PowerShot ZOOM Compact Telephoto Monocular Malayalam Review

ദാ ഇത്തരമൊരു പാക്കേജിലാണു നമുക്ക് കാനന്റെ PowerShot ZOOM Compact Telephoto Monocular എന്ന ഡിവൈസ് ലഭിക്കുന്നത്.299 ഡോളര്‍ ആണിതിന്റെ വില അമേരിക്കയില്‍ ഇത് കയ്യില്‍ കിട്ടുംബോ ടാക്സുള്‍പ്പെടെ 346 ഡോളര്‍ ആകും .ഇന്ത്യയിലേക്ക് വരുത്തുംബോള്‍ 25 ഡോളര്‍ കൊറിയര്‍ ചാര്‍ജ്ജും പിന്നെ ഇന്ത്യയില്‍ എത്തുംബോള്‍ 11379 രൂപ ഇമ്പോര്‍ട്ട് ഡ്യൂട്ടിയും ചുമത്തപ്പെടും പാക്കേജില്‍ ഏറ്റവും മുകളിലായ് വാറന്റി കാര്‍ഡും മറ്റു ചില പേപ്പറുകളും കാണാം.അതിനു താഴെ ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു നമ്മുടെ മോണോക്കുലറും ഒരു Wrist strap ഉം സി ടൈപ്പ് ചാര്‍ജിങ്ങ് കേബിളും കാണാം

ഇതാണു നമ്മുടെ മോണോക്കുലര്‍,വെളുത്ത നിറത്തിലുള്ള കയ്യിലൊതുങ്ങുന്ന 145g ഭാരമുള്ള ഒരു ചെറിയ ഡിവൈസ്, 33.4 mm x 50.8 mm x 103.2 mm ആണിതിന്റെ സൈസ്, നല്ല രീതിയിലുള്ള ബില്‍ഡ് ക്വാളിറ്റി തന്നെയാണിതിന്റേത്,കാനണിന്റേത് ആകുംബോ അതൊന്നും നമ്മള്‍ പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ ഈ ഒരൊറ്റ നിറത്തില്‍ മാത്രമാണു ഇത് ലഭ്യമാകുന്നത്.ഇടത് വശത്തും വലത് വശത്തും കാനണ്‍ ബ്രാന്റിങ്ങ് ഉണ്ട് .

ഇതാണു ഇതിന്റെ ഫ്രണ്ട് സൈഡ് അഥവാ ലെന്‍സ് ഭാഗം, 12.1 മെഗാ പിക്സലിന്റെ Effective Pixels ഉള്ള 1/3-inch CMOS സെന്‍സറാണു ഇതിലുള്ളത് ഇവിടെ നമുക്ക് പ്രത്യേകിച്ച് കണ്ട്രോളറോ മറ്റോ ഒന്നുമില്ല,വ്യൂ ഫൈന്റര്‍ ഭാഗം ഇതാണു,ഇവിടെ22 mm ഉള്ള വ്യൂ ഫൈന്റര്‍ കൂടാതെ മുകളിലായ് ഒരു സെന്‍സറും ഉണ്ട്,സെന്‍സര്‍ ഉപയോഗിക്കുന്നത് നമ്മള്‍ വ്യൂ ഫൈന്ററിലൂടെ നോക്കുന്ന സമയം മാത്രം അതിനുള്ളിലെ 0.39-inch ന്റെ EVF OLED ഡിസ്പ്ലേ ഓണ്‍ ആകുന്നതിനാണു.ഇപ്പോള്‍ ഈ കാണുന്നത് ആ വ്യൂ ഫൈന്ററിലൂടെ നമ്മള്‍ നോക്കുംബോ കാണുന്ന സെറ്റിങ്ങ്സ് മെനു ആണു 2.36 million dots ഉണ്ട് 59.94 fps റിഫ്രെഷ് റേറ്റുള്ള ഈ ഡിസ്പ്ലേയ്ക്ക്. സൈഡിലായിട്ട് മെമ്മറി കാര്‍ഡ് ഇടാനുള്ള സ്ലോട്ട് ഇതുപോലെ ഒരു ഫ്ലാപ്പ് ഉയര്‍ത്തിയാല്‍ കാണാം.എത്ര ജിബിവരെയുള്ള കാര്‍ഡുകള്‍ ഇതില്‍ സപ്പോര്‍ട്ടാകും എന്നു ക്മ്പനി പറയുന്നില്ല.64 വരെ ഞാന്‍ ഉപയോഗിച്ച് നോക്കി. മെമ്മറി കാര്‍ഡിനൊപ്പം തന്നെയുള്ള ഭാഗത്തായ് ആണു ചാര്‍ജിങ്ങ് സ്ലോട്ട്. 5V, 1.5A എങ്കിലുമുള്ള സി ടൈപ്പ് ചാര്‍ജ്ജറുകള്‍ ചാര്‍ജ്ജിംഗിനായ് ഉപയോഗിക്കാമെന്നു ക്മ്പനി പറയുന്നു.പക്ഷേ ചാര്‍ജ്ജര്‍ പാക്കേജിനൊപ്പം ക്മ്പനി തരുന്നില്ല.Built-in rechargeable lithium-ion battery ഉള്ള ഡിവൈസ് ചാര്‍ജ്ജ് ചെയ്യാന്‍ ഒരു മണിക്കൂറും 50 മിനിറ്റും വേണം.

വ്യൂ ഫൈന്ററിനു താഴെയായ് ഫോക്കസ് അഡ്ജസ്റ്റ് ചെയ്യാനുള്ള ഒരു ചെറിയ തിരിക്കുന്ന കണ്ട്രോളറും ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും ഡെഡിക്കേറ്റഡ് സ്വിച്ചുകളും ചാര്‍ജിംഗ് നോട്ടിഫിക്കേഷന്‍ ലൈറ്റും ഇതില്‍ കാണാം.വ്യൂ ഫൈന്ററിനു മുകളിലായ് പവര്‍ ഓണ്‍ ,സൂം,മെനു എന്നിങ്ങനെ മൂന്നു സ്വിച്ചുകള്‍ ഉണ്ട്,വ്യൂ ഫൈന്ററിലൂടെ നോക്കിയാല്‍ ഡീഫോള്‍ട്ടായി 100 സൂമിലാണു കാഴ്ചകള്‍ കാണുക.അത് സൂം ബട്ടന്‍ ഒരു തവണ അമര്‍ത്തുംബോള്‍ 400 എം എം ഒപ്റ്റിക്കല്‍ സൂമിലേക്ക് മാറുന്നു.ഒരിക്കല്‍ കൂടി സൂം ബട്ടന്‍ അമര്‍ത്തുംബോള്‍ 800 എം എം ഡിജിറ്റല്‍ സൂമിലേക്കും മാറുന്നു.ഈ സമയം നമുക്ക് ആ കാഴ്ചകള്‍ അതേ സൂം ലെവലില്‍ തന്നെഫോട്ടോകള്‍ ആയി എടുക്കാനും വീഡിയോ ആയി എടുക്കാനും സാധിക്കുന്നു.

DIGIC 8 ഇമേജ് പ്രൊസസ്സര്‍ ഉള്ള ഇതില്‍ Optical 4-axis ഇമേജ് സ്റ്റെബിലൈസേഷനുള്ളതിനാല്‍ ഷേക്ക് അധികമില്ലാതെ വീഡിയോകള്‍ റെക്കോഡ് ചെയ്യാം, ഫുള്‍ എച്ച് ഡി റെസലൂഷനില്‍ എം പി 4 ഫോര്‍ ഫോര്‍മാറ്റില്‍ 29.97 ഫ്രെയിം പര്‍ സെക്കന്റില്‍ ഇന്‍ ബില്‍റ്റായുള്ള സ്റ്റീരിയോ മൈക്ക് സപ്പോര്‍ട്ടോടെ മാക്സിമം 9 മിനിറ്റും. 59 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോകള്‍ റെക്കോഡ് ചെയ്യാം. അത്തരത്തില്‍ 60 മിനിറ്റ് വരെ വീഡിയോകള്‍ റെക്കോഡ് ചെയ്യാനും ഏകദേശം 150 ഫോട്ടോകള്‍ എടുക്കാനും ഒരു തവണ ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ സാധിക്കും 4000 x 3000 പിക്സല്‍ റെസലൂഷനിലാണു ഫോട്ടോകള്‍ എടുക്കപ്പെടുക

ഓട്ടോ ഫോക്കസും ഫേസ് ട്രാക്കിംഗും ഉള്ളതിനാല്‍ സ്പോര്‍ട്സ് ദൃശ്യങ്ങള്‍ വരെ എടുക്കാന്‍ ഇതിലൂടെ സാധിക്കും,മാനുവല്‍ കണ്ട്രോളുകള്‍ ഒന്നും വൈറ്റ് ബാലന്‍സിങ്ങിനോ ഐ എസ് ഓയ്ക്കോ ഇതില്‍ ലഭ്യമല്ല ഓട്ടോ ആയി ഫിക്സ് ചെയ്തിരിക്കുന്ന ഐ എസ് ഒ സെന്‍സിറ്റിവിറ്റി 100 – 3200 വരെയാണു.3 ലെവല്‍ എക്സ്പോഷര്‍ അഡ്ജസ്റ്റ് മെന്റ് മെനുവില്‍ ഉണ്ട് Closest Focusing Distance
വൈഡാണെങ്കില്‍ 1മീറ്ററും ടെലിയാണെങ്കില്‍ നാലര മീറ്ററും ആണു.

കാനന്റെ കാമറ കണക്റ്റ് ആപ്പ് ഉപയോഗിച്ച് ദൃശ്യങ്ങള്‍ ലൈവായി കാണാനും ഫോട്ടോ മൊബൈലിലൂടെ കാപ്ചര്‍ ചെയ്യാനും ഫയല്‍ മൊബൈലിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും.എന്നാല്‍ വൈ ഫൈ മുഖേന ഇങ്ങിനെ കാണുന്ന സമയത്ത് വീഡിയോ റെക്കൊഡിങ്ങ് സാധ്യമല്ല .പെയറിങ്ങിനായ് ബ്ലൂടൂത്തും ഇതില്‍ ലഭ്യമാണു.