Trending Tricks 2021

ടെലഗ്രാം ആപ്ലിക്കേഷന്‍ ഉപയോഗിക്കാത്തവര്‍ വിരളമായിരിക്കും. മറ്റുള്ളവര്‍ കൂടുതലും ഇന്‍സ്റ്റന്റ് മെസ്സഞ്ചര്‍ ആയി ഉപയോഗിക്കുന്ന ടെലഗ്രാം ഏറ്റവും പുതിയ സിനിമകളുടെ വ്യാജ പതിപ്പ് ഡൗണ്‍ ലോഡ് ചെയ്യാന്‍ ആണു നമ്മള്‍ മലയാളികള്‍ കൂടുതലും ഉപയോഗിക്കുന്നത്.അതില്‍ സ്ഥിരമായ് ചാറ്റ് ചെയ്യുന്നവര്‍ പോലും ശ്രദ്ധിക്കാത്ത ഒരു ട്രിക്കിതാ.. സാധാരണ ഓരോ സന്ദേശവും റിസീവ് ചെയ്യുംബോള്‍ നോട്ടിഫിക്കേഷന്‍ ശബ്ദവും പോപ്പ് ഔട്ട് നോട്ടിഫിക്കേഷനും ഇതുപോലെ ഉണ്ടാകുമല്ലോ..എന്നാല്‍ ഒരാള്‍ തിരക്കിലായിരിക്കും അല്ലെങ്കില്‍ ഉറങ്ങുകയാകും. അയാളെ നോട്ടിഫിക്കേഷന്‍ ശബ്ദം കേള്‍പ്പിച്ച് ബുദ്ധിമുട്ടിക്കാതെ ഒരു സന്ദേശം അയക്കേണ്ട ഒരു സാഹചര്യം ഉണ്ടെന്നു തോന്നുകയാണെങ്കില്‍ അതിനൊരു ട്രിക്ക് ടെലഗ്രാമിലുണ്ട്.സന്ദേശം ടൈപ്പ് ചെയ്ത ശേഷം സെന്റ് ബട്ടന്‍ അമര്‍ത്തുംബോള്‍ അതില്‍ നിന്നും കൈ വിടാതെ രണ്ട് സെക്കന്റ് ഹോള്‍ഡ് ചെയ്ത് പിടിച്ച് നോക്കൂ .ഇതുപോലെ രണ്ട് ഒപ്ഷന്‍ കാണാം.സെന്റ് വിത്ത് ഔട്ട് സൗണ്ട് എന്നത് സെലക്റ്റ് ചെയ്താല്‍ നമ്മള്‍ അയക്കുന്ന ആ മെസ്സേജ് റിസീവ് ചെയ്യുന്ന ആള്‍ക്ക് നോട്ടിഫിക്കേഷന്‍ ശബ്ദം കേള്‍ക്കാനും ആവില്ല സന്ദേശം അവിടെ കിട്ടുകയും ചെയ്യും

 

ഒരു സന്ദേശം നമ്മള്‍ ആഗ്രഹിക്കുന്ന സമയത്ത് മാത്രം കൂട്ടുകാരനു അയക്കപ്പെടണം എന്നു കാലേകൂട്ടി സെറ്റ് ചെയ്ത് വയ്ക്കാനുള്ള ഷെഡ്യൂള്‍ഡ് മെസ്സേജ് സൗകര്യവും ടെലഗ്രാമിലുണ്ട്.നേരത്തേ പറഞ്ഞ പോലെ സന്ദേശം ടൈപ്പ് ചെയ്ത ശേഷം സെന്റ് ബട്ടനില്‍ രണ്ട് സെക്കന്റ് ഹോള്‍ഡ് ചെയ്ത് പിടിച്ചാല്‍ ഷെഡ്യൂള്‍ മെസ്സേജ് എന്നു കാണാം അത് സെലക്റ്റ് ചെയ്ത് ഇഷ്ടമുള്ള ദിവസവും സമയവും സെലക്റ്റ് ചെയ്താല്‍ ദാ ഇതുപോലെ തനിയെ ആ മെസ്സേജ് സെന്റ് ആയിക്കോളും.ഷെഡ്യൂള്‍ ചെയ്ത മെസ്സേജ് ഉണ്ടെങ്കില്‍ ഓരോ ചാറ്റ് വിന്റോയിലും താഴെ ഒരു കലണ്ടര്‍ ഐക്കണിനൊപ്പം ഇത്തരത്തില്‍ നോട്ടിഫിക്കേഷന്‍ കാണാം അതമര്‍ത്തിയാല്‍ ഷെഡ്യൂള്‍ ചെയ്ത് വച്ചിരിക്കുന്ന സന്ദേശങ്ങള്‍ കാണാം

 

ഫേസ്ബുക്ക് മെസ്സഞ്ചര്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗത്തിനും അറിയാത്ത ചില അടിപൊളി സംഭവങ്ങളിലേക്ക് പോകാമിനി..മെസ്സഞ്ചറില്‍ ടൈപ്പ് ചെയ്യുന്ന സമയത്ത് അതിന്റെ വലത് സൈഡിലായി ഒരു ലെന്‍സ് ചിഹ്നം ഇപ്പോള്‍ കാണാം.ചില അക്കൗണ്ടുകളില്‍ അത് അപ്ഡേറ്റ് ആകുന്നതേയുള്ളൂ.ആ ലെന്‍സ് ചിഹ്നത്തില്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത് അയക്കാന്‍ വച്ചിരിക്കുന്ന ആ മെസ്സേജിനു ഇതുപോലെ നാലു വ്യത്യസ്ഥ എഫക്റ്റുകള്‍ നല്‍കാന്‍ ആകും

കുറച്ച് നാളുകളായ് മെസ്സഞ്ചറില്‍ ഉണ്ടെങ്കിലും മിക്കവരും ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍ ആണു തീമുകള്‍.നിക്കെ നെയിംസ് ഒക്കെ.ഇതുപോലെ ഓരോരുത്തരുടേയും ചാറ്റ് വിന്റോയില്‍ അവരുടെ പ്രൊഫൈല്‍ ഐക്കണ്‍ സെലക്റ്റ് ചെയ്ത് തീമുകളുടെ പേരിലും കളറിലുമൊക്കെ സെലക്റ്റ് ചെയ്ത് നോക്കൂ.ഫേസ്ബുക്ക് മെസ്സഞ്ചറിന്റെ ഭംഗി വേറെ ലെവലാകും,പ്രത്യേകം ശ്രദ്ധിക്കേണ്ടത് മെസ്സഞ്ചര്‍ ഡാര്‍ക്ക് മോഡില്‍ ആണെങ്കിലാണു ഈ ഭംഗി കൃത്യമായ് അറിയുക എന്നതാണു.

 

നിങ്ങള്‍ ഓരോ തീം മാറ്റുംബോളും നിങ്ങള്‍ ആരുടെ ചാറ്റ് വിന്റോയാണോ അത്തരത്തില്‍ കസ്റ്റമൈസ് ചെയ്യുന്നത് അയാളുടെ ഫോണിലും നിങ്ങളുമായുള്ള ചാറ്റ് വിന്റോയില്‍ ഈ മാറ്റങ്ങള്‍ പ്രകടമാകും.ഇതുപോലെ തന്നെ നമുക്ക് ഇഷ്ടമുള്ള ഇമോജിയും ആ ചാറ്റ് വിന്റോയില്‍ സ്ഥിരമായി കാണുന്ന ലൈക്കിനു പകരമായ് സെറ്റ് ചെയ്യാം.മറ്റൊരു ഫീച്ചര്‍ നിക്ക് നെയിം ആണു.മെസ്സഞ്ചറില്‍ നമ്മോട് ചാറ്റ് ചെയ്യുന്ന ഓരോ വ്യക്തിക്കും ഫേസ്ബുക്കില്‍ സ്ഥിരമായ് ഒരു പേരുണ്ടാകാം എന്നാല്‍ മെസ്സഞ്ചറില്‍ ഇതുപോലെ നിക്ക് നെയിം എന്നത് സെലക്റ്റ് ചെയ്ത് നമുക്ക് ഇഷ്ടമുള്ള പേരു ആ വ്യക്തിക്ക് നല്‍കാം ആ പേരായിരിക്കും നമ്മളുടേയും അവരുടേയും ചാറ്റ് വിന്റോയില്‍ പരസ്പരം പിന്നീട് കാണാന്‍ ആവുക.

 

ഇനി ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ക്കൊരു കുഞ്ഞു ട്രിക്ക്, ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ ചാറ്റ് ചെയ്യുന്നവരുടേയും നിങ്ങളുടേയും ചാറ്റ് വിന്റോ നിങ്ങള്‍ ചാറ്റിങ്ങ് അവസാനിപ്പിക്കുംബോള്‍ തനിയെ ഡിലീറ്റാക്കണോ ? അതിനായ് ചാറ്റ് വിന്റോയില്‍ താഴെ നിന്നും ഇങ്ങനെ മുകളിലേക്കൊന്നു ഡ്രാഗ് ചെയ്താല്‍ മാത്രം മതി.അപ്പോള്‍ വാനിഷിങ്ങ് മോഡ് എനേബിള്‍ ആകും.പിന്നെ നിങ്ങള്‍ ചിത്രമോ വോയ്സോ ടെക്സ്റ്റോ എന്ത് അയച്ചാലും നിങ്ങളും ആ വ്യക്തിയും ആ ചാറ്റ് കണ്ട ശേഷം ചാറ്റ് വിന്റോ ക്ലോസ് ചെയ്താല്‍ ആ നിമിഷം ആ ചാറ്റ് എല്ലാം തനിയെ ക്ലിയര്‍ ആകും.വാനിഷിങ്ങ് മോഡ് എനേബിളാക്കുംബോള്‍ മറു തലയ്ക്കല്‍ നമ്മോട് ചാറ്റ് ചെയ്യുന്ന ആള്‍ക്ക് വാനിഷിങ്ങ് മോഡ് എനേബിളാക്കി എന്ന സന്ദേശം കാണാന്‍ ആകും എന്നതും ശ്രദ്ധിക്കുക