മൊബൈല്‍ ക്യാം ലാപ്ടോപ്പിന്റെ ക്യാമറയാക്കി ഉപയോഗിക്കുന്നതെങ്ങിനെ

നമ്മളുടെ കയ്യിലുള്ള മൊബൈല്‍ കാമറയിലെ ദൃശ്യങ്ങള്‍ക്ക് നമ്മുടെ ലാപ്ടോപ്പിലെ കാമറയേക്കാള്‍ ക്വാളിറ്റി കൂടുതലുണ്ട് എന്നു നമുക്കറിയാം ,അങ്ങിനെ എങ്കില്‍ നമ്മളുടെ ലാപ്ടോപ്പില്‍ സ്കൈപ്പ് പോലെയുള്ളവ,അല്ലെങ്കില്‍ ലൈവ് സ്ട്രീമിങ്ങിനുപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ ഒക്കെ ഉപയോഗിക്കുന്നുണ്ട് എങ്കില്‍ ലാപ്ടോപ്പിലെ ക്യാമറയ്ക്ക് പകരമായ് മൊബൈല്‍ ക്യാമറ ഉപയോഗിക്കാനും ക്വാളിറ്റി കൂട്ടാനും സാധിക്കും അതെങ്ങിനെ എന്നു മനസ്സിലാക്കാം

ഇതിനായ് നമ്മള്‍ ആദ്യം ഡൗണ്‍ ലോഡ് ചെയ്യേണ്ടത് ഡ്രോയ്ഡ് കാം എന്ന സോഫ്റ്റ് വെയര്‍ ആണു .ഇത് വിന്റോസില്‍ മാത്രമാണു വര്‍ക്ക് ചെയ്യുക.മാക് വേര്‍ഷനില്ല.ഡൗണ്‍ ലോഡ് ചെയ്ത ശേഷം അത് ഇന്‍സ്റ്റാള്‍ ചെയ്യണം.ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ മതി.ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനിടയില്‍ ഇതുപോലെ ഒരു സപ്പോര്‍ട്ടിങ്ങ് ഡ്രൈവര്‍ കൂടി ഇന്‍സ്റ്റാളാക്കണോ എന്നു ചോദിക്കും അത് ഇന്‍സ്റ്റാള്‍ എന്നു കൊടുക്കുക.അടുത്തതായി ഡ്രോയ്ഡ് കാം എന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നമ്മളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.ഇനി നമ്മള്‍ ലാപ് ടോപ്പില്‍ ഉപയോഗിക്കുന്ന വൈ ഫൈ കണക്ഷന്‍ ഏതാണോ അത് തന്നെ മൊബൈലിലും കണക്റ്റ് ആക്കുക. അതിനു ശേഷം ആപ്ലിക്കേഷന്‍ ഓപ്പണാക്കി നെക്സ്റ്റ് എന്നും ഗോട്ട് ഇറ്റ് എന്നും അമര്‍ത്തി പെര്‍മിഷനുകള്‍ അലൗ ചെയ്യണം.ഇപ്പോള്‍ വൈ ഫൈ ഐ പി ഡ്രോയ്ഡ് കാം പോര്‍ട്ട് എന്നൊക്കെ ഇതുപോലെ ചില വിവരങ്ങള്‍ കാണിക്കും.

അടുത്തതായ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഡ്രോയ്ഡ് കാം സോഫ്റ്റ് വെയര്‍ ഓപ്പണാക്കുക.അതില്‍ ഡിവൈസ് ഐ പി എന്ന ഭാഗത്ത് മൊബൈലിലെ ആപ്ലിക്കേഷനില്‍ കാണിക്കുന്ന വൈ ഫൈ ഐ പി എന്നത് അത് പോലെ തന്നെ ടൈപ്പ് ചെയ്യുക.അതിനു ശേഷം സോഫ്റ്റ് വെയറിലെ സ്റ്റാര്‍ട്ട് എന്നത് അമര്‍ത്തിയാല്‍ മൊബൈല്‍ ക്യാമറയിലൂടെ കാണുന്നതെല്ലാം ഡ്രോയ്ഡ് കാം എന്ന സോഫ്റ്റ് വെയറിലൂടെയും നമുക്ക് കാണാന്‍ ആകും.ഇനി നിങ്ങള്‍ കമ്പ്യൂട്ടര്‍ മുഖേന സ്കൈപ്പ് പോലെയുള്ളവ ഉപയോഗിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് എങ്ങിനെ സ്കൈപ്പിലേക്ക് ഇത് ഉപയോഗപ്പെടുത്താമെന്നു നോക്കാം

ആദ്യം സൂമിലും പിന്നീട് സ്കൈപ്പിലും ഇതെങ്ങിനെ ഉപയോഗിക്കാമെന്നു നോക്കാം .സൂമിന്റെ സോഫ്റ്റ് വെയര്‍ ഓപ്പണാക്കി ന്യൂ മീറ്റിങ്ങ് സെലക്റ്റ് ചെയ്താല്‍ ഇതുപോലെ ഡീഫോള്‍ട്ടായ് നമ്മുടെ ലാപ് ടോപ്പിലെ ക്യാമറയിലെ ദൃശ്യങ്ങള്‍ ആണു കാണുക.അതിനു വലിയ ക്വാളിറ്റി ഒന്നുമുണ്ടാവില്ലല്ലോ.അത് മാറ്റിീ​‍ീ ഒരു ക്യാമറ ഉപയോഗിക്കാനായ് സൂമിന്റെ വലത് വശത്ത് കാണുന്ന ഈ ഗിയര്‍ ചിഹ്നത്തില്‍ പ്രസ്സ് ചെയുക.ഇപ്പോള്‍ വരുന്ന സെറ്റിങ്ങ്സുകളില്‍ വീഡിയോ എന്നത് സെലക്റ്റ് ചെയ്യുക .അവിടെ ക്യാമറ എന്നതിലെ ഇന്റെഗ്രറ്റഡ് വെബ് കാം എന്നത് മാറ്റി ഡ്രോയ്ഡ് കാം എന്നത് സെലക്റ്റ് ചെയ്യുക,പിന്നെ താഴെ എനേബിള്‍ എച്ച് ഡി എന്നതും ടച്ച് അപ് മൈ അപ്പിയറന്‍സ് എന്നതും എനേബിളാക്കാനും മറക്കണ്ട.ഇനി പുതിയ മീറ്റിങ്ങ് സെലക്റ്റ് ചെയ്യുകയോ മീറ്റിങ്ങില്‍ ജോയിന്‍ ചെയ്യുകയോ ചെയ്തോളൂ,എല്ലാം മൊബൈല്‍ ക്യാമറയിലൂടെ ആയിരിക്കും കാണുക

സ്കൈപ്പിലും മറ്റും നമ്മള്‍ ഇത് കണക്റ്റ് ചെയ്ത് ഉപയോഗിക്കുന്ന സമയത്ത് ഫോണിലെ ഡ്രോയ്ഡ് കാം ആപ്ലിക്കേഷനിലും ക്യാമറ പ്രിവ്യൂ കാണിക്കും. വലത് സൈഡില്‍ മുകളില്‍ കാണിക്കുന്ന ഐക്കണ്‍ ഉപയോഗിച്ച് അത് ഓഫാക്കിയിട്ടാല്‍ ബാറ്ററി ഉപയോഗം കുറയ്ക്കാം.സ്കൈപ്പില്‍ നമ്മുടെ പേരു കാണിക്കുന്നതിനു വലത് വശത്തായ് കാണുന്ന ഡൊട്ടുകളില്‍ പ്രസ് ചെയ്താല്‍ സെറ്റിങ്ങ്സിലേക്ക് കടക്കാം.

സെറ്റിങ്ങ്സില്‍ ഓഡിയോ & വീഡിയോ എന്ന സെക്ഷനില്‍ നമ്മുടെ ഡീഫോള്‍ട്ടായ ലാപ് ടോപ്പിലെ ക്യാമറയില്‍ നിന്നുള്ള പ്രിവ്യൂ ആണു കാണുക.അവിടെ കാമറ എന്നതിന്റെ ഇടത് വശത്ത് നമുക്ക് ഇതുപോലെ അത് മാറ്റി ഡ്രോയ്ഡ് ക്യാം ഡീഫോള്‍ട്ട് കാം ആയി സെറ്റ് ചെയ്യാന്‍ ആകും അപ്പോള്‍ മൊബൈലിലെ ക്യാമറയില്‍ കാണുന്ന ദൃശ്യങ്ങള്‍ ആയിരിക്കും നമ്മള്‍ സ്കൈപ്പിലൂടെ ചാറ്റ് ചെയ്യുന്ന സമയം മറ്റുള്ളവര്‍ക്ക് കാണാന്‍ ആവുക

 

സ്കൈപ്പില്‍ താഴെയായ് ഇപ്പോള്‍ ഒരു പുതിയ സൗകര്യം കൂടി കാണാം.ഗ്രീന്‍ സ്ക്രീന്‍ ഉപയോഗിക്കാത്തവര്‍ക്കും അവരുടെ ബാക്ക് ഗ്രൗണ്ട് ഇമേജ് ഇഷ്ടമുള്ള ഇമേജുകള്‍ അപ് ലോഡ് ചെയ്ത് കൊടുത്ത്  മാറ്റാന്‍ സാധിക്കും