എങ്ങിനെ സ്വന്തമായ് ഒരു വെബ് സൈറ്റ് സിമ്പിള്‍ സ്റ്റെപ്പില്‍ നിര്‍മ്മിക്കാം

മൊബൈലിലോ കമ്പ്യൂട്ടറിലോ ഗൂഗിള്‍ ക്രോം ഓപ്പണാക്കി https://reachmetoday.com/ എന്ന വെബ് സൈറ്റ് ഓപ്പണാക്കുക.വെബ് സൈറ്റ് ഓപ്പണാക്കുംബോള്‍ ക്രിയേറ്റ് വെബ് സൈറ്റ് എന്നും ക്രിയേറ്റ് ഈ വിസിറ്റിങ്ങ് കാര്‍ഡെന്നും കാണാം.വെബ് സൈറ്റ് നിര്‍മ്മിക്കാന്‍ 599 രൂപയാണീ സൈറ്റില്‍ ചാര്‍ജ്ജ് ഈടാക്കുന്നത്.എന്നാല്‍ നിങ്ങള്‍ വെബ് സൈറ്റ് ക്രിയേറ്റ് ചെയ്ത് നോക്കുന്നതിനു ഇതില്‍ പണം നല്‍കേണ്ടതില്ല.ക്രിയേറ്റ് വെബ് സൈറ്റ് എന്നത് സെലക്റ്റ് ചെയ്താല്‍ നാലു ഒപ്ഷന്‍സ് നമുക്ക് കാണാം

അതില്‍ നമ്മള്‍ സ്വയം ചെയ്യുന്നതിനു 599 രൂപ എന്നും കമ്പനി നമുക്കായ് ചെയ്യുന്നതിനു 999 രൂപ എന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന ഡിസൈനില്‍, ആഗ്രഹിക്കുന്ന സൗകര്യങ്ങളോടെ കമ്പനി തന്നെ നിങ്ങള്‍ക്ക് വെബ് സൈറ്റ് ചെയ്ത് തരുന്നതിനു 6000 രൂപ മുതലെന്നും ഈ കോമേഴ്സ് വെബ് സൈറ്റുകള്‍ 18000 മുതലെന്നും കാണാം,നമുക്ക് DO IT YOURSELF 599 എന്നത് സെലക്റ്റ് ചെയ്യാം.

അടുത്തതായ് വരുന്ന ഭാഗത്ത് നമ്മുടെ വെബ് സൈറ്റിനു നല്‍കാന്‍ ആഗ്രഹിക്കുന്ന ലോഗോ അപ് ലോഡ് ചെയ്ത് കൊടുക്കാം,കഴിവതും ട്രാന്‍സ്പരന്റ് ആയ പി എന്‍ ജി ഫോര്‍മാറ്റിലുള്ള ഫയല്‍ അപ് ലോഡ് ചെയ്യുക.അതിനു ശേഷം ആ ലോഗോ ആവശ്യമായ രീതിയില്‍ ക്രോപ്പ് ചെയ്യാം.തുടര്‍ന്നു നിങ്ങളുടെ ബിസിനസ്സ് സ്ഥാപനത്തിന്റെ പേരു ,ടാഗ് ലൈന്‍ , ഏത് വിഭാഗം എന്നിവയും വെബ് സൈറ്റിനു നിങ്ങള്‍ ഉദ്ദേശിക്കുന്ന യൂ ആര്‍ എല്‍ എന്നിവയും നല്‍കുക. വെബ് സൈറ്റിന്റെ ലിങ്ക് ആയി നിങ്ങള്‍ ഉദ്ദേശിക്കുന്ന പേരു അവയ്ലബിള്‍ ആണോ എന്നവിടെ ചെക്ക് ചെയ്യാം https://reachmetoday.com/നിങ്ങള്‍ നല്‍കുന്ന പേരു ഇതായിരിക്കും ഉദാഹരണം ഞാന്‍ ഇവിടെ ആര്‍ ആര്‍ എം എന്നത് സെലക്റ്റ് ചെയ്തു അതിനാല്‍ എന്റെ ലിങ്ക് https://reachmetoday.com/rrm എന്നായിരിക്കും.ഇനിയുള്ളത് വെബ് സൈറ്റിനു താഴെ റെഫറല്‍ ലിങ്ക് ചേര്‍ക്കണോ എന്നാണു.അങ്ങിനെ ലിങ്ക് ചേര്‍ത്താല്‍ നിങ്ങളുടെ സൈറ്റ് സന്ദര്‍ശിക്കുന്ന യൂസര്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇതുപോലെ ഒരു വെബ് സൈറ്റ് ക്രിയേറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് കമ്മീഷന്‍ ലഭിക്കും.അതു വേണോ വേണ്ടയോ എന്നു നിങ്ങളുടെ ഇഷ്ടപ്രകാരം സെലക്റ്റ് ചെയ്ത ശേഷം നെക്സ്റ്റ് അമര്‍ത്തുക

അടുത്ത ഭാഗത്ത് നിങ്ങളുടെ ഫോണ്‍ നംബര്‍, വാട്ട്സാപ്പ് നംബര്‍,ഈമെയില്‍ അഡ്ഡ്രസ്സ്,ഗൂഗിള്‍ മാപ്പിലെ ലൊക്കേഷന്‍ ലിങ്ക്,നിങ്ങളുടെ ഓഫീസ് അഡ്ഡ്രസ്സ് എന്നിവ നല്‍കിയ ശേഷം നെക്സ്റ്റ് അമര്‍ത്തുക,വെബ് സൈറ്റിലെത്തുന്ന കസ്റ്റമര്‍ക്ക് കൊണ്ടാക്റ്റ് അസ് എന്നതിലൂടെ നിങ്ങളെ ബന്ധപ്പെടാന്‍ ഈ വിവരങ്ങള്‍ കൃത്യമായ് നല്‍കുന്നതിലൂടെ സാധിക്കും.അടുത്തത് എബൗട്ട് സെക്ഷന്‍ ആണു അവിടെ നിങ്ങളെയോ നിങ്ങളുടെ സ്ഥാപനത്തെയോ കുറിച്ച് വിശദമായെഴുതുക.ശേഷമുള്ള ഭാഗത്ത് നിങ്ങളുടെ പ്രൊഡക്റ്റുകളെയോ നിങ്ങളെക്കുറിച്ചോ ഉള്ള ഒരു യൂടൂബ് വീഡിയോയുടെ ലിങ്ക് ചേര്‍ത്ത് നെക്സ്റ്റ് സെക്ഷനിലേക്ക് പോകാം

അടുത്ത സെക്ഷനില്‍ നിങ്ങള്‍ ഒരു ഷോപ്പ് നടത്തുന്നയാള്‍ ആണെങ്കില്‍ അവിടത്തെ പ്രൊഡക്റ്റുകളുടെ വിവരങ്ങളും ഫോട്ടോയും വിലയുമൊക്കെ ആഡ് ചെയ്യാനും സര്‍വീ​‍സ് നടത്തുന്നവരാണെങ്കില്‍ അത്തരം വിവരങ്ങള്‍ ആഡ് ചെയ്യാനും അല്ലെങ്കില്‍ പോര്‍ട്ട് ഫോളിയോ ആയി വെബ് സൈറ്റ് ക്രിയേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവരാണെങ്കില്‍ അതിനുള്ള സൗകര്യവും വീഡിയോകള്‍ ആഡ് ചെയ്യാന്‍ ആണെങ്കില്‍ അതിനുള്ള സൗകര്യവും കാണാം.ഞാനിവിടെ ഒരു പ്രൊഡക്റ്റ് ആഡ് ചെയ്തു.ആവശ്യമെങ്കില്‍ എത്ര പ്രൊഡക്റ്റും നമുക്ക് വീണ്ടും ആഡ് ചെയ്യാവുന്നതും ആവശ്യമെങ്കില്‍ പിന്നീട് എഡിറ്റ് ചെയ്യാവുന്നതുമാണു

ഇനി സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആഡ് ചെയ്യാനുള്ള സെക്ഷന്‍ ആണു അവിടെ ഓരോന്നിലും അവയുടെ ലിങ്കുകളും യൂസര്‍ നെയിമും ഒക്കെ നല്‍കി നെക്സ്റ്റ് അമര്‍ത്തിയാല്‍ അടുത്തതായ് ഗാലറിയാണു.ഇവിടെ നമ്മുടെ ഷോപ്പിലെ പ്രൊഡക്റ്റുകളോ നമുക്ക് വെബ് സൈറ്റില്‍ ഫോട്ടോകള്‍ ആയി കാണിക്കേണ്ടതോ ആയ വിവരങ്ങളുടെ ഫോട്ടോകള്‍ ആവശ്യാനുസരണം ആഡ് ചെയ്യാം.അടുത്ത ഒരു സെക്ഷനോടെ നമ്മുടെ വെബ് സൈറ്റ് റെഡിയായി ഈ സെക്ഷനില്‍ നമ്മളുടെ സൈറ്റിനു അനുയോജ്യമായ ഒരു തീം സെലക്റ്റ് ചെയ്യാം വിവിധ രീതിയിലുള്ള ഈ തീമുകള്‍ പോരാ എന്നുള്ളവര്‍ക്ക് കസ്റ്റം വെബ് ഡിസൈന്‍ അവര്‍ ചെയ്ത് തരുന്നതാണു..തീം സെലക്റ്റ് ചെയ്ത ശേഷം ജെനറേറ്റ് പ്രിവ്യൂ എന്നത് അമര്‍ത്തിയാല്‍ നമ്മള്‍ നിര്‍മ്മിച്ച വെബ് സൈറ്റ് ഇതുപോലെ കാണാം,ഇങ്ങിനെ ഡിസൈന്‍ ഒക്കെ ചെയ്ത ശേഷം പേയ്മെന്റ് കൂടി ചെയ്താലാണു ഈ വെബ് സൈറ്റ് സ്ഥിരമായ് കാണാനാവുക.അതിനായിട്ട് പ്രിവ്യൂ കാണുന്നതിനു താഴെയുള്ള ബൈ നൗ എന്നത് അമര്‍ത്തിയിട്ട് തുടര്‍ന്നു വരുന്ന പേജില്‍ ഏറ്റവും താഴെ പ്രൊസീഡ് ടു ചെക്കൗട്ട് എന്നത് അമര്‍ത്തുക.

ഇപ്പോള്‍ വരുന്ന പേജില്‍ പേരും ഈമെയില്‍ ഐഡിയും ഈ സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ക്രിയേറ്റ് ആകുന്ന അക്കൗണ്ടിനുള്ള ഒരു പാസ്സ് വേഡും ഒക്കെ എന്റര്‍ ചെയ്ത് ഐ ഹാവ് റീഡ് ആന്റ് അഗ്രീ എന്നത് ടിക്ക് ഇട്ട് പ്ലേസ് ഓര്‍ഡര്‍ എന്നത് അമര്‍ത്തി തുടര്‍ന്നു വരുന്ന സൗകര്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ യു പി ഐ യോ ഉപയോഗിച്ച് പേയ്മെന്റ് നല്‍കാം.തുടര്‍ന്നു മൈ അക്കൗണ്ട് എന്നത് സെലക്റ്റ് ചെയ്താല്‍ നിങ്ങളുടെ വെബ് സൈറ്റ് ലിങ്ക് ഇവിടെ നിന്നും ഓപ്പണാക്കാനും ക്യൂ ആര്‍ കോഡ് ഷെയര്‍ ചെയ്യാനും വെബ് സൈറ്റില്‍ വീണ്ടും മാറ്റം വരുത്താനുള്ള ഡാഷ് ബോര്‍ഡിലേക്ക് പ്രവേശിക്കാനും കഴിയും