ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണാക്കിയാല്‍ ഇതുപോലെ കാണാം.ഇവിടെ പ്ലസ് ബട്ടന് അമര്‍ത്തി ഒരു ഫോട്ടോ സെലക്റ്റ് ചെയ്ത് കൊടുക്കുക.തുടര്‍ന്നു സ്വല്പ നേരം വെയ്റ്റ് ചെയ്യുക.നമ്മള് സെലക്റ്റ് ചെയ്ത ഫോട്ടോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്കാന്‍ ചെയ്ത ശേഷം എഡിറ്റിങ്ങ് സ്ക്രീനില്‍ ഇതുപോലെ കാണാം,
ഇവിടെ ഫോട്ടോയ്ക്ക് താഴെ ഫേസ്,ബാക്ക് ഗ്രൗണ്ട്,അഡ്ജസ്റ്റ് , ഫില്‍റ്റേഴ്സ് എന്നിങ്ങനെയുള്ള ടാബുകള്‍ക്ക് താഴെ മാജിക് കറക്ഷന് എന്ന ബട്ടണ്‍ കാണാം.അത് അമര്‍ത്തരുത്,അതമര്‍ത്തിയാല്‍ നമ്മള് ഉദ്ദേശിക്കുന്ന ക്വാളിറ്റി കിട്ടില്ല അതിനു താഴെ ബ്ലര്‍ ബാക്ക് ഗ്രൗണ്ട് എന്നതിലെ സ്ലൈഡര്‍ വലത്തോട്ട് നീക്കിയാല്‍ ബാക്ക് ഗ്രൗണ്ട് ബ്ലര്‍ ആകുന്നത് കാണാം,
ബ്ലര്‍ ആകുന്നത് കൃത്യമായ് അറിയാന്‍ ഫോട്ടോ ഒന്നു ക്രോപ്പ് ചെയ്ത് സൈസ് മാറ്റുന്നത് നന്നായിരിക്കും അതിനായിട്ട് ചിത്രത്തിന്റെ ഇടത് സൈഡിലായ് കാണുന്ന ക്രോപ്പ് ബട്ടന് സെലക്റ്റ് ചെയ്താല്‍ ഇതുപോലെ നിരവധി അളവുകള്‍ പ്രീ സെറ്റ് ആയി കാണാം അതില്‍ നിന്നും ഇഷ്ടമുള്ളത് സെലക്റ്റ് ചെയ്യാം അല്ലെങ്കില്‍ മാനുവലായ് സ്ലൈഡര്‍ അഡ്ജസ്റ്റ് ചെയ്ത് സൈസ് അഡ്ജസ്റ്റ് ചെയ്യാം.ഇനി ബാക്ക് ഗ്രൗണ്ട് ബ്ലര്‍ ചെയ്ത് നോക്കിയാല്‍ ബ്ലര്‍ ആകുന്നതിന്റെ ഭംഗി കൃത്യമായ് അറിയാം.വില കൂടിയ കാമറകളില്‍ എടുക്കുന്ന പോലെ തന്നെ നമുക്കിവിടെ ബാക്ക് ഗ്രൗണ്ട് ബ്ലര്‍ ചെയ്ത് കിട്ടുന്നുണ്ട്.
മുഖവും കഴുത്തും കണ്ണും ഒക്കെ റീ ടച്ച് ചെയ്യാന്‍ ഇവിടെ സൗകര്യങ്ങള്‍ ഇതുപോലെ കാണാം.ഓരോ ഫൊട്ടോയും എ ഐ ഉപയോഗിച്ച് അനലൈസ് ചെയ്ത് അതിനനുസരിച്ചുള്ള എഡിറ്റ് ഒപ്ഷനുകള്‍ ഈ ആപ്ലിക്കേഷന്‍ നമുക്ക് ഒരുക്കിത്തരും,മൂന്നു പേരുള്ള ഒരു ഫോട്ടോ ഞാന്‍ സെലക്റ്റ് ചെയ്ത് കൊടുത്തപ്പോള്‍ ഫേയ്സ് വണ്‍ ഫേസ് ടു എന്നിങ്ങനെ മൂന്നു പേര്‍ക്കും വ്യത്യസ്ഥമായ് എഡിറ്റ് ചെയ്യാന്‍ സൗകര്യം ഇവിടെ വന്നിരിക്കുന്നത് ശ്രദ്ധിക്കുക
നിങ്ങള്‍ സെലക്റ്റ് ചെയ്ത് കൊടുത്ത ഫോട്ടോയ്ക്കനുസരിച്ച് വ്യത്യസ്ഥമായ ബൊക്കേ എഫക്റ്റ് സെലക്റ്റ് ചെയ്യാനും ഇതുപോലെ ഒപ്ഷന്സ് കാണാം,ബൊക്കേ എഫക്റ്റിലെ ലൈറ്റ് പോയന്റുകള്‍ ഇഷ്ടാനുസരണം കളര്‍ ആക്കി മാറ്റാനും ഇതില്‍ സൗകര്യം കാണാം,ഈ സൗകര്യം എല്ലാ ഫോട്ടോയിലും വരില്ല ബാക്ക് ഗ്രൗണ്ട് അതിനു സപ്പോര്‍ട്ട് ആയാലേ കിട്ടൂ
ഒരൊറ്റ ക്ലിക്കില്‍ ബാക്ക് ഗ്രൗണ്ട് മാറ്റാനും ഇതില്‍ സൗകര്യമുണ്ട് ,ഇതില്‍ അവര്‍ തന്നെ ആഡ് ചെയ്തിരിക്കുന്ന ബാക്ക് ഗ്രൗണ്ടുകള്‍ സെലക്റ്റ് ചെയ്യാനും നമുക്കിഷ്ടമുള്ളവ ആഡ് ചെയ്യാനും സൗകര്യമുണ്ട്.കൂടാതെ ഹെയര്‍ കളര്‍ മാറ്റാനും മറ്റു ഫോട്ടോ എഡിറ്റിങ്ങ് ആപ്ലിക്കേഷനുകളില്‍ ഉള്ളത് പോലെ സാച്ചുറേഷനും കോണ്ടാസ്റ്റും ഒക്കെ മാറ്റാനും ഇതില്‍ സൗകര്യമുണ്ട്,ഫ്രീ ആയി ഈ ആപ്ലിക്കേഷനില്‍ ഒരാഴ്ച 5 ഫോട്ടോകള്‍ ആണു എഡിറ്റ് ചെയ്യാന്‍ ആവുക.നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാരെ ഇന്‍ വൈറ്റ് ചെയ്താല്‍ ഓരോ സുഹൃത്തും ഇന്‍സ്റ്റാള്‍ ചെയ്യുംബോള് 50 ഫോട്ടോ എഡിറ്റ് ചെയ്യാന്‍ സാധിക്കും.