MIUI Video Tool Box

ആദ്യം എങ്ങിനെ നമുക്ക് വീഡിയോ ടൂള്‍ ബോക്സ് എനേബിളാക്കാമെന്നു നോക്കാം,ഫോണില്‍ സെറ്റിങ്ങ്സ് സെലക്റ്റ് ചെയ്യുക.സെറ്റിങ്ങ്സില്‍ വീഡിയോ എന്നു ടൈപ്പ് ചെയ്യുംബോഴേ വീഡിയോ ടൂള്‍ ബോക്സ് എന്നത് ആദ്യം കാണാം അത് സെലക്റ്റ് ചെയ്യുക.ഇപ്പോള്‍ വരുന്ന ഒപ്ഷനുകളില്‍ ആദ്യത്തേത് വീഡിയോ ടൂള്‍ ബോക്സ് നമ്മുടെ ഫോണില്‍ എനേബിള്‍ ചെയ്യാനുള്ളതാണു.അത് എനേബിളാക്കുക.അടുത്തതായ് വീഡിയോ ടൂള്‍ബോക്സ് ഫോണില്‍ വളരെ എളുപ്പത്തില്‍ നമുക്കെടുക്കാനായ് ഡിസ്പ്ലേയുടെ എഡ്ജിലായി ഒരു ഷോര്‍ട്ട് കട്ട് എനേബിളാക്കാനുള്ളതാണു.അതും തീര്‍ച്ചയായും എനേബിള്‍ ചെയ്യുക.അതിനു ശേഷം താഴെയായ് ഷോര്‍ട്ട് കട്ട് ലൊക്കേഷന്‍ എന്നത് നിങ്ങളുടെ ഇഷ്ടപ്രകാരം ഇടത്താണോ വലത്താണോ വേണ്ടതെന്നു സെലക്റ്റ് ചെയ്യാം.ഞാന്‍ വലത് വശം സെലക്റ്റ് ചെയ്തു.അടുത്തത് ഏതൊക്കെ ആപ്ലിക്കേഷന്‍ ഓപ്പണാക്കുംബോഴാണു ഈ ടൂള്‍ ബോക്സ് ലഭിക്കേണ്ടത് എന്നാണു. മാനേജ് വീഡിയോ ആപ്പ് എന്നതില്‍ സെലക്റ്റ് ചെയ്ത് യൂടൂബ്,ഫേസ്ബുക്ക്,ഗാലറി,പിന്നെ നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന വീഡിയോ കാണുന്നതോ അല്ലാത്തതോ ആയ ആപ്ലിക്കേഷനുകള്‍ ഒക്കെ സെലക്റ്റ് ചെയ്യാം.

ഇനി നമുക്ക് യൂടൂബ് ഒന്നെടുത്ത് നോക്കാം.വീഡിയോ പ്ലേ ചെയ്യുന്നതിനു വലത് വശത്തായിട്ട് സൂക്ഷിച്ച് നോക്കിയാല്‍ ഇതുപോലെ ഒരു ലൈന്‍ കാണാം അതില്‍ ഒന്നു ടച്ച് ചെയ്താല്‍ ഇതുപോലെ ഒരു ബോക്സ് വരും .അതില്‍ നമുക്ക് കുറേ ഐക്കണുകള്‍ കാണാം.അവ ഓരോന്നായ് നമുക്കിനി പരിചയപ്പെടാം

ആദ്യത്തേത് റെക്കോഡ് എന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ റെക്കോഡ് ചെയ്തെടുക്കാന്‍ ആണു.അതമര്‍ത്തുംബോള്‍ താഴെ റെക്കോഡ് എന്ന ഒരു ബട്ടന്‍ ആക്റ്റീവായി വരും അത് സെലക്റ്റ് ചെയ്താല്‍ വീഡിയോ റെക്കോഡ് ചെയ്തെടുക്കാം.വീഡിയോ കോള്‍ ഒഴികെയുള്ള ആപ്ലിക്കേഷനുകളില്‍ ശബ്ദം ഉള്‍പ്പെടെ തന്നെ റെക്കോഡ് ആകും

രണ്ടാമത്തേത് സ്ക്രീന്‍ ഷോട്ട് എന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുക്കാനും അത് എഡിറ്റ് ചെയ്യാനുള്ള സൗകര്യവും എളുപ്പത്തില്‍ എടുക്കാന്‍ ആണു.

മൂന്നാമത്തേത് കാസ്റ്റ് എന്നതാണു. മൊബൈലില്‍ നമ്മള്‍ കാണുന്ന ദൃശ്യങ്ങള്‍ വീട്ടില്‍ വൈ ഫൈ എനേബിള്‍ഡ് ടിവി ഉണ്ടെങ്കില്‍ അതിലേക്ക് മിറര്‍ ചെയ്ത് കാണാന്‍ ആണു ആ സൗകര്യം

നാലാമത്തേത് പ്ലേ വീഡിയോ വിത് സൗണ്ട് ഓഫ് എന്നത് നമുക്ക് ഒരു വീഡിയോയിലെ ദൃശ്യങ്ങള്‍ കാണാതെ അതിലെ ശബ്ദം മാത്രം കേട്ടാല്‍ മതി എന്നുണ്ടാകും,ഒരു റേഡിയോ പോലെ ശബ്ദം മാത്രം ആസ്വദിക്കാന്‍ അത് നമ്മളെ സഹായിക്കും അത് സെലക്റ്റ് ചെയ്താല്‍ സ്ക്രീന്‍ ഓഫാകും എന്നാല്‍ ശബ്ദം ഇതുപോലെ കേട്ടുകൊണ്ടിരിക്കാം.

അടുത്തത് ഓട്ടോ റിഫ്രെഷ് റേറ്റ് എന്നത് ആണു അത് എനേബിളാക്കിയാല്‍ വീഡിയോയ്ക്ക് അനുസരിച്ച് ഡിസ്പ്ലേയുടെ റിഫ്രെഷ് റേറ്റും സ്വയം അഡ്ജസ്റ്റ് ആയിക്കോളും അങ്ങിനെ വീഡിയോ പ്ലേ ബാക്ക് സ്മൂത്ത് ആക്കാനും ബാറ്ററി സേവ് ആക്കാനും സാധിക്കും

അടുത്തത് സ്റ്റൈല്‍ എന്നതാണു.അത് സെലക്റ്റ് ചെയ്താല്‍ ഇതുപോലെ 5 ചിത്രങ്ങളും പേരുകളും കാണാം. നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയുടെ ദൃശ്യ ഭംഗി നമുക്ക് 5 തരത്തില്‍ മാറ്റി ആസ്വദിക്കാന്‍ ആണത്.നല്ല കളര്‍ഫുള്‍ ആയ ഒരു വീഡിയോ പ്ലേ ചെയ്ത് കൊണ്ട് അത് ഓരോന്നും മാറ്റി നോക്കിയാല്‍ വ്യത്യാസം നന്നായി അറിയാന്‍ ആകും.

അടുത്തത് സൗണ്ട് എന്നതാണു അത് സെലക്റ്റ് ചെയ്യുംബോള്‍ ക്ലാരിറ്റി എന്നും വോയ്സ് എന്നും രണ്ട് ബോക്സുകള്‍ കാണാം അതിലെ വാല്യൂ ഓരോന്നും സെലക്റ്റ് ചെയ്യുന്നതനുസരിച്ച് നമ്മള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ക്ലാരിറ്റിയും വോളിയവും മാറുന്നത് മനസ്സിലാക്കാം,അത് കൃത്യമായ് അറിയാന്‍ ഒരു മ്യൂസിക് പ്ലേ ചെയ്ത് നോക്കുക,

ഇനിയുള്ളത് താഴെ കുറേ ആപ്ലിക്കേഷനുകളുടെ ഐക്കണുകള്‍ ആണു.അവ ഓരോന്നും നമുക്ക് ഫ്ലോട്ടിങ്ങ് വിന്റോസ് ആയി നമുക്ക് ഓപ്പണാക്കാം.ഇതുപോലെ അവ ഡ്രാഗ് ചെയ്ത് ഏത് ആപ്പിനു മുകളിലും കൊണ്ട് വന്നു വച്ച് ഒരേ സമയം പല ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം.കോര്‍ണറിലേക്ക്ക് ഡ്രാഗ് ചെയ്ത് കൊണ്ട് വരുംബോള്‍ ഇതുപോലെ ഒരു ചെറിയ ഗ്രേ കളര്‍ ആ കോര്‍ണറില്‍ കാണാം അവിടേക്ക് ഡ്രാഗ് ചെയ്താല്‍ വിന്റോ ചെറുതാകുന്നു.മുകളിലേക്ക് ഡ്രാഗ് ചെയ്താല്‍ ഇതുപോലെ പോപ്പപ്പ് വിന്റോ ക്ലോ സ് ചെയ്യാം താഴേക്ക് ഡ്രാഗ് ചെയ്താല്‍ വലുതാക്കാം