ബ്ലൂ ടൂത്ത് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോണിയുടെ Shooting Grip With Wireless Remote Commander എന്ന ഉപകരണം ആണു നമ്മള് ഈ വീഡിയോയിലൂടെ പരിചയപ്പെടുന്നത്.സോണിയുടെ കാമറകള്‍ കൈവശമുള്ളവര്‍ക്ക് മാത്രം ഉപകാരപ്പെടുന്ന ഒരു റിമോട്ട് കം ട്രൈപോഡ് ആണു ഈ ഉപകരണം.പതിനായിരം രൂപയാണു ഈ ഒരു ഡിവൈസിന്റെ വില GP-VPT2BT എന്ന ഈ വയര്‍ ലെസ്സ് മോഡല്‍ കൂടാതെ വയേഡ് ആയിട്ടുള്ള മറ്റൊരു മോഡലും സോണി പുറത്തിറക്കുന്നുണ്ട്
പാക്കേജില്‍ റിമോട്ട് കമാന്റര്‍ സൂക്ഷിക്കാനുള്ള ഒരു ബാഗും റിമോട്ട് കമന്ററിന്റെ 3 വലിയ യൂസര്‍ മാനുവലും ആണു റിമോട്ട് കമാന്റര്‍ കൂടാതെ ഉള്ളത്.ഇതാണു റിമോട്ട് കമാന്റര്‍. കറുത്ത നിറത്തില്‍ ഉള്ള ഈ റിമൊട്ട് കമാന്ററിന്റെ ഭാരം 215 ഗ്രാം ആണു.
റിമൊട്ട് കമാന്ററില് ഇടത് വശത്തായ് ഫോട്ടോ എടുക്കാനുള്ളതും വലത് വശത്തായ് വീഡിയോ റെക്കോഡ് ചെയ്യാനുള്ളതുമായ രണ്ട് ഡെഡിക്കേറ്റഡ് ബട്ടനുകള്‍ കാണാം.അവയ്ക്ക് നടുവിലായ് സൂം ഇന്‍ സൂം ഔട്ട് ചെയ്യാനുള്ള മറ്റൊരു ഡെഡികേറ്റഡ് സ്വിച്ചും കാണാം. സ്വിച്ചുകള്‍ ഏത് അമര്‍ത്തിയാലും തനിയെ ഓണ്‍ ആവുകയും ആക്റ്റീവല്ലാത്ത നിശ്ചിത സമയം കഴിഞ്ഞാല്‍ സ്ലീപ്പ് മോഡിലേക്ക് മാറുന്നതുമായ ഈ ഡിവൈസിനു പവര്‍ ഓണ്‍ ആയാല്‍ അതിന്റെ നോട്ടിഫിക്കേഷന്‍ ചുവന്ന നിറത്തിലെ ലൈറ്റിനാല്‍ സൂം സ്വിച്ചുകള്‍ക്ക് മുകളിലായ് കാണാം ഇതുകൂടാതെ കസ്റ്റം ഫംഗ്ഷന് ആഡ് ചെയ്യാന്‍ ഒരു ബട്ടനും ഇത് ഉപയോഗിക്കുന്ന സമയത്ത് മറ്റു സ്വിച്ചുകള്‍ അബദ്ധത്തില്‍ അമര്‍ന്നു ഫംഗ്ഷന് മാറുന്നത് ഒഴിവാക്കാന്‍ ഒരു ലോക്ക് സ്വിച്ചും ഇതിലുണ്ട്
വ്യത്യസ്ഥ വശങ്ങളിലേക്കും ദിശയിലേക്കും അനായാസേന തിരിക്കാന്‍ കഴിയുന്ന ഈ ഡിവൈസില്‍ പരമാവധി ഒന്നര കിലോ ഗ്രാം വരെ ലോഡ് താങ്ങും. ട്രൈപ്പോഡിന്റെ ടില്റ്റിങ്ങ് ആംഗിള്‍ 40 degrees മുകളിലേക്കും 90 degrees താഴേക്കും ആണു.ട്രൈപോഡ് ഹെഡിനു താഴെ ഉള്ളിലേക്ക് അമരത്തുന്ന ഒരു ഭാഗം ഉണ്ട് അതമര്‍ത്തിയാല്‍ മുകളിലേക്കും താഴേക്കും ട്രൈപോഡ് തിരിക്കാം വശങ്ങളിലേക്ക് തിരിക്കാനായ് ഹെഡിനു താഴെ അമര്‍ത്തുന്ന മറ്റൊരു ചെറിയ ഭാഗവുമുണ്ട് .അത് അമര്‍ത്തി തിരിക്കുംബോള് നാലു വശങ്ങളിലും ഓരോ 90 ഡിഗ്രിയിലും ലോക്ക് ആവുകയും ചെയ്യും എന്നതിനാല്‍ ട്രൈപോഡ് വശങ്ങളിലേക്ക് മാറി പോവുകയുമില്ല.സെല്‍ഫി മോഡില്‍ ഉപയോഗിക്കാന്‍ ഈ ഡയറക്ഷന്‍ ചേഞ്ച് സൗകര്യമാണു.
ഹാന്റില്‍ ഭാഗം സ്പ്ലിറ്റ് ചെയ്ത് ട്രൈപോഡ് ആയി ഉപയോഗിക്കാം, മൂന്നു ലെഗ്സ് ആയി അനായാസേന ഉപയോഗിക്കാവുന്ന വിധത്തില്‍ നല്ലൊരു ഡിസൈന്‍ ആണിതിനുള്ളത്.ഹൈറ്റ് കൂട്ടാന്‍ പറ്റില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.ഹാന്റിലിന്റെ വീതിയേറിയ ലെഗിനു പുറകിലായ് ആണു ഇതിന്റെ ബാറ്ററി ഫിറ്റ് ചെയ്യുന്നത്.ബട്ടണ്‍ ബാറ്ററിയാണു ഇതില്‍ ഉപയോഗിക്കുന്നത്.ഇന്‍ ബില്‍റ്റ് ബാറ്ററി ഇല്ല എന്നതു ഒരു ന്യൂനതയായ് തോന്നി. കപ്പാസിറ്റി കൂടിയ ഒരു ഇന്‍ ബില്‍റ്റ് ബാറ്ററിയുണ്ടായിരുന്നെങ്കില് കാമറകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ കൂടി അതുപയോഗപ്പെടുത്താനും കഴിയുമായിരുന്നു.
കാമറയില്‍ സെറ്റിങ്ങ്സില്‍ ബ്ലൂടൂത്ത് ഓണ്‍ ആക്കി ഡിവൈസ് പെയര്‍ ചെയ്താല്‍ ഇത് ഉപയോഗിച്ച് തുടങ്ങാം.വളരെ എളുപ്പത്തില്‍ സ്മൂത്തായ് വീഡിയോ സൂം ചെയ്യാനും സൂം ഔട്ട് ചെയ്യാനും ഇതുകൊണ്ട് കഴിയുന്നുണ്ട്..സോണിയുടെ ആര് എക്സ് 100 മാര്‍ക്ക് സെവന് മാത്രമാണു പൂര്‍ണ്ണമായും ഇതുപയോഗിച്ച് നിയന്ത്രിക്കാന്‍ ആകുന്ന കാമറ,പുതിയ കാമറയായ സി വി വണ്ണും മറ്റുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉള്ളവയും ഭാഗികമായ് മാത്രമേ ഇതുപയോഗിച്ച് നിയന്ത്രിക്കാന്‍ ആകൂ