ഇതിനായ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് വീഡിയോ ടു അനിമേറ്റഡ് സ്റ്റിക്കര്‍ ഫോര്‍ ഡബ്ല്യിയു എ എന്ന ആപ്ലിക്കേഷന്‍ ആണു.ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം.ഐഫോണിനു ഇത് ലഭ്യമല്ല.ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണാക്കിയാല്‍ ഇതുപോലെ കാണുന്ന മെസ്സേജുകള്‍ നെക്സ്റ്റ് എന്നതമര്ത്തി ഒഴിവാക്കി അടുത്തതായ് വരുന്ന ടേംസ് ഐ അഗ്രീ എന്നത് അമര്‍ത്തി പെര്മിഷനുകളും അലൗ ചെയ്താല്‍ ഇതുപോലെ ഒരു ഇന്റര്‍ഫേസ് നമുക്ക് കാണാം.ഇവിടെ താഴെ കാണുന്ന പ്ലസ് ബട്ടന് അമര്‍ത്തി അക്സ്പ്റ്റ് എന്നത് അമര്‍ത്തിയാല്‍ വീഡിയോ ടു സ്റ്റിക്കര്‍, ജിഫ് ടു സ്റ്റിക്കര്‍,സേര്‍ച്ച് ഓണ്‍ ലൈന്‍ എന്നിങ്ങനെ മൂന്നു ഒപ്ഷന്‍ കാണാം.വീഡിയോ ടു സ്റ്റിക്കര്‍ എന്നത് സെലക്റ്റ് ചെയ്താല്‍ നമുക്ക് ഇഷ്ടമുള്ള ഒരു വീഡിയോ ഫോണില്‍ നിന്നും സെലക്റ്റ് ചെയ്യാന്‍ സൗകര്യം കാണാം.
അതില്‍ നിന്നും ഒരു വീഡിയോ സെലക്റ്റ് ചെയ്ത ശേഷം വരുന്ന സ്ക്രീനില്‍ ആ വീഡിയോയിലെ ഏത് ഭാഗം മാത്രമാണു സ്റ്റിക്കര്‍ ആക്കേണ്ടതെന്നു ഇതുപോലെ സെലക്റ്റര്‍ ടൂള്‍ നീക്കി സെലക്റ്റ് ചെയ്യാം.അതിനു ശേഷം നെക്സ്റ്റ് അമര്‍ത്തിയാല്‍ വീഡിയോ ക്രോപ്പ് ചെയ്യാനുള്ള സൗകര്യമാണു വരിക.ആവശ്യമുള്ള ഏരിയയിലേക്ക് ഫോക്കസ് സ്ക്വയര്‍ സെലക്റ്റ് ചെയ്ത ശേഷം ക്രോപ് ബട്ടന് അമര്‍ത്തുക.ഇനി നമുക്ക് ഒരു പിക്ചര്‍ എഡിറ്ററിന്റെ ഭാഗം കാണാന്‍ ആകും.മലയാളം ഇമേജ് എഡിറ്റര്‍ എന്ന പ്രസിദ്ധമായ ആപ്ലിക്കേഷനുമായ് സാമ്യമുള്ള ഒരു ഇന്റര്‍ഫേസ് ആണിത്.ഇവിടെ നമുക്ക് സ്റ്റിക്കര്‍ ആകാന്‍ പോകുന്നതില്‍ ഇഷ്ടമുള്ളത് എഴുതാനും മറ്റൊരു ചിത്രം കൂട്ടി ചേര്‍ക്കാനും ടെക്സ്റ്റിന്റെ കളര്‍ മാറ്റാനും നിരവധി മിമികളും ക്ലിപ്പാര്ട്ടുകളും കോള്‍ ഔട്ട്സുമൊക്കെ ആവശ്യാനുസരണം ആഡ് ചെയ്യാന്‍ ഈ ഒരു എഡിറ്റര്‍ ഭാഗത്ത് സൗകര്യം കാണാം.അവയൊക്കെ ആഡ് ചെയ്യണമെന്നുണ്ടെങ്കില്‍ അതൊക്കെ ചെയ്തശേഷം മുകളില്‍ കാണുന്ന സേവ് എന്ന ബട്ടന് അമര്‍ത്തി അടുത്തതായ് കാണുന്ന കണ്‍ഫേം മെസ്സേജിലും സേവ് എന്നത് അമര്‍ത്തുക.ഇനി ആപ്ലിക്കേഷന്റെ ഹോമിലെ ആഡ് ടു വാട്ട്സാപ്പ് എന്നതില്‍ അമര്‍ത്തിയാല്‍ വാട്ട്സാപ്പ് ഓപ്പണാക്കാന്‍ ഇതുപോലെ കാണിക്കും വാട്ട്സാപ്പ് സെലക്റ്റ് ചെയ്ത് നല്‍കുക.ആഡ് ടു വാട്ട്സാപ്പ് എന്നത് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആദ്യ തവണ മാത്രം നമ്മളിത്പോലെ ചെയ്താല്‍ മതി പിന്നീട് സ്റ്റിക്കര്‍ നിര്‍മ്മിക്കുംബോള്‍ ചെയ്യേണ്ടതില്ല.