How To ? ഡൗണ്‍ലോഡര്‍ ഇന്‍സ്റ്റാള്‍ ചെയ്യും മുന്‍പ് ഇത് വായിക്കുക

ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം

സാധാരണ ആപ്ലിക്കേഷനുകള്‍ പോലെ ഒറ്റ ഞെക്കില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ആവില്ല.താഴെ കാണിച്ചിരിക്കുന്ന നെക്സ്റ്റ് സ്റ്റെപ് എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ വരുന്ന പേജില്‍ 30 സെക്കന്റോളം കാത്ത് നിന്നാല്‍ ( അതിന്റെ ഒരു കൗണ്ട് ഡൗണ്‍ അവിടെ കാണാം) ഈ ആപ്ലിക്കേഷന്റെ ഫയല്‍ ഫോണിലേക്ക് ഡൗണ്‍ ലോഡ് ചെയ്യണോ എന്നു ചോദിക്കും . ആ സമയത്ത് this type of file can harm your device എന്ന ഒരു മെസ്സേജ് കാണാം,ഭയക്കണ്ട വൈറസ് ഒന്നുമല്ല ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കിട്ടാത്ത ഇത്തരത്തിലെ ഏത് ആപ്ലിക്കേഷനും ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇന്‍സ്റ്റാളാക്കാന്‍ ശ്രമിക്കുംബോള്‍ കാണിക്കുന്ന പൊതുവായ മുന്നറിയിപ്പ് ആണത്.നിങ്ങള്‍ ഓ കെ എന്നത് അമര്‍ത്തുംബോള്‍ ഒരു ഫയല്‍ ഡൗണ്‍ ലോഡ് ആകുന്നു. ആ ഫയല്‍ ഫോണിലെ ഡൗണ്‍ലോഡ്സ് എന്ന ഫോള്‍ഡറില്‍ കാണാം.അത് സെലക്റ്റ് ചെയ്താല്‍ ഏറ്റവും താഴെയായ് ഇന്‍സ്റ്റാള്‍ എന്നു കാണിക്കും.ജസ്റ്റ് അതമര്‍ത്തിയാല്‍ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാം

ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന വിധം

ഇന്‍സ്റ്റാള്‍ ചെയ്തവര്‍ യൂടൂബിലോ ഫേസ്ബുക്കിലോ ഒരു വീഡിയോ കാണുന്ന സമയത്ത് അതിനു താഴെ ഷെയര്‍ എന്നതില്‍ അല്ലെങ്കില്‍ മോര്‍ ഒപ്ഷന്‍സ് എന്നതില്‍ അമര്‍ത്തിയാല്‍ ധാരാളം ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് കാണിക്കും അതില്‍ ഡൗണ്‍ ലോഡ് വിത്ത് വാച്ച് എന്നും കാണാം.ആ ഐക്കണില്‍ അമര്‍ത്തിയാല്‍ ആ വീഡിയോ ഏത് ക്വാളിറ്റിയില്‍ ഡൗണ്‍ ലോഡ് ചെയ്യണമെന്നും വീഡിയോ വേണ്ട അതിന്റെ ഓഡിയോ മാത്രം മതി എങ്കില്‍ അത് എം പി ത്രീ ആയി ഡൗണ്‍ ലോഡ് ചെയ്യാനും സൗകര്യം അവിടെ കാണാം.അത് സെലക്റ്റ് ചെയ്താല്‍ മാത്രം മതി

ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഫയല്‍ എത്ര ശ്രമിച്ചിട്ടും ഡൗണ്‍ ലോഡ് ആകുന്നില്ല എന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ കമന്റ് ഇടും മുന്‍പ് ഇതിലേതെങ്കിലും ഒരു കാര്യം ചെയ്യുക .ഒന്നുകില്‍ ഈ സൈറ്റിന്റെ ലിങ്ക് കോപ്പി ചെയ്ത് അത് ഗൂഗിള്‍ ക്രോമില്‍ പേസ്റ്റ് ചെയ്ത് അതിലൂടെ മാത്രം ഓപ്പണാക്കുക.അതല്ല എങ്കില്‍ ചെയ്യാവുന്ന മറ്റൊരു കാര്യം ഫേസ്ബുക്ക് ആപ്ലിക്കേഷന്റെ വലത് സൈഡിലെ മെനുവില്‍ സെറ്റിങ്ങ്സ് എന്നത് സെലക്റ്റ് ചെയ്ത് സെറ്റിങ്ങ്സില്‍ കടന്നാല്‍ ഏറ്റവും താഴെയായ് മീഡിയ & കോണ്ടാക്റ്റ്സ് എന്ന സെക്ഷന്‍ കാണാം.അത് സെലക്റ്റ് ചെയ്ത് Links open Externally എന്നത് എനേബിളാക്കിയിട്ട് തിരികെ വന്നു ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളോട് ഈ ലിങ്ക് ഗൂഗിള്‍ ക്രോമില്‍ ഓപ്പണാക്കണോ എന്നു ചോദിക്കും ക്രോമിന്റെ ഐക്കണ്‍ സെലക്റ്റ് ചെയ്താല്‍ മേല്‍ നിര്‍ദ്ദേശിച്ചത് പ്രകാരം ഡൗണ്‍ലോഡ് ചെയ്യാം. ഫേസ്ബുക്ക് സ്വന്തം ബ്രൗസറില്‍ തന്നെയാണു ഇപ്പോള്‍ ഫേസ്ബുക്കില്‍ കാണുന്ന ഏത് ലിങ്കും ലിങ്ക് ഓപ്പണാക്കാന്‍ ശ്രമിക്കുന്നത്.അതു കൊണ്ടാണു ഡൗണ്‍ലോഡ് സാധ്യമാവാത്തത്.അത് ഡിസേബിളാക്കാന്‍ ആണു നമ്മളിപ്രകാരം ചെയ്യുന്നത്.