സൂമില്‍ ചാറ്റ് ചെയ്യുംബോള്‍ ബാക്ക് ഗ്രൗണ്ട് മാറ്റാന്‍ അറിയാമോ ?

സൂം ആപ്ലിക്കേഷന്‍ ആണു ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ ഹോം സ്ക്രീനില്‍ ന്യൂ മീറ്റിങ്ങ് എന്നത് സെലക്റ്റ് ചെയ്ത് പുതിയ മീറ്റിങ്ങ് ക്രിയേറ്റ് ചെയ്യുന്നതിനായ് സ്റ്റാര്‍ട്ട് എ മീറ്റിങ്ങ് എന്നത് ടച്ച് ചെയുക.തുടര്‍ന്നു സ്ക്രീനില്‍ നമ്മുടെ ക്യാമറയ്ക്ക് മുന്നിലെ ദൃശ്യങ്ങള്‍ കാണാന്‍ തുടങ്ങുംബോള്‍ സ്ക്രീനിലൊന്നു ടച്ച് ചെയ്യുക.അപ്പോള്‍ താഴെയായ് ഇതുപോലെ കുറച്ച് ഒപ്ഷന്‍സ് കാണാം.അതില്‍ വലത്തേയറ്റത്ത് മൂന്നു ഡോട്ടുകള്‍ കാണുന്നതില്‍ ടച്ച് ചെയ്താല്‍ ഇതുപോലൊരു മെനു കാണാം.

അതില്‍ വെര്‍ച്വല്‍ ബാക്ക് ഗ്രൗണ്ട് എന്നത് സെലക്റ്റ് ചെയ്യുക.ഇപ്പോള്‍ താഴെയായ് ഇതുപോലെ 3 ഐക്കണ്‍സ് കാണാം.അതില്‍ നടുവിലത്തെ ഐക്കണ്‍ ടച്ച് ചെയ്താല്‍ ആ നിമിഷം തന്നെ നമ്മുടെ ക്യാമറയിലൂടെ കാണുന്ന ദൃശ്യത്തില്‍ നമ്മളുടെ ശരീരം ഒഴികെ ബാക്കിയെല്ലാം മാറി സെലക്റ്റ് ചെയ്ത ബാക്ക് ഗ്രൗണ്ട് ആയി മാറിയിരിക്കുന്നത് കാണാം.കൂടുതല്‍ വെളിച്ചം ലഭിക്കുകയാണെങ്കില്‍ ആ ബാക്ക് ഗ്രൗണ്ട് ചേഞ്ച് ആകുന്നത് കൂടുതല്‍ കൃത്യതയോടെ ആയിരിക്കും.തൊട്ടടുത്തുള്ള പ്ലസ് ഐക്കണ്‍ അമര്‍ത്തിയാല്‍ നമ്മളുടെ ഫോണ്‍ ഗ്യാ​‍ലറിയില്‍ സെലക്റ്റ് ചെയ്തിട്ടിരിക്കുന്ന ചിത്രങ്ങള്‍ സെലക്റ്റ് ചെയ്ത് നല്‍കാനും അത് ബാക്ക് ഗ്രൗണ്ട് ആയി നല്‍കാനും സാധിക്കും.ഇങ്ങിനെ ഫോണില്‍ ബാക്ക് ഗ്രൗണ്ടുകള്‍ നല്‍കുംബോള്‍ പോര്‍ട്രെയ്റ്റ് അളവിലുള്ളതാണു അതെങ്കില്‍ കൂടുതല്‍ ഭംഗിയും വ്യക്തതയും ലഭിക്കും.ഐഫോണ്‍ ആപ്പിലും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കും ആണു ബാക്ക് ഗ്രൗണ്ട് ചേഞ്ച് ചെയ്യുന്ന സൗകര്യം ഇപ്പോള്‍ ഉള്ളത് ആന്‍ഡ്രോയ്ഡില്‍ ലഭ്യമല്ല. കമ്പ്യൂട്ടറില്‍ എങ്ങിനെ എന്നിനി നോക്കാം

കമ്പ്യൂട്ടറില്‍ സൂമിന്റെ ഡെസ്ക്ടോപ്പ് വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പുതിയ മീറ്റിങ്ങ് ക്രിയേറ്റ് ചെയ്താല്‍ ക്യാമറാ ദൃശ്യങ്ങള്‍ കാണുന്നതിനു താഴെ ഇടത് വശത്ത് വീഡിയോ ക്യാമറയുടെ ഐക്കണ്‍ കാണിക്കുന്നതിനോട് ചേര്‍ന്നുള്ള ആ​‍രോയില്‍ പ്രസ് ചെയ്താല്‍ ചൂസ് വെര്‍ച്വല്‍ ബാക്ക് ഗ്രൗണ്ട് എന്നു കാണാം.അതു സെലക്റ്റ് ചെയ്താല്‍ വരുന്ന ഭാഗത്ത് ഇതുപോലെ തന്നെ അഞ്ച് ബാക്ക് ഗ്രൗണ്ട് ഇമേജുകള്‍ പ്രിവ്യൂ കാണാം.അതില്‍ ചിലത് വീഡിയോകള്‍ ആണു.നമുക്കവ സെലക്റ്റ് ചെയ്ത് ഇഷ്ട്രപ്രകാരം സെറ്റ് ചെയ്യാം.ഡെസ്ക്ടോപ്പില്‍ നമുക്ക് വീഡിയോകളും ബാക്ക് ഗ്രൗണ്ട് ആയി ആഡ് ചെയ്യാന്‍ ആകും.വലത് സൈഡിലെ ഈ കാണുന്ന പ്ലസ് ബട്ടന്‍ അമര്‍ത്തി കമ്പ്യൂട്ടറില്‍ സേവ് ചെയ്തിട്ടിരിക്കുന്ന ഫോട്ടോ അല്ലെങ്കില്‍ വീഡിയോ സെലക്റ്റ് ചെയ്ത് നല്‍കാം.അങ്ങിനെ ഇഷ്ടമുള്ള ബാക്ക് ഗ്രൗണ്ട് സെറ്റ് ചെയ്യാം