ഇതിനായിട്ട് നമ്മള് ഒരു ഫ്രീ സോഫ്റ്റ് വെയര്‍ ഡൗണ്‍ ലോഡ് ചെയ്യേണ്ടതുണ്ട് ലേസ് സോഫ്റ്റ് റിക്കവര്‍ മൈ പാസ്സ് വേഡ് എന്ന സോഫ്റ്റ് വെയറിന്റെ ഹോം എഡിഷന് ആണിതിനു ഉപയോഗിക്കുന്നത് അതിന്റെ ഡൗണ്‍ ലോഡ് ചെയ്യാനുള്ള ലിങ്ക് യൂടൂബില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഇതേ വീഡിയോയ്ക്ക് താഴെ ചേര്‍ത്തിട്ടുണ്ട്,
സോഫ്റ്റ് വെയര്‍ മറ്റൊരു കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്ത് ഡൗണ്‍ ലോഡ് ചെയ്ത ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് അത് ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയര്‍ ഓപ്പണാക്കിയാല്‍ ഇതുപോലെ ആണു നമുക്ക് കാണുക
അതില്‍ ലേസ് സോഫ്റ്റ് ലൈവ് സിഡി എന്നത് സെലക്റ്റ് ചെയ്യുക.സെലക്റ്റ് ചെയ്യാന്‍ അപ് ഡൗണ്‍ ആരോ കീകള്‍ ഉപയോഗിക്കാം അതിനു ശേഷം എന്റര്‍ അമര്‍ത്തിയാല്‍ നമ്മള് കോപ്പി ചെയ്ത ഫയലുകള്‍ യു എസ് ബി ഡ്രൈവില്‍ നിന്നു ലോഡ് ആവുകയും ഇങ്ങിനെ ഒരു ഇന്റര്‍ഫേസ് കാണാനും ആകും.അതില്‍ താഴെ നെക്സ്റ്റ് എന്നത് അമര്‍ത്തുക.ഇപ്പോ നമ്മള് ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ ഹോം യൂസിനുള്ളതാണു ബിസിനസ്സിനുള്ളതല്ല എന്നു ഒരു ഡയലോഗ് ബോക്സ് കാണാം അതില്‍ യെസ് എന്നത് അമര്‍ത്തുക.അടുത്തതായ് വരുന്ന ഭാഗത്തും മറ്റു മാറ്റങ്ങള്‍ ഒന്നും വരുത്താതെ നെക്സ്റ്റ് എന്നത് അമര്‍ത്തുക.ഇപ്പോള്‍ കുറേ അധികം യൂസര്‍ നെയിമൊക്കെ കാണിച്ച് കൊണ്ട് ഒരു സ്ക്രീന്‍ കാണാം നമ്മള് അതില്‍ ഏറ്റവും താഴെ അഡ്മിനിസ്ട്രേറ്റര്‍ എന്നത് സെലക്റ്റ് ചെയ്യുക.അതിനു ശേഷം താഴെ നെക്സ്റ്റ് അമര്‍ത്തുക.ഇനി വരുന്ന സ്ക്രീനില്‍ റീസെറ്റ് ആന്റ് അണ് ലോക്ക് എന്നത് അമര്‍ത്തിയാല്‍ പാസ്സ് വേഡ് റീസെറ്റ് ആയി എന്ന മെസ്സേജ് വരും .ഇനി ഫിനിഷ് അമര്‍ത്തി സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യാം.സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്ത് ഒരിക്കല്‍ കൂടി നമ്മള് മുന്‍പ് ചെയ്ത പോലെ എഫ് 2 അമര്‍ത്തി ബയോസ് സെറ്റപ്പ് എടുത്ത് അതില്‍ ബൂട്ട് സെറ്റപ്പെടുക്കുക.തുടര്‍ന്നു അതില്‍ വരുത്തിയ മാറ്റമെല്ലാം പഴയപടി ആക്കി സേവ് ചെയ്യുക . വരുത്തിയ മാറ്റം എന്തെന്നു ഓര്‍മ്മയില്ലെങ്കില്‍ വിഷമിക്കണ്ട അതില്‍ റീ സെറ്റ് ഡീഫോള്‍ട്ട് സെറ്റിങ്ങ്സ് എന്നുണ്ടാകും അത് സെലക്റ്റ് ചെയ്ത് സേവ് ചെയ്താല്‍ മതി.എന്നിട്ട് യു എസ് ബി ഡ്രൈവ് റിമൂവ് ചെയ്ത ശേഷം സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.