ഒരു സാധാരണക്കാരന് ലാപ്ടോപ്പ് വാങ്ങണമെന്നു ആഗ്രഹം തോന്നിയാല്‍ ആദ്യം ചിന്തിക്കുന്നത് ഏറ്റവും കുറഞ്ഞ ലാപ്ടോപ്പ് എത്ര രൂപ ആകും എന്നതാണു.എന്നാല്‍ എത്ര തുക ആകും എന്നതിനു മുന്‍പ് നമ്മള് വേറെ കുറേ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.അതറിഞ്ഞ ശേഷം നമുക്ക് യോജിച്ച കോണ്‍ഫിഗറേഷനുള്ള ഒരു ലാപ്ടോപ്പ് ഏതു കമ്പനിയുടേത് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കും എന്നു നോക്കുന്നതാണു നല്ലത്
നമുക്ക് ലാപ്ടോപ്പിന്റെ ഉപയോഗം മെയിനായിട്ട് എന്തിനായിരിക്കും എന്നത് ലാപ് ടോപ്പ് എടുക്കുന്നതിനു ഒരു മുഖ്യ ഘടകമാണു.നമുക്ക് അത്യാവശം ഇന്റര്‍നെറ്റ് നോക്കാനും വേഡ് എക്സല്‍ പോലെയുള്ളവ ഉപയോഗിക്കാനും ഒക്കെ പോലെ ഒരു ഓഫീസ് ഉപയോഗത്തിനുള്ള കമ്പ്യൂട്ടറാണു ഉദ്ദേശിക്കുന്നതെങ്കില്‍ ബജറ്റ് ടൈപ്പ് അഥവാ എന്‍ട്രി ലെവലില്‍ ലാപ് ടോപ്പ് മതിയാകും.ഈ ബജറ്റ് ടൈപ്പില്‍ ഏറ്റവും നല്ലത് ഇന്റെലിന്റെ ഐ ത്രീ പ്രൊസസ്സര്‍ ഉപയോഗിക്കുന്ന ലാപ് ടോപ്പുകള്‍ ആണു.അതിനൊപ്പം വണ്‍ ടി ബി ഹാര്‍ഡ് ഡിസ്കും 4 ജിബി റാമും ഉള്ളതെടുക്കാം.മുന്‍ കാലങ്ങളില്‍ സ്റ്റോറേജിനു ഹാര്‍ഡ് ഡിസ്ക് ആണു പ്രധാനമായും ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നു അതിനൊപ്പം എസ് എസ് ഡി അഥവാ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് കൂടി ഇന്നു ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഡ്രൈവുകള്‍ ഉപയോഗിക്കുംബോള്‍ സിസ്റ്റം വളരെ വേഗം ബൂട്ട് ആയി വരുന്നു എന്നതും സേവ് ചെയ്യുകയും പ്രോഗ്രാമ്മുകള്‍ ഓപ്പണാക്കുകയുമൊക്കെ വളരെ വേഗത്തിലാകും എന്ന ഗുണവുമുണ്ട്.എന്നാല്‍ എസ് എസ് ഡി ഡ്രൈവുകള്‍ വില വളരെ കൂടുതല്‍ ആണു.128 ജിബി എങ്കിലും എസ് എസ് ഡി സ്റ്റൊറേജുള്ള ഒരു ലാപ് ടോപ്പ് ആയിരിക്കും ബജറ്റ് സീരീസില്‍ വാങ്ങുംബോ നമുക്ക് നല്ലത്.അതില്ലാത്തതാണു മിക്കവരുടേയും കയ്യില്‍ കാണുന്ന ലാപ്ടോപ്പുകള്. ഡിസ്പ്ലേ സൈഡ് നോക്കുംബോ അധികം ട്രാവലൊക്കെ ചെയ്യുന്നവരാണെങ്കില്‍ 13 ഇഞ്ചിന്റെ ലാപ് ടോപ്പ് ആണു നല്ലത് കൊണ്ട് നടക്കാനും എളുപ്പമാണു.ബാറ്ററി കൂടുതല്‍ നേരം ലഭിക്കയും ചെയ്യും.എന്നാല്‍ ട്രാവലിംഗ് കുറഞ്ഞവരാണു നിങ്ങളെങ്കില്‍ 15.6 ഇഞ്ചിന്റേത് ആകും നിങ്ങള്‍ക്ക് ഉചിതം.ബജറ്റ് സീരീസില്‍ അഥവാ എന്‍ട്രി ലെവലില്‍ ഉള്ള ലാപ്ടോപ്പുകളുടെ ഡിസ്പ്ലേയുടെ റെസല്യൂഷന്‍ എച്ച് ഡി അല്ലെങ്കില്‍ ഫുള്‍ എച്ച് ഡി ആയിരിക്കും ,ഫോര്‍ കെ റെസല്യൂഷനൊന്നും ഉണ്ടാവില്ല.ഇത്തരമൊരു ലാപ് ടോപ്പിനു 35000 രൂപവരെ ഒക്കെ ആകും, എസ് എസ് ഡി ഇല്ലെങ്കില്‍ നല്ലൊരു വില മാറ്റം ഉണ്ടാകും
ഫോട്ടോഷോപ്പ് പോലെയുള്ള ഗ്രാഫിക്സ് വര്‍ക്ക് ചെയ്യിക്കാനും അല്ലെങ്കില്‍ പ്രോഗ്രാമ്മിങ്ങ് പഠിക്കാനും ഒക്കെ ആണു ഉദ്ദേശിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ മീഡിയം സീരിസിലേക്കുള്ള ഒരു ലാപ് ടോപ്പ് വാങ്ങേണ്ടി വരും.അതിനു മികച്ചത് ഐ ഫൈവ് സീരീസിലുള്ള പ്രൊസസ്സര്‍ ആണു.ഒപ്പം 8 ജിബി റാമും വണ്‍ ടി ബി ഹാര്‍ഡ് ഡിസ്കും നിര്‍ബന്ധമായും എസ് എസ് ഡിയും ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ് കാര്‍ഡും ഉള്ളത് എടുക്കുക.അല്ലെങ്കില്‍ ഐ ഫൈവ് എടുത്താല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഒരു പെര്‍ഫോര്‍മന്‍സും ഉണ്ടാവില്ല.ഇത്തരത്തിലുള്ളവയ്ക്ക് 50000 നു മുകളിലേക്ക് വില വരും.
നിങ്ങള്‍ വീഡിയോ എഡിറ്റ് ചെയ്യാനും ഗെയിമുകള്‍ കളിക്കാനും ഒക്കെ ആണു ഉദ്ദേശിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഐ സെവന് പ്രൊസസ്സര്‍ ഉള്ള ഹൈ എന്റ് ലാപ് ടോപ്പ് തന്നെ എടുക്കണം.ഒപ്പം ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് കാര്‍ഡുള്ളത് എടുക്കാന്‍ മറക്കരുത്.ഇവിടെ റാം 16 ജിബിയെങ്കിലും ഉള്ളതെടുക്കുക.അല്ലെങ്കില്‍ എക്ട്രാം റാം ഇടാന്‍ കഴിയുന്ന അതായത് നമുക്ക് 16 ജിബിയിലേക്ക് അപ് ഗ്രേഡ് ചെയ്യാന്‍ കഴിയുന്ന സ്ലോട്ടുള്ളത് ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്, അല്ലെങ്കില്‍ ഭാവിയില്‍ നമുക്ക് സ്പീഡ് പോരാ എന്നു തോന്നും.ഈ സീരീസില്‍ 256 ജിബിയെങ്കിലും ഉള്ള എസ് എസ് ഡി ഇല്ലാത്ത ലാപ് ടോപ്പ് എടുക്കുകയേ ചെയ്യരുത്.ഇത്രയും മികച്ച ഒരു പ്രൊസസ്സറില്‍ നിന്നും
നിങ്ങള്‍ ഉദ്ദേശിക്കുന്ന മികച്ച പെര്‍ഫോര്‍മന്‍സ് കിട്ടണമെങ്കില്‍ റാമും ഡെഡികേറ്റഡ് ഗ്രാഫിക്സ് കാര്‍ഡും കൂടിയേ തീരൂ.അറുപതിനായിരം രൂപ മുതലാണു ഐ സെവന് സീരീസില്‍ ഉള്ള ലാപ്ടോപ്പുകള് ലഭിക്കുക.ഗ്രാഫിക്സ് കാര്‍ഡും എസ് എസ് ഡി സ്റ്റോറേജും റാമും കൂടുംബോ വിലയും മാറും
കൂടാതെ നമ്മള് ശ്രദ്ധിച്ചിരിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടി പറയാം,ഒരേ സ്പെക്കില്‍ ഏകദേശം ഒരേ വിലയില്‍ ഉള്ള ലാപ്ടോപ്പുകള് ഇന്നു ലഭ്യമാണു.ചില സീസണില്‍ കമ്പനികള്‍ തുച്ഛമായ ഒരു തുക കൊടുത്താല്‍ രണ്ട് വര്‍ഷം കൂടിയൊക്കെ എക്സ്ട്രാ വാറന്റി തരും.അതുണ്ടെങ്കില്‍ അതിനു പരിഗണന നല്‍കുക. മിക്ക ലാപ്ടോപ്പുകളും ഇപ്പോള്‍ സി ഡി ഡ്രൈവ് ഇല്ലാതെയാണു വരുന്നതെന്നും അറിഞ്ഞിരിക്കുക അപ്പോ അത്തരം ആവശ്യമുള്ളവര്‍ അത് പ്രത്യേകം സൂചിപ്പിച്ച് തന്നെ ലാപ്ടോപ്പ് വാങ്ങുക.കൂടാതെ കൂടുതല്‍ യു എസ് ബി പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ ഉപയോഗം എളുപ്പമാകും