങ്ങള്‍ സേര്‍ച്ച് ചെയ്തെടുക്കാം.നിരവധി കാറ്റഗറികളിലായിട്ട് ലക്ഷക്കണക്കിനു ഫേമുകളുടേയും വ്യക്തികളുടേയും വിവരങ്ങള്‍ ഈ വെബ് സൈറ്റില്‍ ഉണ്ട്.നമുക്ക് ഇതില്‍ അത്തരത്തില്‍ നമ്മുടെ ബിസിനസ്സിനെക്കുറിച്ചോ നമ്മളെക്കുറിച്ചോ ഒക്കെ വിവരം ഇതില്‍ ആഡ് ചെയ്യാന്‍ ആകും.ഇതില്‍ രജിസ്റ്റര്‍ എന്നതില്‍ അമര്‍ത്തി ആവശ്യമായ വിവരങ്ങള്‍ നല്‍കി ക്രിയേറ്റ് അക്കൗണ്ട് എന്നത് അമര്‍ത്തിയാല്‍ നമ്മള്‍ നല്‍കിയ ഈമെയില്‍ വിലാസത്തില്‍ ഒരു മെയില്‍ വരും.അതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട് ആക്റ്റിവേറ്റ് ആക്കാം ,ശേഷം ലോഗിന്‍ ചെയ്ത് മുകളിലെ ആഡ് ലിസ്റ്റിങ്ങ് എന്നതില്‍ അമര്‍ത്തിയാല്‍ ഇതുപോലെ ഒരു ഫോം വരും അതില്‍ നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചാണോ നിങ്ങളെന്ന വ്യക്തിയെക്കുറിച്ചാണോ വിവരങ്ങള്‍ നല്‍കേണ്ടത് എന്നതൊക്കെ കൃത്യമായ് സെലക്റ്റ് ചെയ്ത് എല്ലാ വിവരവും നിങ്ങളുടെ സ്ഥാപനത്തെ അല്ലെങ്കില്‍ നിങ്ങളെക്കുറിച്ച് ഒന്നു രണ്ട് പാരഗ്രാഫും ഇംഗ്ലീഷില്‍ എഴുതണം.അതിനു ശേഷം ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷനും കൃത്യമായ് സെലക്റ്റ് ചെയ്ത് കൊടുക്കുക.താഴെ നിങ്ങളുടെ ഫോട്ടോയോ മറ്റു ഫയലോ ഏതാണോ ആഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതു അതും അപ്ലോഡ് ചെയ്ത് കൊടുത്ത് സേവ് ചെയ്യുക.നിങ്ങള്‍ സബ്മിറ്റ് ചെയ്ത വിവരങ്ങള്‍ അവര്‍ 24 മണിക്കൂറിനു ശേഷം അപ്രൂവലാക്കും.അങ്ങിനെ ആഡ് ചെയ്യുന്ന വിവരങ്ങള്‍ പയ്യെ പയ്യെ ഗൂഗിള്‍ സേര്‍ച്ചിലൊക്കെ വരും.

.മൂന്നാമത്തേത് ഗൂഗിള്‍ മാപ്പില്‍ / ബിസിനസ്സില്‍ നിങ്ങളുടെ ലൊക്കേഷന്‍ / ബിസിനസ്സ് എന്നിവ ആഡ് ചെയ്യുക എന്നതാണു.ഇത്തരത്തിലെല്ലാം ചെയ്താല്‍ വളരെ പെട്ടന്നു തന്നെ നിങ്ങളുടെ ബിസിനസ്സ് അല്ലെങ്കില്‍ പേഴ്സണല്‍ വിവരങ്ങള്‍ ഗൂഗിള്‍ സേര്‍ച്ചില്‍ വരുത്താന്‍ ആകും.ഇതുകൂടാതെ കീവേഡ് ടാര്‍ജറ്റിങ്ങ് തുടങ്ങിയ ഹൈ ടാലന്റ് ആവശ്യമുള്ള കാര്യങ്ങളും സിയോയുടെ ഭാഗമായ് ചെയ്ത് ബിസിനസ്സ് ഒക്കെ വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാവുന്നതാണു.