ടെലഗ്രാമിലെ Voice Chats 2.0 എങ്ങിനെ ഉപയോഗിക്കാം ?

ടെലഗ്രാമില്‍ സ്വന്തമായ് ഗ്രൂപ്പോ ചാനലോ ഉള്ളവര്‍ക്ക് മാത്രമാണു ഈ സൗകര്യം ഉപയോഗിക്കാനാവുക.അല്ലാത്തവര്‍ പുതിയൊരു ചാനലോ ഗ്രൂപ്പോ ക്രിയേറ്റ് ചെയ്താല്‍ മതി.ഗ്രൂപ്പിന്റെ അല്ലെങ്കില്‍ ചാനലിന്റെ പേരു കാണിക്കുന്ന ടൈറ്റില്‍ ബാറില്‍ വലത് വശത്തെ മൂന്നു ഡോട്ടുകളില്‍ പ്രസ്സ് ചെയ്ത ശേഷം വരുന്ന ഇന്‍ഫോ സ്ക്രീനിലെ വലതു വശത്തെ മൂന്നു ഡോട്ടുകളില്‍ ടച്ച് ചെയ്താല്‍ സ്റ്റാര്‍ട്ട് വോയ്സ് ചാറ്റ് എന്നു കാണാം.അപ്പോള്‍ താഴെയായ് നിങ്ങളുടെ പേഴ്സണല്‍ അക്കൗണ്ടിന്റെ പേരും ഗ്രൂപ്പ്

അല്ലെങ്കില്‍ ചാനലിന്റെ പേരും കാണാം.അതിലേത് ഉപയോഗിച്ചാണു ചാറ്റ് ആരംഭിക്കേണ്ടതെന്നു നിങ്ങള്‍ക്കവിടെ സെലക്റ്റ് ചെയ്യാം.അതിനു ശേഷം കണ്ടിന്യൂ എന്നത് അമര്‍ത്തിയാല്‍ ദാ ഇതുപോലെ ഒരു സ്ക്രീന്‍ പ്രത്യക്ഷപ്പെടും.ഇവിടെ സെന്ററിലെ അണ്‍ മ്യൂട്ട് എന്ന നീല ഐക്കണ്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ക്ക് സംസാരിച്ച് തുടങ്ങാം അപ്പോള്‍ ആ ഐക്കണ്‍ ലൈറ്റ് ഗ്രീന്‍ കളറായ് മാറുന്നതായ് കാണാം ,സംസാരം സ്പീക്കറിലൂടെ കേള്‍ക്കാനും വോയ്സ് ചാറ്റ് അവസാനിപ്പിക്കാനും ഉള്ളതാണു മറ്റു ബട്ടനുകള്‍. നിങ്ങള്‍ വോയ്സ് ചാറ്റ് തുടങ്ങുംബോള്‍ ആ ഗ്രൂപ്പിലെ അല്ലെങ്കില്‍ ചാനലിലെ അംഗങ്ങള്‍ക്ക് ഇതുപോലെ വോയ്സ് ചാറ്റില്‍ ജോയിന്‍ ചെയ്യാം എന്നു ചാറ്റ് വിന്റോയിലും ഹോം പേജിലും കാണിക്കും കൂടാതെ നോട്ടിഫിക്കേഷനും ലഭിക്കും.അതില്‍ ജോയിന്‍ അമര്‍ത്തി ജോയിന്‍ ചെയ്യുന്നവര്‍ക്ക് ഈ വോയ്സ് ചാറ്റില്‍ പങ്കെടുക്കാം.വോയ്സ് ചാറ്റ് ശ്രദ്ധിക്കുന്നവര്‍ ആരെന്നും ആരൊക്കെ സംസാരിക്കുന്നു എന്നും ഇതുപോലെ മാറിമാറി അപ്പപ്പോള്‍ കാണിച്ചുകൊണ്ടിരിക്കും.

ഗ്രൂപ്പ് അഡ്മിനു ഓരോ അംഗങ്ങളുടേയും പേരിനു നേരെ മൈക്ക് സിംബലില്‍ അമര്‍ത്തിയാല്‍ ഇതുപോലെ നാലു ഒപ്ഷന്‍സ് ആണു കാണുക.ആദ്യത്തേത് ആ വ്യക്തിയുടെ സംസാരത്തിന്റെ വോളിയം 0 മുതല്‍ 200% വരെ അഡ്ജസ്റ്റ് ചെയ്യാന്‍ ആണു.രണ്ടാമത്തേത് ആ വ്യക്തിയുടെ മൈക്ക് മ്യൂട്ട് ചെയ്യാന്‍ ഉള്ളതാണു.അഡ്മിന്‍ മ്യൂട്ട് ചെയ്താല്‍ ആ വ്യക്തിക്ക് പിന്നീട് സംസാരിക്കാന്‍ അഡ്മിന്‍ അലൗ ടു സ്പീക്ക് എന്നത് അമര്‍ത്തണം. മ്യൂട്ട് ചെയ്യപ്പെട്ട വ്യക്തി സെന്ററിലെ ബട്ടന്‍ അമര്‍ത്തുകയും അത് ഇതുപോലെ അഡ്മിനു കാണുന്ന സമയം അഡ്മിന്‍ അലൗ ടു സ്പീക്ക് ആക്കുകയും വേണം എന്നാലേ സംസാരിക്കാന്‍ ആകൂ.അഡ്മിന്‍ അല്ലാത്തവര്‍ക്ക് ആ വ്യക്തിയുടെ അവിടെ മ്യൂട്ട് ഫോര്‍ മി എന്നാകും കാണിക്കുക.ആ വ്യക്തിയുടെ സംസാരം നമുക്ക് മാത്രമായ് അങ്ങിനെ ഒഴിവാക്കാം.ആ വ്യക്തിയുടെ പ്രൊഫൈല്‍ കാണാനും ആ വ്യക്തിയെ ചാറ്റില്‍ നിന്നും ഒഴിവാക്കാനും കൂടി അഡ്മിനു സൗകര്യങ്ങള്‍ കാണാം


ചാറ്റ് വിന്റോയില്‍ സെന്ററില്‍ കാണുന്ന വോയ്സ് ചാറ്റ് എന്നത് ആവശ്യമെങ്കില്‍ പേരു മാറ്റാവുന്നതാണു.അതിനായ് അതിനു നേരെ വലതു വശത്ത് അറ്റത്തായ് കാണുന്ന മൂന്നു ഡോട്ടുകളില്‍ അമര്‍ത്തി എഡിറ്റ് വോയ്സ് ചാറ്റ് ടൈറ്റില്‍ എന്നത് അമര്‍ത്തി ഇഷ്ടമുള്ള പേരു ടൈപ്പ് ചെയ്ത് സേവ് ചെയ്താല്‍ മതി.എഡിറ്റ് പെര്‍മിഷന്‍ എന്നത് സെലക്റ്റ് ചെയ്താല്‍ ഇനി മുതല്‍ വോയ്സ് ചാറ്റിലേക്ക് ജോയിന്‍ ആകുന്ന അംഗങ്ങളെ വോയ്സ് ചാറ്റ് ചെയ്യാന്‍ അനുവദിക്കണം അല്ലെങ്കില്‍ അവരുടെ മൈക്ക് മ്യൂട്ട് ആയിരിക്കണം എന്നിങ്ങനെയുള്ള രണ്ട് ഒപ്ഷനിലൊന്നു സെലക്റ്റ് ചെയ്യാന്‍ സാധിക്കും.സ്റ്റാര്‍ട്ട് റെക്കോഡിങ്ങ് എന്നത് അമര്‍ത്തിയാല്‍ ആ വോയ്സ് ചാറ്റ് മൊത്തം ഒരു ഓഡിയോ ഫയലായ് ഗ്രൂപ്പില്‍ സേവ് ആകും. റെക്കോഡ് ആകുന്ന ചാറ്റ് അംഗങ്ങള്‍ക്ക് ഏവര്‍ക്കും വോയ്സ് ചാറ്റിന്റെ ടൈറ്റിലിനു സമീപമായ് റെഡ് ഡോട്ടുകളാല്‍ ഇതുപോലെ സൂചിപ്പിക്കപ്പെടും. ഡോട്ടുകള്‍ കാണിക്കുന്നതിനടുത്തുള്ള ചതുരത്തില്‍ അമര്‍ത്തിയാല്‍ ഒരു ഓവര്‍ ലേ ചാറ്റ് വിഡ്ജറ്റ് നമുക്ക് ലഭിക്കും.അതിനായ് ഇതുപോലെ ടെലഗ്രാമിനു പെര്‍മിഷന്‍ നല്‍കണം.അപ്പൊള്‍ ലഭിക്കുന്ന ഈ ചെറിയ വൃത്തം ആവശ്യാനുസരണം മറ്റുള്ള ഭാഗങ്ങളിലേക്ക് മൂവ് ചെയ്യിക്കാനും മറ്റു ആപ്പുകള്‍ ഉപയോഗിക്കുംബോഴും നമുക്ക് വോയ്സ് ചാറ്റ് ചെയ്യാനും സഹായിക്കും. ചാറ്റില്‍ നിന്നും ലീവ് ചെയ്യാന്‍ റെഡ് ഐക്കണ്‍ അമര്‍ത്തിയാല്‍ മതി.അഡ്മിന്‍ ലീവ് ചെയ്യുംബോള്‍ എല്ലാവരുടേയും വോയ്സ് ചാറ്റ് അവസാനിപ്പിക്കണമെങ്കില്‍ ഇതുപോലെ കാണുന്ന മെസ്സേജ് ബോക്സില്‍ എന്റ് വോയ്സ് ചാറ്റ് എന്നതിനു നേരെ ടിക് ഇട്ട ശേഷം ലീവ് അമര്‍ത്തിയാല്‍ മതി.